കുടിവെളള വിതരണം നിരീക്ഷിക്കാന്‍ കൊച്ചിയില്‍ ജി പി എസ് സംവിധാനം

കുടിവെളള വിതരണം നിരീക്ഷിക്കാന്‍ കൊച്ചിയില്‍
ജി പി എസ് സംവിധാനം

Saturday April 29, 2017,

1 min Read

കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ ജിപിഎസ് അടിസ്ഥാനമാക്കിയുളള കുടിവെളള വിതരണ നിരീക്ഷണ സംവിധാനം എറണാകുളം ജില്ലയില്‍ നിലവില്‍ വന്നു. കുടിവെളള വിതരണം നടത്തുന്ന വാഹനങ്ങളിലാണ് ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിട്ടുളളത്. ഈ സംവിധാനം വഴി കുടിവെളളം എവിടെ നിന്നു ശേഖരിക്കുന്നുവെന്നും എവിടെയെല്ലാം വിതരണം ചെയ്യുന്നുവെന്നും നിരീക്ഷിക്കുവാന്‍ കഴിയും. 

image


കൂടാതെ കുടിവെളളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുവാനും വിതരണം സുതാര്യമാക്കുവാനും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചെലവ് ഗണ്യമായി കുറയ്ക്കുവാനും ഈ സംവിധാനം വഴി കഴിയും. കുടിവെളളം വിതരണം നടത്തുന്ന വാഹനങ്ങളെ ഈ സംവിധാനം വഴി നിരീക്ഷിക്കുവാന്‍ ജില്ലാഭരണകൂടം, താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് കഴിയും. ജില്ലയിലെ നിയമസഭ സമാജികര്‍, എം.പി മാര്‍ എന്നിവര്‍ക്കും നിരീക്ഷിക്കാനാവും. ബന്ധപ്പെട്ടവര്‍ക്ക് നിരീക്ഷണത്തിന് ആവശ്യമായ യൂസര്‍ ഐഡി, പാസ്‌വേഡ് എന്നിവ ഇ-മെയില്‍ മുഖാന്തിരം ലഭ്യമാക്കിയിട്ടുണ്ട്. കൂടുതെ ഈ വിവരങ്ങള്‍ മൊബൈലില്‍ ലഭ്യമാകാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ട്രാക്ക് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം 9061518888 എന്ന നമ്പരിലേക്ക് മിസ്ഡ്‌കോള്‍ ചെയ്യുമ്പോള്‍ ലോഗിന്‍ ചെയ്യാനാവശ്യമായ വിവരങ്ങള്‍ മെസേജ് വഴി ലഭിക്കും. വരള്‍ച്ച സംബന്ധിച്ച പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും പരാതികളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 0484-2423513 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലേക്ക് അറിയിക്കാം. കൂടാതെ പരാതികളും ആവശ്യങ്ങളും 9061518888 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്കും അറിയിക്കാം.