ഡ്യുലക്‌സ് സൂപ്പര്‍ ക്ലീനിനേക്കാള്‍ മേല്‍ത്തരം വാഷബ്ള്‍ പെയിന്റ് കണ്ടെത്തുന്നവരുടെ വീടുകള്‍ ഡ്യൂലക്‌സ് പെയിന്റ് ചെയ്തു നല്‍കും

ഡ്യുലക്‌സ് സൂപ്പര്‍ ക്ലീനിനേക്കാള്‍ മേല്‍ത്തരം വാഷബ്ള്‍ പെയിന്റ് കണ്ടെത്തുന്നവരുടെ വീടുകള്‍ ഡ്യൂലക്‌സ് പെയിന്റ് ചെയ്തു നല്‍കും

Wednesday March 30, 2016,

1 min Read

അക്‌സോനോബല്‍ ഇന്ത്യയില്‍ നിന്നുള്ള ഫഌഗ്ഷിപ്പ് ഡെക്കറേറ്റീവ് പെയിന്റ് ബ്രാന്‍ഡായ ഡ്യൂലക്‌സ്, സൂപ്പര്‍ ക്ലീന്‍ കിഡ് പ്രൂഫ് ചലഞ്ച് അവതരിപ്പിച്ചു. കറകള്‍ നീക്കുന്നതില്‍ സമാനതകളില്ലാത്ത മികവും പായല്‍, ബാക്ടീരിയ വിരുദ്ധ മേന്മകളുമുള്ളതാണ് ഡ്യൂലക്‌സിന്റെ സൂപ്പര്‍ ക്ലീന്‍ കിഡ് പ്രൂഫ് സാങ്കേതികത. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ചലഞ്ചിലൂടെ ഇതിനേക്കാള്‍ മേല്‍ത്തരം മികവുള്ള വാഷബ്ള്‍ ഇമള്‍ഷന്‍ ഉണ്ടെന്ന് തെളിയിക്കുന്നതിനുള്ള വെല്ലുവിളിയാണ് ഡ്യൂലക്‌സ് മുന്നോട്ടു വച്ചിരിക്കുന്നത്. വെല്ലുവിളി ഏറ്റെടുത്ത് തെളിയിക്കുന്നവര്‍ക്ക് അവരുടെ വീട് പെയിന്റ് ചെയ്യുന്നതിന് നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ഡ്യൂലക്‌സ് 20 ലിറ്റര്‍ പെയിന്റ് നല്‍കും.

image


മാര്‍ച്ച് 20നും ഏപ്രില്‍ 30നുമിടയിലുള്ള കാലയളവില്‍ ഇന്ത്യയിലെ 50ലേറെ പട്ടണങ്ങളിലാണ് ചലഞ്ച് അവതരിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ംംം.റൗഹൗഃ.ശി/സശറുൃീീളരവമഹഹലിഴല എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 15 വരെ ചലഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരെ ഇതിനു ശേഷം കമ്പനി പ്രതിനിധികള്‍ ബന്ധപ്പെട്ട് ചലഞ്ച് സംഘടിപ്പിക്കുന്നതിനുള്ള സമയക്രമം നിശ്ചയിക്കും.

അനുദിനം വര്‍ധിക്കുന്ന ഉപഭോക്താക്കളുടെ അവബോധവും അണുകുടുംബ വ്യവസ്ഥയും വീടുകളുടെ പരിപാലനം ബുദ്ധിമുട്ടുള്ള കാര്യമാക്കിയിരിക്കുകയാണെന്ന് അക്‌സോനോബല്‍ ഇന്ത്യയുടെ ഡെക്കറേറ്റീവ് പെയിന്റ്‌സ് വിഭാഗം ഡയറക്ടര്‍ രാജീവ് രാജഗോപാല്‍ പറഞ്ഞു. കുട്ടികളുണ്ടെങ്കില്‍ ഇത് വളരെയേറെയുമാണ്. സമ്പന്നമായ പൈതൃകത്തിന്റെയും ഗുണനിലവാരത്തില്‍ രാജ്യാന്തര മാനദണ്ഡങ്ങളുടെയും പിന്‍ബലത്തില്‍ അക്‌സോനോബല്‍ ഇന്ത്യയ്ക്ക് ഗാര്‍ഹികാലങ്കാരത്തിലും ഗൃഹപരിപാലനത്തിലും ഡ്യൂലക്‌സിന്റെ പ്രവര്‍ത്തനപരവും സൗന്ദര്യപരവുമായ മേന്മകളെ പറ്റി ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

image


ഈ ഉപഭോക്തൃബന്ധ പരിപാടിയിലൂടെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളിലൊന്നായ ഡ്യൂലക്‌സ് സൂപ്പര്‍ ക്ലീനിന്റെ മികവുകള്‍ അവതരിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കണ്ടറിയുന്നതിലാണ് ഉപഭോക്താക്കള്‍ വിശ്വസിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉല്‍പ്പന്നം വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് നൂറു ശതമാനം തൃപ്തി ഉറപ്പാക്കുന്ന തരത്തില്‍ ഈ ചലഞ്ചിന് രൂപം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.