ഇന്ത്യന്‍ ആര്‍മിയിലെ നായകള്‍ക്ക് ദയാവധത്തില്‍ നിന്ന് മോചനം

0


ഇന്ത്യന്‍ ആര്‍മിയിലെ നായകളുടെ സേവനം വളരെ മഹത്തരമാണ്. അടുത്തിടെ വിവരാവകാശ നിയമം വഴി നേടിയെടുത്ത വിവരമനുസരിച്ച്, ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് വിരമിക്കുന്ന നായകളെ ദയാവധത്തിന് ഇരയാക്കുന്നു. നല്ല പ്രകടനം കാഴ്ച്ചവയ്ക്കാത്ത നായകളുടേയും അവസ്ഥ ഇതു തന്നെ. 2015 ജൂണില്‍ ഹഫിങ്ടണ്‍ പോസ്റ്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് അവരുടെ ജീവന്‍ രക്ഷിക്കാനായി ഒരു വാര്‍ത്ത എത്തി. ആര്‍മി നായകളുടെ ജീവന്‍ രക്ഷിക്കാനായി സര്‍ക്കാര്‍ ഒരു നയം രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായി ഡല്‍ഹി ഹൈക്കോടതി മുമ്പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ സഞ്ജയ് ജെയിന്‍ പ്രസ്താവന നല്‍കി.

ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2016 മാര്‍ച്ചോടെ ഇതിന്റെ കരട് നയം രൂപീകിക്കും. കൂടാതെ ഈ നായകളുടെ പുനരധിവാസവും നടത്തും. 2015 സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജി രോഹിണി, ജസ്റ്റിസ് ജയന്ത് നാദ് എന്നിവരടങ്ങുന്ന ബഞ്ച് അഭിഭാഷകനായ സഞ്ചയ് കുമാര്‍ സിങ്ങ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു. വിരമിക്കല്‍ പ്രായത്തിന് ശേഷം ഈ നായകളെ ദയാവധത്തിന് വിധേയമാക്കുന്നത് നല്ല പ്രവണതയല്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ ഇതിന് വേണ്ടി ഒരു നയം രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ ഇതിന് ഒരു അവസാനം കാണാനായി സമര്‍പ്പിച്ച ഒരു റിട്ട് ഹര്‍ജിയും പരിഗണിച്ചുവരികയാണന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ സഞ്ജയ് ജെയിന്‍ പറഞ്ഞു.

നിലവില്‍ ഈ ദയാവധത്തിനെതിരെ ഒരു നയം രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതിനോടകം തന്നെ ഇന്ത്യന്‍ ആര്‍മി ഇത് നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ രോഗങ്ങള്‍ ബാധിച്ച മൃഗങ്ങള്‍ക്ക് ദയാവധം തുടരുന്നുണ്ട്. മൃഗങ്ങള്‍ക്കെതിരിയുള്ള ക്രൂരതകള്‍ക്കെതിരെ 1969ലെ ആക്ടിലെ സെക്ഷന്‍ 13(3) അനുസരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ഈ ആക്ട് അനുസരിച്ച് ആരോഗ്യമുള്ള ഒരു തെരുവ് നായയെ പോലും കൊല്ലാനുള്ള അനുവാദം ഇന്ത്യയിലില്ല.

ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ആര്‍മിയിലെ 24 ലബ്രഡോറും 12 ജര്‍മ്മന്‍ ഷെപ്പേര്‍ഡുകളും ചേര്‍ത്ത് 36 നായകളാണ് 67ാമത് റിപ്പബ്ലിക് ദിന പരേഡില്‍ രാജ്പത്തിലൂടെ മാര്‍ച്ച് ചെയ്തത്. ഇന്ത്യന്‍ ആര്‍മിയിലെ 1200 നായകളില്‍ തിരഞ്ഞെടുത്ത ചിലര്‍ക്ക് നാല് മാസത്തെ കഠിന പരിശീലനത്തിന്‌ വിധേയമാക്കിയിരുന്നു.