വേറിട്ടവര്‍ക്കായി ജ്യോതിയുടെ രുചിക്കൂട്ട്

0

ജ്യോതിയുടെ ബുദ്ധിമാന്ദ്യം ഉള്ള മകള്‍ക്ക് പാചകത്തിലുള്ള താത്പര്യമാണ് ജ്യോതിയെ പുതിയൊരു പുസ്തകത്തിന്റെ രചനക്ക് പ്രോത്സാഹിപ്പിച്ചത്. മകള്‍ക്ക് പാചകം പഠിപ്പിക്കുന്നതിനായി ഒരു പുസ്തകത്തിനായി തിരഞ്ഞപ്പോഴാണ് അത്തരത്തിലൊന്നില്ലെന്ന് മനസിലാക്കാനായത്. തുടര്‍ന്ന് അത്തരമൊരു പുസ്തകമെഴുതാന്‍ ജ്യോതി തീരുമാനിച്ചു. അത് തന്റെ മകള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല. അതുപോലെ പാചകത്തില്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു.

ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ അന്വേഷിച്ച് നെറ്റില്‍ തിരഞ്ഞാല്‍ വളരെ കുറച്ച് പുസ്തകങ്ങള്‍ മാത്രമാണ് ലഭിക്കുക. മൈ കുക്കിംഗ് റെസീപ്പി ബുക്ക് ഫോര്‍ സ്‌പെഷ്യല്‍ നീഡ്‌സ് എന്ന പുസ്തകം ജ്യോതി മധുറിന്റെ പുസ്തകം വളരെ രസകരമായ അനുഭവങ്ങളാണ് നല്‍കുക. ഇത്തരം കുട്ടികള്‍ക്ക് ഒരു സ്റ്റൗവിന്റേയോ അടുപ്പിന്റേയോ സഹായമില്ലാതെ തയ്യാറാക്കാവുന്ന നിരവധി പാചക കുറിപ്പുകളാണ് അതിലുള്ളത്. പലതും വളരെക്കുറിച്ച് ചേരുവകള്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് തനിച്ചും മുതിര്‍ന്നവരുടെ സഹോയത്തോടെയും തയ്യാറാക്കാന്‍ കഴിയുന്നതാണ്. ജ്യോതി മധൂര്‍ ഒരു എഴുത്തുകാരിയും അമ്മയും ഹോട്ടല്‍ നടത്തിപ്പുകാരിയുമായിരുന്നു. ഈ മൂന്ന് ഗുണങ്ങളും അവരുടെ പുസ്തകത്തില്‍ കാണാമായിരുന്നു.

ഈ പുസ്തകം ജ്യോതി പല സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തു. അമര്‍ജ്യോതി, ഗ്രീന്‍ ഫീല്‍ഡ്‌സ് എന്നീ സ്‌കൂളുകളായിരുന്നു അവ. സ്‌കൂള്‍ അധികൃതരില്‍ നിന്നും മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. മകളുടെ ചെറുപ്പകാലത്ത് നിരവധി വെല്ലുവിളികള്‍ ജ്യോതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കുടുംബത്തിന്റെ പിന്തുണയാണ് എല്ലാ ഘട്ടങ്ങളിലും സഹായകമായത്.

ജ്യോതിയുടെ മറ്റൊരു പദ്ധതിയായിരുന്നു ഒരു കഫേയും ടേക്ക് എവേ റസ്റ്റോറന്റും അടങ്ങുന്ന ഫല്‍ക്ക് എ ഡിഷ്. 2015 മാര്‍ച്ചിലാണ് ഇത് ആരംഭിക്കുന്നത്. ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ആരംഭിച്ച റസ്റ്റോറന്റിലെ രസകരമായ രണ്ട് വിഭവങ്ങളായിരുന്നു നാനി കെ ആലുവും ദാദി കി ചായ് ഉം.

കഫേയുടെ ചുവന്ന നിറമുള്ള ചുവരുകള്‍ വളരെ സുഖകരമായ ഒരന്തരീക്ഷമാണ് ഉണ്ടാക്കിയിരുന്നത്. ഇതിനുപുറമെ ചുവരുകളില്‍ തൂക്കിയിരുന്ന ചിത്രങ്ങളും കോഫീ ടേബിള്‍ ബുക്കുകള്‍, ടേബിള്‍ ക്ലോത്ത്, പുരാതഴേക്കും ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനായി. മകള്‍ മുതിര്‍ന്ന് സ്വന്തം കാര്യങ്ങള്‍ നോക്കാനായതോടെയാണിത്. ഇതോടെ കൂടുതല്‍ നല്ല രീതിയില്‍ കഫേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു. ഓരോ ദിവസവും ഇവിടെയെത്തുന്നവരുടെ ആവശ്യം മനസിലാക്കി പുതിയ പുതിയ മാറ്റങ്ങളും വരുത്തി.

ആഹാരം വാങ്ങി വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് കഴിക്കുന്ന രീതി വര്‍ഷങ്ങളായി മധൂറിന്റെ കുടുംബത്തില്‍ നിലനില്‍ക്കുന്നതായിരുന്നു. മാത്രമല്ല ഒരു തലമുറയിലെ പാചക കുറിപ്പുകളും അടുത്ത തലമുറക്ക് നല്‍കാറുണ്ട്. പാരമ്പര്യമനുസരിച്ച് മധൂറിന് തന്റെ മകള്‍ക്ക് തന്റെ പാചകം പഠിപ്പിച്ചുകൊടുക്കേണ്ടത് ആവശ്യമായിരുന്നു.

ഡല്‍ഹിയില്‍ ജനിച്ച വിദേശത്ത് വളര്‍ന്ന ജ്യോതിക്ക് വളരെ രസകരമായ ഒരു കുട്ടിക്കാലമാണ് ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയില്‍ ആയിരുന്നു ജ്യോതിയുടെ പിതാവിന് ജോലി. അതുകൊണ്ട് തന്നെ ധാരാളം യാത്രാനുഭവങ്ങള്‍ ഉണ്ടായിരുന്നു. ഒരു രാജകുമാരിയെപോലെയായിരുന്നു ജ്യോതി വളര്‍ന്നത്. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടുത്തെ സംസ്‌കാരത്തെക്കുറിച്ച് പഠിക്കാനും സാധിച്ചിരുന്നു. ഇന്ത്യയിലെത്തിയപ്പോള്‍ ഫ്രഞ്ച് പഠിക്കാന്‍ ആഗ്രഹിച്ച ജ്യോതി വളരെ ഉയര്‍ന്ന ഗ്രേഡോടെ പഠിച്ചിറങ്ങി. പിന്നീട് ഇന്ത്യയില്‍ നിന്നും വിവാഹം കഴിച്ച് ഇവിടെ തന്നെ താമസം തുടങ്ങി. രണ്ടാമത്തെ കുട്ടി ബുദ്ധിമാന്ദ്യത്തോടെ പിറന്നതോടെ കുടുംബത്തിന്റെ മുഴുവന്‍ ശ്രദ്ധയും അവളിലായി.

കഫേയില്‍ സമം കിട്ടുമ്പോള്‍ ബുദ്ധിമാന്ദ്യം ഉള്ള കുട്ടികള്‍ക്ക് പാചക ക്ലാസ്സ് നല്‍കുകയാണിപ്പോള്‍ ജ്യോതി. ഈ സംരംഭം കുറച്ചുകാടി ബൃഹത്തായ രീതിയിലേക്ക് മാറ്റണമെന്നും ജ്യോതിക്ക് ആഗ്രഹമുണ്ട്.