സൗന്ദര്യസംരക്ഷണത്തിന് കേരളത്തിന്റെ ഹെര്‍ബല്‍ ബ്രാന്‍ഡ് - അഷ്ടപതി വിപണിയിലേക്ക്  

0

പ്രകൃതിദത്തമായ ഉല്‍പന്നങ്ങളുടെ പൂര്‍ണ്ണ ശുദ്ധത ഉറപ്പുവരുത്തി സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ വിപണിയിലേക്ക് കേരളത്തിന്റെ സ്വന്തം അഷ്ടപതി എത്തുന്നു. നൂറുശതമാനം ആയൂര്‍വേദ ഹെര്‍ബല്‍ ഉപ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് വെളിച്ചെണ്ണ, ഒലിവ് ഓയില്‍ തുടങ്ങിയവയും പരിപൂര്‍ണ്ണ ശുദ്ധത ഉറപ്പുവരുത്തി നിര്‍മ്മിക്കുന്ന സോപ്പും, ഷാംപുവുമാണ് അഷ്ടപതി ഹെര്‍ബല്‍സ് പുറത്തിറക്കിയത്.

വര്‍ഷങ്ങളായി ഹോം മെയിഡ് സോപ്പു നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പനി പൂര്‍ണ്ണമായും സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ ശ്രേണിയിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ബാബു പറഞ്ഞു. മൂന്നു വിവിധ ഫ്‌ളേവറിലുള്ള സോപ്പുകളും, രണ്ടു ഷാംപുവുമാണ് കമ്പനി അവതരിപ്പിക്കുന്നത്. ദേവതാളി സോപ്പ്, മഡ്‌സോപ്പ്, ഒലിവ് സോപ്പ്, ദേവതാളി ഷാംപൂ, മഡ് ഷാംമ്പു തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ സ്വഭാവിക സൗന്ദര്യത്തെ സംരക്ഷിക്കുകയും, ഊര്‍ജ്ജവും, ആത്മവിശ്വാസവും നല്‍കുമെന്ന് അഞ്ചുവര്‍ഷങ്ങള്‍ നീണ്ടു നിന്ന ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുവെന്ന് മുഹമ്മദ് ബാബു അഭിപ്രായപ്പെട്ടു.

ദേവതാളി സോപ്പ്

നവോ•േഷം പകരുന്ന ഈ ഹെര്‍ബല്‍ സോപ്പ് വെള്ളിയുടെ ഗുണങ്ങള്‍ അടങ്ങിയതാണ്. മുടിയിഴകളെ ശുദ്ധീകരിക്കാനും താരനില്‍ നിന്ന് സംരക്ഷണം നല്‍കാനും കഴിയുന്ന ദേവതാളി സോപ്പ് മുടിയിഴകള്‍ക്ക് കൂടുതല്‍ തിളക്കവും ആരോഗ്യവും നല്‍കുന്നു.

ഒലിവ് സോപ്പ്

ത്വക്കിന് കൂടുതല്‍ തിളക്കവും, കാന്തിയും പകരുന്നു. മൃദു ചര്‍മ്മത്തിന് സഹായകരമാകുന്ന ഈ സോപ്പില്‍ ഒലിവ്, തേങ്ങപാല്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. വരണ്ട ചര്‍മ്മത്തെ മൃദുവും തേജസുള്ളതുമാക്കി മാറ്റാനും ഈ സോപ്പിന് കഴിയും.

മഡ് സോപ്പ്

യു.പി.യിലും മറ്റും കാണപ്പെടുന്ന മുള്‍ട്ടാണി മിട്ടി അഥവാ ഫൂളേഴ്‌സ് എര്‍ത്ത് എന്ന കളിമണ്ണ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ സോപ്പ് ത്വക് സംരക്ഷണത്തിന് എറെ ഫലപ്രദമാണ്. എണ്ണമയമുള്ള ചര്‍മ്മം, മുഖക്കുരു, പാടുകള്‍, നിറവ്യത്യാസം എന്നിവയെ ചെറുക്കുകയും ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

ദേവതാളി ഷാംമ്പൂ

പ്രകൃതിദത്തമായ ഹിബിസ്‌കസ്, ശിക്കകായ്, ഹെന്ന എന്നിവയുടെ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. മുടിയുടെ വളര്‍ച്ച, മുടി കീറല്‍, താരന്‍, മുടികൊഴിച്ചില്‍, വരണ്ട മുടി എന്നിവയെ തടയുകയും ചെയ്യുന്നു.

മഡ് ഷാംമ്പൂ

മുള്‍ട്ടാണി മിട്ടിയുടെ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള മഡ് ഷാംമ്പൂ മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി തഴച്ചു വളരാന്‍ ഇടയാക്കുകയും ചെയ്യും. മുടിക്ക് കാന്തി വര്‍ദ്ധിപ്പിക്കുകയും തിളക്കം കൂട്ടുകയും ചെയ്യുന്ന മഡ് ഷാമ്പൂ താരനും മുടികീറലിനും ഉത്തമ പ്രതിവിധിയാണ്.

മണ്ണ്, ഇല, കായ് തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ ആധാരമാക്കി ആയൂര്‍വേദത്തിന്റെ നാടായ കേരളം ലോക വിപണിയിലേക്ക് നല്‍കുന്ന ഈ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ ഉപഭേക്താക്കള്‍ക്ക് മേക് ഇന്‍ കേരളാ അനുഭവങ്ങള്‍ പ്രധാനം ചെയ്യുമെന്ന് സെകി ആന്റ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി അഖിലേഷ് നായര്‍ പറഞ്ഞു. 100 ഗ്രാം ഭാരം വരുന്ന സോപ്പിന് 70 രൂപയാണ് വില. ഷാംമ്പൂ അടുത്തമാസം വിപണിയിലെത്തും.