കടന്നുവന്ന വഴികളെ കുറിച്ച് വാചാലനായി ബില്‍ഗേറ്റ്

കടന്നുവന്ന വഴികളെ കുറിച്ച് വാചാലനായി ബില്‍ഗേറ്റ്

Friday March 18, 2016,

2 min Read


കൂടുതല്‍ മേഖലകളിലേക്ക് എത്തിപ്പെടാനും കൂടുതല്‍ ആളുകളുമായി സംസാരിക്കാനുമെല്ലാം സാങ്കേതികവിദ്യ നമുക്ക് ഒരു പുതിയ പാതയാണ് തുറന്നുകാട്ടുന്നത്. 2009ല്‍ സോഷ്യല്‍ ന്യൂസ് സര്‍വീസ് വെബ്‌സൈറ്റായ റെഡിറ്റ് ആസ്‌ക് മി എനിതിംഗ്(എ എം എ) ഒന്ന ഒരു ആശയം കൊണ്ടുവന്നു. ആളുകള്‍ക്ക് സെലിബ്രിറ്റികളുമായി സംസാരിക്കാനുള്ള അവസരമാണ് ഇതൊരുക്കിയത്. അടുത്തിടെ ബില്‍ഗേറ്റ് ആണ് റെഡിറ്റില്‍ സംസാരിക്കാനെത്തിയത്. ഹാര്‍ഡ്വേര്‍ഡിലെ ദിവസങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുള്ള വീക്ഷണത്തെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ ചുവടെ

image


ഹാര്‍ഡ്‌വേര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ദിനങ്ങള്‍

ഞാന്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്ഥനാകണമെന്ന ചിന്തയോടെയൊണ് ഹാര്‍ഡ്‌വേര്‍ഡിലേക്ക് പോയത്. അതായത് ഞാന്‍ സൈന്‍ ചെയ്യുന്ന ക്ലാസുകളില്‍ പോലും കയറണ്ട എന്നായിരുന്നു തീരുമാനം. എന്നാല്‍ ഫലത്തില്‍ സൈന്‍ ചെയ്യാത്ത ക്ലാസുകളില്‍ പോലും ഞാന്‍ കയറുകയാണുണ്ടായത്. ഇതിന്റെ ഫലമായി ഞാന്‍ സൈന്‍ ചെയ്ത ക്ലാസിന്റെയും സൈന്‍ ചെയ്യാതെ കയറിയ ക്ലാസിന്റെയും പരീക്ഷ ഒരിക്കല്‍ ഒരുദിവസമായിരുന്നു.

വളരെ കഠിനാധ്വാനം ചെയ്താണ് അദ്ദേഹം ഹാര്‍ഡ്വേര്‍ഡില്‍ പഠിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

റീഡിംഗ് പീരിഡുകളില്‍ ഞാന്‍ നന്നായി വായിക്കുകയും എല്ലായ്‌പ്പോഴും എ ഗ്രേഡ് തന്നെ നേടുകയും ചെയ്തിരുന്നു. ഓര്‍ഗാനിക് കെമിസ്ട്രി ക്ലാസുകളില്‍ ലെക്‌ചേഴ്‌സ് കൊണ്ടുവരുന്ന വീഡിയോ ടേപ്പുകളില്‍ മിക്കപ്പോഴും വീഡിയോയും ശബ്ദവും ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അതിന് എനിക്ക് സി പ്ലസ് ഗ്രേഡ് മാത്രമാണ് നേടാനായത്.

ഫ്യൂച്വര്‍ ടെക്‌നോളജിക്കല്‍ അഡ്വാന്‍സ്‌മെന്റിനുവേണ്ടി ബില്‍ഗേറ്റ്‌സ് നിര്‍ദേശിക്കുന്ന മൂന്ന് കാര്യങ്ങള്‍

കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പാക്കാനുള്ള കണ്ടുപിടിത്തമാണ് ആദ്യത്തേത്. അതുപോലെ തന്നെ ഹരിതഗൃഹ വാതകങ്ങളും മതിയായി ഉപയോഗിക്കണം.

രണ്ടാമത്തേത് സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുക എന്നതാണ്. പോളിയോ, മലേറിയ, എച്ച് ഐ വി, ടി ബി എന്നിങ്ങനെയുള്ള രോഗങ്ങള്‍ പൂര്‍ണമായി നിര്‍മാര്‍ജ്ജനം ചെയ്യാനാകണം.

മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാനുള്ള സൗകര്യങ്ങളുണ്ടാകണം എന്നതാണ് മൂന്നാമത്തേത്. അധ്യയനം എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന് അധ്യാപകരെയും പഠിപ്പിക്കുന്ന കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കുട്ടികളെയും സഹായിക്കണം.

പുസ്തകങ്ങള്‍ വായിക്കുമ്പോള്‍

ഒരു പുസ്തകം വായിക്കാനെടുത്താല്‍ അത് വായിച്ചുതീര്‍ക്കാതെ മറ്റ് പരിപാടികളൊന്നുമില്ലെന്ന് എനിക്ക് നിഷ്‌കര്‍ഷതയുണ്ട്. ഇത് എല്ലാവരും ചെയ്യേണ്ട കാര്യമാണ്. ഒരേ സമയത്ത് ഞാന്‍ രണ്ട് ബുക്കുകളാണ് വായിക്കാറുള്ളത്. അതില്‍ ഒരെണ്ണം വളരെ വായിക്കാന്‍ ആയാസമേറിയതായിരിക്കും. രാത്രിയില്‍ ഞാന്‍ ഏറെ വായിക്കും. എന്നിട്ട് അടുത്തദിവസം എണീക്കുമ്പോള്‍ തലേദിവസം എനിക്ക് ഇഷ്ടംപോലെ ഉറങ്ങാനാകാത്തതില്‍ പശ്ചാത്തപിക്കും.

നല്ല വിദ്യാഭ്യാസം കിട്ടുന്നതിന് കോളജില്‍ പോകേണ്ടത് അത്യാവശ്യമാണ്. ഒരു നല്ല ജോലി കിട്ടുന്നതിനും കോളജ് വിദ്യാഭ്യാസം ആവശ്യമാണ്.

ബില്‍ഗേറ്റ്‌സ് മനസിലാക്കിയിട്ടുള്ള കാര്യങ്ങളില്‍ എക്കാലത്തും പ്രധാനപ്പെട്ടത് എന്നത് സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കുക എന്നതാണ്.

സാങ്കേതികവിദ്യയെക്കുറിച്ച്

അടുത്തിടെ ഒരു കമ്പനി റോബോട്ടിക് സര്‍ജറി രീതി നടത്തുന്നത് ഞാന്‍ കണ്ടു. ഇത് സര്‍ജറികള്‍ വളരെ നല്ല രീതിയില്‍ ചെയ്യുന്നതിനും വേഗതയിലും ചെലവ് കുറച്ചും ചെയ്യുന്നതിന് സഹായിക്കും. ഇത് മുഖ്യധാരയിലേക്ക് എത്തുന്നതിന് പത്ത് വര്‍ഷമെങ്കിലും എടുക്കും.

ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് മിക്കവരിലും സഹജവാസന ഉണ്ടാകുന്നത്. ഞാന്‍ ഒരിക്കലും എന്റെ വസ്ത്രങ്ങള്‍ക്കോ ആഭരണങ്ങള്‍ക്കോ വേണ്ടി കൂടുതല്‍ പണം ചെലവാക്കിയിരുന്നില്ല. എന്നാല്‍ എന്റെ ഭാര്യക്ക് ഇതെല്ലാം വാങ്ങികൊടുക്കാന്‍ ഞാന്‍ ഇഷടപ്പെടുന്നു. ഞാന്‍ എന്റെ ജോലി ഇഷ്ടപ്പെടുന്നു. ശാസ്ത്രജ്ഞരേയും ഫീല്‍ഡ് വര്‍ക്കര്‍മാരെയുമെല്ലാം കാണുന്നതും അവരുമായി സംസാരിക്കുന്നതുമെല്ലാം ഞാന്‍ ഇഷ്ടപ്പെടുന്നു.

ഫൗണ്ടേഷനില്‍ ഇപ്പോഴുള്ള ജോലിയാണ് പ്രസിഡന്റ് ആയിരുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്.