നാട്ടിന്‍പുറങ്ങളില്‍ ശുദ്ധജലമെത്തിച്ച് വിവിധ കമ്പനികള്‍

0


ജല ദൗര്‍ലഭ്യമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ലോക റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ 100 മില്ല്യണ്‍ ആളുകളും മലിനമായ ചുറ്റുപാടിലാണ് ജീവിക്കുന്നത്. 632 ജില്ലകളിലെ കുടിവെള്ളത്തില്‍ നടത്തിയ പരിശോധനകളില്‍ 59 ജില്ലകള്‍ മാത്രമാണ് സുരക്ഷിതമായുള്ളത്. ഭരത സര്‍ക്കാറിന്റെ കണക്കുകളനുസരിച്ചും ലഭിക്കുന്ന ജലത്തിന്റെ 70 ശതമാനത്തോളം ശുദ്ധീകരിക്കാതെ ഉപയോഗിക്കാന്‍ കഴിയാത്തതാണ്. രാജ്യത്തെ 54 ശതമാനം ആളുകളും വെള്ളത്തിന് കഠിനമായ ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നാണ് വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിസേര്‍ച്ചില്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ വെള്ളം ലഭിക്കാതെ വന്നതോടെ നിരവധി ആരോഗ്യ പ്രശ്ങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നു. പ്രധാനമായും ഡയറിയ, ടൈഫോയിഡ് എന്നിവയാണ് പടര്‍ന്ന് പിടിക്കുന്നത്. 2014ല്‍ 7.6 മില്ല്യണ്‍ ഡയറിയ കേസുകളും 1.09 മില്ല്യണ്‍ ടൈഫോയിഡ് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വീട്ടാവശ്യങ്ങള്‍ക്കായി കുടിവെള്ളം ശേഖരിക്കുന്നതിന് സ്ത്രീകള്‍ ശരാശരി 700 മണിക്കൂറാണ് പ്രതിവര്‍ഷം ചെലവഴിക്കുന്നതെന്നാണ് റിസേര്‍ച്ചിലൂടെ കണ്ടെത്തിയത്.

വര്‍ഷങ്ങളായി കാലിഫോര്‍ണിയയില്‍ താമസമാക്കിയിരുന്ന അനു സിദ്ധാര്‍ത്ഥന്‍ 2011ലാണ് ഇന്ത്യയിലേക്ക് വന്നത്. നെക്സ്റ്റ് ഡ്രോപ്‌സ് എന്ന സംരംഭം ആരംഭിക്കുകയായിരുന്നു ലക്ഷ്യം. റിസര്‍വോയറുകളിലെ ജലനിരപ്പ് ദിനപ്രതി രേഖപ്പെടുത്തുകയും ഈ വിവരം നെക്സ്റ്റ് ഡ്രോപ്പ് വഴി ജനങ്ങള്‍ക്ക് കൈമാറുന്ന രീതിയായിരുന്നു അത്. ഓരോ ദിവസവും വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവും സമയവും സ്ഥലങ്ങളും ജനങ്ങളെ കൃത്യമായി അറിയിക്കാന്‍ ഇതിലൂടെ സാധിച്ചു.

ഒരിക്കല്‍ എന്‍ജിനിയര്‍ വാട്ടര്‍ ഫ്‌ളോ തീരുമാനിച്ചു കഴിഞ്ഞാല്‍ അവര്‍ അത് വാല്‍വ് മെന്നിനെ അറിയിക്കും. ഇത് ഒരു ടെക്‌സ്റ്റ് മെസേജായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മാസം 10 രൂപ മാത്രം ചെലവാക്കിയാല്‍ ഈ സൗകര്യ ലഭ്യമാകും. ഹുബ്ലി ദര്‍വാദിലാണ് ഈ പദ്ധതി ആദ്യമായി ആരംഭിച്ചത്. ഇപ്പോള്‍ ഇത് ബാഗ്ലൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇവിടെ 25 രൂപയാണ് പ്രതിമാസം ചെലവ്. 75000ത്തോളം ഉപഭോക്താക്കളാണ് ഈ പദ്ധതിക്കുള്ളത്.

പലരും ഒരു മാസം 50 മണിക്കൂറുകളാണ് വെള്ളം പിടിക്കുന്നതിനായി ചെലവാക്കിയിരുന്നത്. പുതി സംവിധാനത്തിലൂടെ അവരുടെ സമയം ലാഭിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പിന്നീട് അനുവിന്റെ ഈ സംവിധാനത്തെ കൂടുതല്‍ വിപുലപ്പെടുത്താനും ശ്രമങ്ങള്‍ നടന്നു.

2012ലാണ് പിരമാള്‍ ഫൗണ്ടേഷന്‍ ഈ മേഖലയിലേക്കെത്തിയത്. 70 ശതമാനത്തോളം ജലം അശുദ്ധമായ സാഹചര്യത്തില്‍ ഗ്രാമത്തില്‍ ജീവിക്കുന്നവര്‍ എങ്ങനെ ആരോഗ്യകരമായ ജീവിതം നയിക്കും? ഈ ചോദ്യത്തിന് ഉത്തരവുമായാണ് സര്‍വജല്‍ ആരംഭിച്ചത്. എല്ലാവര്‍ക്കും ജലം എന്നതായിരുന്ന സംരംഭത്തിന്റ ലക്ഷ്യം. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് താങ്ങാനാകുന്ന തുകയ്ക്ക് വെള്ളം എത്തിച്ച് ല്‍കുക. സ്ത്രീകള്‍ ദൂര സ്ഥലങ്ങളില്‍ പോയി ജലം കൊണ്ടുവരേണ്ട അവസ്ഥക്ക് മാറ്റം വരുത്തുക എന്നിവയായിരുന്നു ഉദ്ദേശം.

ഒരു മോഡുലാര്‍ ആര്‍ എഫ് ഐ ഡി( റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫി്‌ക്കേഷന്‍) നിയന്ത്രിക്കുന്ന സ്റ്റാന്‍ഡ് എലോണ്‍ വാട്ടര്‍ ഡിസ്പെന്‍സിംഗ് യൂനിറ്റ് ആണ് ഇവര്‍ തയ്യാറാക്കിയത്. അഞ്ച് ഘട്ടങ്ങളിലൂടെ റിവേഴ്‌സ് ഓസ്‌മോസിസ് ആന്‍ഡ് അള്‍ട്രാ വയലറ്റ് റേ ഉപയോഗിച്ച് ശുദ്ധീകരിച്ചെടുക്കുന്ന ജലമാണ് ലഭ്യമാക്കിയത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ശുദ്ധീകരണ രീതികളാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ലോക്കല്‍ സംരംഭകരുടെ സഹായത്തോടെ ഫ്രാഞ്ചെസികള്‍ ആരംഭിച്ച് ഗ്രാമ പ്രദേശങ്ങളിലെല്ലാം ലിറ്റര്‍ 50 പൈസ, 70 പൈസ നിരക്കില്‍ ലഭ്യമാക്കി. ഫ്രാഞ്ചെസികള്‍ അവര്‍ക്ക് ലഭ്യമാകുന്ന തുകയുടെ 40 ശതമാനം പിരമാള്‍ ഫൗണ്ടേഷന് നല്‍കി. മൂന്ന് പേരടങ്ങുന്ന ഓരോ യൂനിറ്റുകളാണ് ഓരോ ഫ്രെഞ്ചെസികളില്‍ ഉണ്ടായിരുന്നത്. അവര്‍ക്ക് തൊഴിലവസരവും ഇതിലൂടെ ലഭ്യമായി. ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും നടപ്പാക്കിയത്. 150ല്‍ പരം സ്റ്റേഷനുകളിലൂടെ 20 കോടി ലിറ്ററോളം ജലമാണ് വിതരണം ചെയ്തത്.

മറ്റൊരു ഗ്രൂപ്പായ യുറേക്ക ഫോബ്‌സ് പല സ്ഥലങ്ങളിലായി വാട്ടര്‍ ഷോപ്പുകള്‍ ആരംഭിച്ച് ലിറ്ററിന് പത്ത് മുതല്‍ 50 പൈസവരെ നിരക്കില്‍ നല്‍കി. ഇതിനു പുറനെ ഗോദ്‌റേജിന്റെ സോളാര്‍ പവേര്‍ഡ് ക്ലൗഡ് കണക്റ്റഡ് വാട്ടര്‍ എ ടി എമ്മുകള്‍, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കാര്‍ലിന്‍ കായ്ന്‍ ഇന്ത്യ നടപ്പാക്കിയ ജീവന്‍ അമൃത് പദ്ധതി എന്നിവയായിരുന്നു മറ്റ് പദ്ധതികള്‍.

രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ശുദ്ധജല ലഭ്യത കുറവായിരുന്നു. ഇവിടെ ഒരോ ഗ്രാമങ്ങളിലും 200 മുതല്‍ 300 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. സ്പ്രിംഗ് ഹെല്‍ത്ത് കമ്പനി ലിക്വിഡ് ക്ലോറിന്‍ ഉപയോഗിച്ച് ജലം ശുദ്ധീകരിച്ച് വാട്ടര്‍ കിയോസ്‌കുകളിലൂടെ ജനങ്ങള്‍ക്ക് എത്തിച്ചു. ലിറ്ററിന് 20 പൈസ നിരക്കിലും ഹോം ഡെലിവറിക്ക് ലിറ്ററിന് പത്ത് പൈസ അധികമായും ഈടാക്കി. ഫുര്‍ദ, ജയ്പൂര്‍, പുരി, ദെന്‍കനാല്‍ ജില്ല എന്നിവിടങ്ങളിലും ഈ രീതി ഉപയോഗപ്രദമാണ്.