സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആവേശം പകര്‍ന്ന് 2016

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആവേശം പകര്‍ന്ന് 2016

Saturday January 30, 2016,

2 min Read

സ്റ്റാര്‍ട്ട് അപ്പുകളെ സംബന്ധിച്ചിടത്തോളം പോയ വര്‍ഷം അത്ര മെച്ചപ്പെട്ടതല്ലായിരുന്നു. എന്നാല്‍ 2016 ജനുവരി 16ന് പ്രധാന മന്ത്രി നരേന്ദ്ര മോദി 'സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ' പദ്ധതി ആരംഭിച്ചതോടെ യുവ സംരംഭകരില്‍ ഒരു പുത്തന്‍ ആവേശത്തിന് തിരിതെളിയുകയായിരുന്നു. നടപടികള്‍ ലളിതമാക്കിയും നികുതിയില്‍ ഇളവ് വരുത്തുകയും ചെയ്തതോടെ വലിയ ആശ്വാസമാണ് അവര്‍ക്കുണ്ടായത്. അതുകൊണ്ടുതന്നെ പല സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വന്‍ മുന്നേറ്റമാണ് 2016ന്റെ തുടക്കത്തില്‍ ഉണ്ടായത്. 2016 തുടങ്ങിയിട്ട് 3 ആഴ്ച പിന്നിടുമ്പോള്‍ രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പുകളില്‍ $300 മില്ല്യന്റെ നിക്ഷേപമാണ് ലഭിച്ചിരിക്കുന്നത്. 2 ആഴ്ചക്ക് മുമ്പ് യൂണികോണ്‍ ക്ലബ്ബില്‍ ഇടം നേടിയതോടെ 'ഷോപ്പ്ക്ലൂസി'ന് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. ഇപ്പോള്‍ 1.1 ബില്ല്യന്‍ ഡോളറാണ് ഇതിന്റെ മൂല്ല്യം.

image


ഇകൊമേഴ്‌സിന്റെ മറ്റ് മേഖലകളായ ഓണ്‍ലൈന്‍ ഗ്രോസേസ്, ഹോട്ടല്‍ ബുക്കിങ്ങ്, ട്രാവല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവ വളര്‍ച്ചയുടെ പാതയിലാണ് മുന്നോട്ട് പോകുന്നത്. ഒരു മേഖലയിലും ഒരാള്‍ക്ക് മാത്രമായി മേല്‍ക്കോയ്മ ഇല്ല എന്നത് വളരെ ശ്രദ്ധേയമാണ്. ഒരേ മേഖലയില്‍ തന്നെ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് എത്തിച്ചേരാന്‍ ഇത് സഹായകരമാണ്. അതുകൊണ്ടുതന്നെ എല്ലാ മേഖലയിലും പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അവസരം നല്‍കുകയാണ്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നീ വമ്പന്മാര്‍ ഉണ്ടെങ്കിലും ഷോപ്പ്ക്ലൂസ്, Paytm പോലുള്ളവര്‍ നിലനില്‍ക്കുകയും വളര്‍ച്ച കൈവപിക്കുകയും ചെയ്യുന്നു. മറ്റ് മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. രണ്ടര വര്‍ഷം പ്രായമുള്ള ഹോട്ടല്‍ അഗ്രിഗേറ്റര്‍ ബ്രാന്‍ഡായ ഒയോ റൂംസ് കഴിഞ്ഞ ആഴ്ചയില്‍ അതിന്റെ 10,00,000 ചെക്ക് ഇന്‍ പൂര്‍ത്തിയാക്കി. 6 വര്‍ഷം പോലുള്ള ഓണ്‍ലൈന്‍ ട്രാവല്‍ അഗ്രിഗേറ്ററായ 'ഗോബിബോ' ഈ വര്‍ഷം 400 ശതമാനം വളര്‍ച്ചയോടെ 1.6 മില്ല്യന്‍ റൂം നൈറ്റുകള്‍ കടന്നു. ഓട്ടോമൊബൈല്‍ ക്ലാസിഫൈഡ്‌സ് മേഖലയും ശ്രദ്ധപിടിച്ചു കഴിഞ്ഞു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ 'കാര്‍ ട്രേഡ്' കുറച്ച് ദിവസങ്ങള്‍ മുമ്പ് 950 കോടി രൂപയുടെ ഫണ്ട് സ്വന്തമാക്കി.

image


സൊമാറ്റോ, ഗ്രോഫേഴ്‌സ് പോലുള്ളവര്‍ ചെറിയ നഗരങ്ങളിലേക്ക് അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന തീരുമാനത്തെക്കുറിച്ച് വീണ്ട് ചിന്തിക്കുമ്പോള്‍ ഒല അവരുടെ ഓട്ടോറിക്ഷാ പ്ലാറ്റ്‌ഫോം കൂടുതല്‍ ടയര്‍2 നഗരങ്ങളില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

കൂടുതല്‍ ഫണ്ടിങ്ങ്, ഏറ്റെടുക്കലുകള്‍, പാട്‌നര്‍ഷിപ്പുകള്‍, പുതിയ വിപണന തന്ത്രങ്ങല്‍, എന്നിവ ഈ വര്‍ഷവും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി കാത്തിരിക്കുന്നു. ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പ് ലോകത്ത് നിന്ന് 2016ല്‍ കൂടുതല്‍ യൂണികോണുകല്‍ ഉണ്ടാകുമോ? ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ചോദ്യം എന്നത് നിലനില്‍പ്പിനായുള്ള മത്സരത്തെ ആരൊക്കെയാവും അതിജീവിക്കുക? നമുക്ക് കാത്തിരുന്ന് തന്ന കാണാം.

    Share on
    close