പിരിച്ചു വിടല്‍; സ്റ്റാര്‍ട്ട് അപ്പുകളില്‍ ചര്‍ച്ചയാകുന്നു

0

ടൈനി ഔള്‍, ഹൗസിങ്ങ്, സൊമാറ്റോ, റോഡ് റണ്ണര്‍ എന്നിവയ്ക്ക് പുറമേ ഗ്രാബ്ഹൗസിലും തൊഴിലാളികളുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. തൊഴിലാളികളെ പിരിച്ച് വിട്ടത് വാര്‍ത്തയുമായിരുന്നു. ഞങ്ങള്‍ക്ക് ലഭിച്ച വിവരം അനുസരിച്ച് തൊഴിലാളികള്‍ ഇത് അറിഞ്ഞത് ഈയിടെയാണ്. എന്നാല്‍ എത്രപേരെയാണ് പിരിച്ചുവിട്ടത് എന്ന് സ്ഥിരീകരിച്ചിട്ടില്ല.(117 പേരെങ്കിലും ജോലിയില്‍ നിന്ന് പുറത്തേക്ക് പോയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ യുവര്‍ സ്‌റ്റോറിക്ക് ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല). ഗ്രാബ്ഹൗസ് ടീം ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തൊഴിലാളികളുടെ എണ്ണം പറഞ്ഞിട്ടില്ല. ഇത് ഒരു കൂട്ട പിരിച്ചുവിടല്‍ ആണെന്ന് ചില വൃത്തങ്ങള്‍ പറയുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് യുവര്‍ സ്‌റ്റോറി കവര്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമാണ് കാര്യങ്ങല്‍. ദീപാവലിയ്ക്ക് 'ഗ്രാബ്ഹൗസ്' തൊഴിലാലികള്‍ക്ക് ഒക്‌ടോബര്‍ 11 മുതല്‍ 16 വരെ ഒരാഴ്ചത്തെ അവധി നല്‍കിയിരുന്നു. അവര്‍ക്ക് ദീപാവലി സമ്മാനമായി ആമസോണിന്റെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കി. കമ്പനിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന്റെ നന്ദിയാണ് ഇതിലൂടെ പ്രകടിപ്പിച്ചത്. എന്നാല്‍ ഇത് വരുന്ന ക്രിസ്മസിനും പുതുവത്സരത്തിനും ആവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയില്ല.

കമ്പനി പുനരുദ്ധാരണത്തിന് വേണ്ടി തൊഴിലാളികളെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകുന്നു എന്ന് സഹസ്ഥാപകയും സി ഇ ഒയുമായ പങ്കുരി ശ്രീവാസ്തവ പറയുന്നു. കമ്പനി വന്‍തോതില്‍ പുതിയ സാങ്കേതിക വിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അവര്‍ പറയുന്നു.

2013ല്‍ ആണ് ഗ്രാബ്ഹൗസ് തുടങ്ങിയത്. ഓണ്‍ലൈനിലൂടെ വീടകയ്ക്ക് വീടുകള്‍ കണ്ടുപിടിച്ച് നല്‍കുന്ന കമ്പനിയാണിത്. ബംഗലൂരു, പൂനെ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ഇത് ഈ സൗകര്യം ലഭ്യമാക്കുന്നു. മാസം തോറും 1.5 മില്ല്യന്‍ സന്ദര്‍ശകരാണ് ഇതില്‍ വരുന്നതെന്ന് പങ്കുരി പറയുന്നു. കൂടാതെ ദിവസേനം 8590 ഡീല്‍ വരെ ചെയ്യാറുണ്ടെന്നും അവര്‍ പറയുന്നു. ഈ വര്‍ഷം ജനുവരിയില്‍ $2.5 മില്യന്റെ സീരീസ് എ ഫണ്ടിങ്ങ് ഇവര്‍ ക്ലോസ് ചെയ്ത് കഴിഞ്ഞു. കലാരി ക്യാപിറ്റല്‍, സെക്വയ ക്യാപിറ്റല്‍ എന്നിവരാണ് ഇവര്‍ക്ക് വേണ്ട ഫണ്ട് നല്‍കിയത്. ഇതിന് മുമ്പ് ഇന്ത്യ കോഷ്യന്റ്, മറ്റ് സ്വതന്ത്ര നിക്ഷേപകര്‍ എന്നിവരില്‍ നിന്ന് $5 ലക്ഷത്തിന്റെ ഫണ്ട് നേടിയിട്ടുണ്ട്.

നിലവിലുള്ള സാങ്കേതികവിദ്യ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ കൊണ്ടുവന്ന് ഇന്ത്യയിലെ പ്രമുഖ നഗരങ്ങലില്‍ കമ്പനിയുടെ പാദമുദ്ര പതിപ്പിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിന്റെ കാരണം എന്താണെന്ന് കൂടുതലായി ഒന്നും പറയുന്നില്ല. പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് പുതിയ ജോലികള്‍ നല്‍കാനായി ഒരു പ്രത്യേക റിക്രൂട്ട്‌മെന്റ് ടീമിനെ സംഘടിപ്പിച്ചതായി പങ്കുരി പറയുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പിരിച്ചുവിടുക, കുറഞ്ഞ ഫണ്ടിങ്ങ്, പവര്‍ത്തനം നിര്‍ത്തുക എന്നീ പ്രശ്‌നങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് ലോകത്ത് സാധാരണയായി തീര്‍ന്നിരിക്കുകയാണ്. കമ്പനിയുടെ പുനരുദ്ധാരണം അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുക എന്നതാണ് പൊതുവേ കാരണങ്ങളായി പറയുന്നത്. ഗ്രാബ്ഹൗസ് മാത്രമല്ല വമ്പന്‍ കമ്പനിയായ 'സൗസിങ്ങും' കൂട്ട പിരിച്ചുവിടല്‍ നടത്തിക്കഴിഞ്ഞു. കുറച്ച് വര്‍ഷങ്ങല്‍ കഴിഞ്ഞ് ഇവരൊക്കെ ഉപഭോക്താക്കളുടെ ആവശ്യങ്ങല്‍ മനസ്സിലാക്കുന്നിണ്ടോ എന്ന് സംശയിക്കേണ്ടി വരും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പിരിച്ചുവിടല്‍ അത്യാവശ്യമാണെന്ന് ചിലര്‍ മനസ്സിലാക്കി കഴിഞ്ഞു. ചില അവസരങ്ങളില്‍ കമ്പനിയെ തുല്ല്യതയില്‍ കൊണ്ടുപോകാനായി സ്ഥാപകര്‍ക്ക് കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.