ഊര്‍ജ സംരക്ഷണത്തിന് നൂതന മാര്‍ഗവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികള്‍

ഊര്‍ജ സംരക്ഷണത്തിന് നൂതന മാര്‍ഗവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികള്‍

Friday September 30, 2016,

1 min Read


സ്മാര്‍ട്ട്‌ സിറ്റിയായി വളരാന്‍ ആഗ്രഹിക്കുന്ന തിരുവനന്തപുരം നഗരത്തിന് ഊര്‍ജം നല്‍കാന്‍ ഊര്‍ജ സംരക്ഷണ പദ്ധതിയുമായി ഒരുപറ്റം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍. തിരുവല്ലം എയ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികളാണ് നൂതന ഊര്‍ജ സംരക്ഷണ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

image


സൗരോര്‍ജവും, ഗതികോര്‍ജവും സംയോജിപ്പിച്ച് തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുകയെന്നതാണ് പദ്ധതി. പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കെ എസ് ഇ ബിയാണ്. തെരുവ് വിളക്കുള്‍ വഴി ഏറ്റവുമധികം വൈദ്യുതി പാഴാകുന്നത് ഇതു വഴി കെഎസ്ഇബിക്ക് നിയന്ത്രിക്കാനാകും. അനെര്‍ട്ടിന്റെ സഹായത്തോടെ കേരളമാകെ പദ്ധതി വികസിപ്പിക്കാനുള്ള ശ്രമമവും കുട്ടകള്‍ നടത്തുന്നുണ്ട്. 

image


കൂടാതെ പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു സംരഭമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. പദ്ധതി പ്രവര്‍ത്തന ക്ഷമമാകുന്നതോടെ തിരുവനന്തപുരം നഗരസഭക്ക് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ്. പദ്ധതി സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കോളേജ് ഏറ്റെടുത്ത നഗരസഭയിലെ പാപ്പനംകോട് വാര്‍ഡിലാണ് പദ്ധതിയുടെ പ്രാഥമിക പരീക്ഷണ സംവിധാനം തയ്യാറാക്കുന്നത്. 

image


ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ മേയര്‍ ഉദ്ഘാടനം ചെയ്യും. അനെര്‍ട്ട് ഡയറക്ടറും കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍മാരുടേയും സാന്നിധ്യം പ്രസ്തുത പരിപാടിയിലുണ്ടാകും. ഞായറാഴ്ച 2 മണി മുതല്‍ സ്മാര്‍ട്ട് വിന്‍ഡ്മില്ലിന്റെ പരീക്ഷണ പ്രവര്‍ത്തന പ്രദര്‍ശനം പാപ്പനംകോട് വെച്ച് നടക്കും.