തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം ..വഞ്ചിപ്പാട്ടിന്റെ താളം പകര്‍ന്നു നല്‍കാന്‍ പള്ളിയോട സേവാസംഘം

തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
..വഞ്ചിപ്പാട്ടിന്റെ താളം പകര്‍ന്നു നല്‍കാന്‍ പള്ളിയോട സേവാസംഘം

Wednesday March 02, 2016,

2 min Read

തിത്തിരാത തിത്തിത്തൈ തിത്തൈ തെയ് തെയ് തോം...ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം...കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണെ കുയിലാളെ കൊട്ടുവേണം കുഴല് വേണം കുരവ വേണം....വള്ളംകളിയുടെ താളവും ആവേശവും എല്ലാം വഞ്ചിപ്പാട്ടാണ്. എന്നാല്‍ മുതിര്‍ന്ന തലമുറയിലെ കുറച്ചുപേര്‍ക്കല്ലാതെ പുതുതലമുറയ്ക്ക് വഞ്ചിപ്പാട്ടുകളെക്കുറിച്ചുള്ള അറിവില്ല. അന്യംനിന്ന് പോയേക്കാവുന്ന ഒരിനമായി വഞ്ചിപ്പാട്ട് മാറുകയാണ്.

image

ഭക്തിക്കും താളത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ആറന്മുള ശൈലി വഞ്ചിപ്പാട്ട് നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യത മനസിലാക്കി വഞ്ചിപ്പാട്ട് പഠനകളരി ഒരുക്കുകയാണ് പള്ളിയോട സേവാ സംഘം.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇതിനുവേണ്ട പരിശീലനം നല്‍കുകയാണ് പള്ളിയോട സേവാസംഘം. പത്തനംതിട്ട ജില്ലാപഞ്ചായത്തും പള്ളിയോട സേവാസംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് പഠനകളരി. മൂന്നു മേഖലകളിലായി പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം.

ഒരു കരയില്‍നിന്ന് കുറഞ്ഞത് അഞ്ച് കുട്ടികള്‍ക്കെങ്കിലും പരിശീലനം നല്‍കണമെന്നാണ് പള്ളിയോട സേവാസംഘം ആഗ്രഹിക്കുന്നത്. കിഴക്കന്‍ മേഖലയിലുള്ള കുട്ടികള്‍ക്ക് ചെറുകോല്‍ കച്ചേരിപ്പടിയിലുള്ള എന്‍ എസ് എസ് കരയോഗ മന്ദിരത്തിലും മധ്യമേഖലയിലുള്ളവര്‍ക്ക് പാഞ്ചജന്യം ആഡിറ്റോറിയത്തിലും പടിഞ്ഞാറന്‍ മേഖലയിലുള്ള കുട്ടികള്‍കള്‍ക്ക് ചെങ്ങന്നൂര്‍ നരസിംഹസ്വാമി ആഡിറ്റോറിയത്തിലും വെച്ച് പഠന കളരി നടക്കും.

പ്രഗത്ഭന്മാരായ ആശാന്മാരാണ് പരിശീലനം നല്‍കുന്നത്. നാടിന്റെ പൈതൃകം അടുത്ത തലമുറയിലേക്ക്കൂടി പകര്‍ന്നു നല്‍കണമെന്ന ആഗ്രഹത്തോടെയാണ് പള്ളിയോട സേവാസംഘം പഠനകളരി സംഘടിപ്പിക്കുന്നത്. വഞ്ചിപ്പാട്ടാലാപനത്തിന്റെ ആറന്മുള ശൈലിയും പ്രാദേശിക കൃതികളും മുന്‍തലമുറക്കാരായ വഞ്ചിപ്പാട്ടാചാര്യന്മാരില്‍നിന്ന് ലഭിച്ച പൈതൃക സ്വത്താണ്.

ആറന്മുള ഉതൃട്ടാതി ജലമേളയില്‍തന്നെ ഇന്ന് വഞ്ചിപ്പാട്ട് പരിശീലനത്തിന്റെ അപര്യാപ്തത കാണാനുണ്ട്. വഞ്ചിപ്പാട്ട് പാടുന്നതിന്റെ താളത്തിനനുസരിച്ചാണ് വഞ്ചി തുഴയേണ്ടത്. വഞ്ചിപ്പാട്ട് പഠിപ്പിക്കുന്നതിനും തുഴച്ചില്‍ പരിശീലിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അപൂര്‍വ്വമാണ്. ഈ സാഹചര്യത്തിലാണ് പുതുതലമുറയില്‍ വഞ്ചിപ്പാട്ടിനെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള പുതിയ സംരംഭം..ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തൈ തൈ തോം...കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണെ കുയിലാളെ കൊട്ടുവേണം കുഴല് വേണം കുരവ വേണം....വള്ളംകളിയുടെ താളവും ആവേശവും എല്ലാം വഞ്ചിപ്പാട്ടാണ്. എന്നാല്‍ മുതിര്‍ന്ന തലമുറയിലെ കുറച്ചുപേര്‍ക്കല്ലാതെ പുതുതലമുറയ്ക്ക് വഞ്ചിപ്പാട്ടുകളെക്കുറിച്ചുള്ള അറിവില്ല. അന്യംനിന്ന് പോയേക്കാവുന്ന ഒരിനമായി വഞ്ചിപ്പാട്ട് മാറുകയാണ്.

image

ഭക്തിക്കും താളത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ആറന്മുള ശൈലി വഞ്ചിപ്പാട്ട് നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യത മനസിലാക്കി വഞ്ചിപ്പാട്ട് പഠനകളരി ഒരുക്കുകയാണ് പള്ളിയോട സേവാ സംഘം.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇതിനുവേണ്ട പരിശീലനം നല്‍കുകയാണ് പള്ളിയോട സേവാസംഘം. പത്തനംതിട്ട ജില്ലാപഞ്ചായത്തും പള്ളിയോട സേവാസംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് പഠനകളരി. മൂന്നു മേഖലകളിലായി പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം.

ഒരു കരയില്‍നിന്ന് കുറഞ്ഞത് അഞ്ച് കുട്ടികള്‍ക്കെങ്കിലും പരിശീലനം നല്‍കണമെന്നാണ് പള്ളിയോട സേവാസംഘം ആഗ്രഹിക്കുന്നത്. കിഴക്കന്‍ മേഖലയിലുള്ള കുട്ടികള്‍ക്ക് ചെറുകോല്‍ കച്ചേരിപ്പടിയിലുള്ള എന്‍ എസ് എസ് കരയോഗ മന്ദിരത്തിലും മധ്യമേഖലയിലുള്ളവര്‍ക്ക് പാഞ്ചജന്യം ആഡിറ്റോറിയത്തിലും പടിഞ്ഞാറന്‍ മേഖലയിലുള്ള കുട്ടികള്‍കള്‍ക്ക് ചെങ്ങന്നൂര്‍ നരസിംഹസ്വാമി ആഡിറ്റോറിയത്തിലും വെച്ച് പഠന കളരി നടക്കും.

പ്രഗത്ഭന്മാരായ ആശാന്മാരാണ് പരിശീലനം നല്‍കുന്നത്. നാടിന്റെ പൈതൃകം അടുത്ത തലമുറയിലേക്ക്കൂടി പകര്‍ന്നു നല്‍കണമെന്ന ആഗ്രഹത്തോടെയാണ് പള്ളിയോട സേവാസംഘം പഠനകളരി സംഘടിപ്പിക്കുന്നത്. വഞ്ചിപ്പാട്ടാലാപനത്തിന്റെ ആറന്മുള ശൈലിയും പ്രാദേശിക കൃതികളും മുന്‍തലമുറക്കാരായ വഞ്ചിപ്പാട്ടാചാര്യന്മാരില്‍നിന്ന് ലഭിച്ച പൈതൃക സ്വത്താണ്.

ആറന്മുള ഉതൃട്ടാതി ജലമേളയില്‍തന്നെ ഇന്ന് വഞ്ചിപ്പാട്ട് പരിശീലനത്തിന്റെ അപര്യാപ്തത കാണാനുണ്ട്. വഞ്ചിപ്പാട്ട് പാടുന്നതിന്റെ താളത്തിനനുസരിച്ചാണ് വഞ്ചി തുഴയേണ്ടത്. വഞ്ചിപ്പാട്ട് പഠിപ്പിക്കുന്നതിനും തുഴച്ചില്‍ പരിശീലിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അപൂര്‍വ്വമാണ്. ഈ സാഹചര്യത്തിലാണ് പുതുതലമുറയില്‍ വഞ്ചിപ്പാട്ടിനെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള പുതിയ സംരംഭം

    Share on
    close