വ്യത്യസ്തതയുടെ ചോക്കലേറ്റ് ഭാവങ്ങള്‍

വ്യത്യസ്തതയുടെ ചോക്കലേറ്റ് ഭാവങ്ങള്‍

Saturday November 07, 2015,

3 min Read

ചോക്കലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാലത് ചില പ്രത്യാക രൂപത്തിലുള്ളവയ ആയാലോ. ഒരു നേരമ്പോക്ക് എന്ന രീതിയിലാണ് രശ്മി വാസ്വാനി ചോക്കലേറ്റ് ഉണ്ടാക്കി തുടങ്ങിയത്. ഇന്ന് അതൊരു വന്‍ വിജയം കൈവരിച്ച വ്യവസായ മാതൃകയാണ്. രശ്മി വാസ്വാനിയുടെ ഏഴ് വര്‍ഷം നീണ്ട വിജയപാതയിലേക്ക് ഒരു എത്തിനോട്ടം.

image


ഡല്‍ഹി ഒഐ എം ഐയില്‍ മാസ്റ്റേഴ്‌സ് ചെയ്യുകയായിരുന്നു രശ്മി. ബാംഗ്ലൂരിലെ വീട്ടിലെത്തുമ്പോള്‍ ചോക്കലേറ്റ് ഉണ്ടാക്കുന്നത് ഒരു ശീലമായി മാറി. രശ്മിക്ക് ഇത് വളരെ ഇഷ്ടമായിരുന്നെങ്കിലും അച്ഛനെ സന്തോഷിപ്പിക്കാനാണ് കൂടുതല്‍ ഉണ്ടാക്കിയിരുന്നത്. പഠനം പൂര്‍ത്തിയായപ്പോള്‍ 9 മുല്‍ 5 മണിവരെയുള്ള ഒരു ജോലി കിട്ടി. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അവള്‍ക്കത് മടുത്തു. തുടര്‍ന്ന് വീട്ടിലേക്ക് വന്ന് ചോക്കലേറ്റ് ഉണ്ടാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 'ഒരു ദീപാവലിക്ക് എക്‌സിബിഷന്‍ നടക്കുന്നതിന് മുന്നില്‍ രശ്മി ഒരു സ്റ്റാല്‍ തുടങ്ങി. വന്നവര്‍ക്കെല്ലാം ചോക്കലേറ്റ് നന്നായി ഇഷ്ടപ്പെട്ടു. തുടര്‍ന്ന് ഒരു പെട്ടി ചോക്കലേറ്റ് ഒരു കമ്പനിക്ക് അയച്ചുകൊടുത്തു. അവര്‍ക്കത് വളരെയധികം ഇഷ്ടപ്പെട്ടു. അങ്ങനെ 200 പെട്ടി ചോക്കലേറ്റിനുള്ള ഒരു ഓര്‍ഡല്‍ ലഭിച്ചു.' ഞമഴല ചോക്കലേറ്റിന്റെ മാനേജിങ്ങ് പാട്‌നര്‍ ആയ രശ്മി പറയുന്നു.

ഉത്സവ സമയങ്ങളില്‍ മധുര പലഹാരങ്ങളാണ് കോര്‍പ്പറേറ്റുകള്‍ പതിവായി സമ്മാനിക്കാറുള്ളത്. എന്നല്‍ പിന്നീടത് ചോക്കലേറ്റിന് വഴിമാറി. 'അവര്‍ ഗുണമേന്‍മ നഷ്ടപ്പെടാത്തതും കൂടുതല്‍ സമയം കേടുവരാതെ ഇരിക്കുന്നതുമായ സമ്മാനങ്ങളാണ് ഇഷ്ട്‌പെട്ടിരുന്നുത്.' രശ്മി പറയുന്നു. സാധാരണ ചോക്കലേറ്റും വിദേശ രാജ്യങ്ങളിലെ ചോക്കലേറ്റും തമ്മിലുള്ള വ്യത്യാസമാണ് രശ്മിയെ വ്യത്യസ്ത രൂപഭാവമുള്ള മനോഹരങ്ങളായ ചോക്കലേറ്റ് നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്.

image


കുടുംബം

രശ്മി മാനേജ്‌മെന്റ് പഠിക്കുമ്പോള്‍ നിയമം പഠിക്കുന്ന സഹോദരി ചോക്കലേറ്റ് ഉണ്ടാക്കാന്‍ സഹായിക്കുമായിരുന്നു.

'ഒരിക്കലും ഇത്രയും വിലിയ രീതിയിലേക്ക് ഇത് എത്തുമെന്ന് ഞങ്ങള്‍ വിചാരിച്ചതേ ഇല്ല. ഇന്ന് ഞങ്ങള്‍ ഇത് ചില്ലറയായി വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.' രശ്മി പറയുന്നു. രശ്മിയുടെ അഭിപ്രായത്തില്‍ സമൂഹത്തില്‍ ഏറ്റവും താഴേ തട്ടിലുള്ള കുട്ടികള്‍ക്ക് മറ്റ് കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ചോക്കലേറ്റ് തികച്ചും അന്യമാണ്. ഇന്ന് ആരെങ്കിലും ഒരു അനാതാലയത്തെക്കുറിച്ച് പറയുകയാണെങ്കില്‍ രശ്മിയും കൂട്ടരും അവിടെ ചെന്ന് അവര്‍ക്ക് ചോക്കലേറ്റുകല്‍ എത്തിക്കാറുണ്ട്. അവരുടെ ചോക്കലേറ്റുകള്‍ തികച്ചും രസകരമായ രീതിയിലാണ് എത്തുന്നത്. ചിലതില്‍ കുസൃതി നിറഞ്ഞ സന്ദേശങ്ങള്‍ ഉണ്ടാകും . ചിലത് ആംശംസ കാര്‍ഡ് പോലിരിക്കും. മിക്കവാറും എല്ലാവരും ആശംസ കാര്‍ഡ് ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. അത് തുറന്ന് നോക്കുമ്പോഴായിരിക്കും അമ്പരന്ന് പോകുന്ത്. അവര്‍ പറയുന്നു.

ഇന്ന് ഞമഴല ചോക്കലേറ്റിന് റെസിഡന്‍സി റോഡില്‍ സ്വന്തമായി ഒരു സ്റ്റോര്‍ ഉണ്ട്. ബാംഗ്ലൂരിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളില്‍ ഒന്നാണിവിടം. ഇവിടെ എല്ലാം പുതുമയോടെയാണ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ ഈ കമ്പനിയില്‍ 12 പേരുണ്ട്.

'മുന്‍പ് ഞാന്‍ തനിയെ ചോക്കലേറ്റ് ഉണ്ടാക്കി സന്തോഷിച്ചിരുന്നു. എന്നാല്‍ ഇന്ന് കണ്ണ് എല്ലായിടത്തും എത്തേണ്ടതുണ്ട്. എന്റെ കൂടെയുള്ളവരെ ജോലി ഏല്‍പ്പിക്കേണ്ടി വരുന്നു. അതിന് വേണ്ടതെല്ലാം ഒരുക്കണംഇതൊരു വലിയ ചുമതല തന്നെയാണ്' രശ്മി പറയുന്നു. ഇപ്പോള്‍ ഇത് ഒരു കുടും ബത്തിന്റെ വ്യവസായമായി മാറി. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും ഇതില്‍ പങ്കാളികളാണ്.

വെല്ലുവിളികള്‍

തുടക്കത്തില്‍ എനിക്ക് പ്രത്യാക ലക്ഷ്യങ്ങല്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വ്യവസായമായി മാറിക്കഴിഞ്ഞു. ശരിക്കും ഇപ്പോള്‍ ഒരു വെല്ലുവിളി ആയി മാറി രശ്മി മനസ് തുറക്കുന്നു. അവര്‍ ഒരു പദ്ധതിയുമായി മുന്നോട്ട് വരുമ്പോള്‍ അത് പകര്‍ത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അവര്‍ വളരെ സാവദാനമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പിന്നീട് അത് തനിയെ വളരുകയാണ് ഉണ്ടായത്.

'മുന്‍പ് എല്ലാ കാര്യങ്ങളും എന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഇന്ന് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്.' അവര്‍ പറയുന്നു. കര്‍ണാടക ടൂറിസം വകുപ്പിന്റെ അനുമതിയോടെ ഒരു സ്മരണിക രൂപത്തില്‍ ചോക്കലേറ്റ് ഉണ്ടാക്കി. പ്രസിദ്ധമായ സ്മാരകങ്ങല്‍, കര്‍ണാടകത്തിലെ അഭിമാനകരമായ സ്ഥലങ്ങള്‍ എന്നിവയാണ് ചോക്കലേറ്റ് കവറുകളില്‍ ചിത്രീകരിക്കുന്നത്. ഇതെല്ലാം അന്താരാഷ്ഷ്ട്ര വിമാനത്താവളങ്ങളിലാണ് വില്‍ക്കുന്നത്. ഇത് ടൂറിസം വളര്‍ത്താനുള്ള ഒരു പുത്തന്‍ ആശയം കൂടിയാണ്.

അടുത്തിടെയാണ് അവര്‍ ഒരു സ്റ്റോര്‍ തുടങ്ങിയത്. പെട്ടെന്ന് അത് വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശമില്ല. 'ഞങ്ങളുടെ സ്റ്റോറില്‍ വരുന്ന ഓരോ കുട്ടികളുടേയും മുഖത്ത് ചോക്കലേറ്റ് നിറയുന്നത് കാണാനാണ് എനിക്ക് ഏറ്റവും സന്തോഷം. മറുവശത്ത് എല്ലാം ആവശ്യക്കാരിലേക്ക് സമയത്ത് എത്തിക്കുക എന്ന വലിയ ഉത്തരവാദിത്തവുമുണ്ട്.' തന്റെ മാനേജ്‌മെന്റ് ഡിഗ്രി ഇപ്പോള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുന്നുണ്ടെന്ന് ഈ വ്യവസായി പറയുന്നു. പല സ്ഥലങ്ങളിലേക്ക് പോകാനുള്ള ആഗ്രഹമാണ് രശ്മിയുടെ ഏറ്റവും വലിയ പ്രചോദനം. നിരവധി അവസരങ്ങള്‍ ഇതിലൂടെ ലഭിച്ചിട്ടുണ്ട്. ഞമഴല ചോക്കലേറ്റിന് പിന്നിലെ വ്യക്തി എന്ന നിലക്ക് എല്ലാവരും രശ്മിയെ തിരിച്ചരിയാന്‍ തുടങ്ങിയിട്ടുണ്ട്. 'ചോക്കലേറ്റ് ആരും വേണ്ട എന്ന് പറയില്ലല്ലോ' തമാശയായി രശ്മി പറഞ്ഞു.

image


ചെറിയ രീതിയില്‍ തുടങ്ങി നല്ല ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകുക എന്നതാണ് വ്യവനസായി ആകാന്‍ ആഗ്രഹിക്കുന്നവരോട് രശ്മിക്ക് പറയാനുള്ളത്. 'ഉത്പ്പന്നങ്ങളുടെ ഗുണമേന്‍മയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. വിപണിക്കനുസരിച്ച് പതിയെ വളരുക. നിങ്ങളുടെ പദ്ധതികളില്‍ വിശ്വസിക്കുക. ഒരു കാര്യം എപ്പോഴും ഓര്‍ക്കുക ധൈര്യമില്ലാതെ മഹത്ത്വമില്ല' അവര്‍ പറഞ്ഞ് നിര്‍ത്തുന്നു.