വിജയം ഒരിക്കലും നിങ്ങളുടെ തലയ്ക്ക് മുകളിലാകരുത്: നവീന്‍ തിവാരി

  വിജയം ഒരിക്കലും നിങ്ങളുടെ തലയ്ക്ക് മുകളിലാകരുത്: നവീന്‍ തിവാരി

Wednesday February 10, 2016,

3 min Read

കെ സ്റ്റാര്‍ടിന്റെ രൂപീകരണത്തിന് മുമ്പായി കലാരി ക്യാപിറ്റല്‍ ഒരു ട്വിറ്റര്‍ മത്സരം സംഘടിപ്പിച്ചിരുന്നു. മത്സരാര്‍ത്ഥികള്‍ക്ക് രത്തന്‍ ടാറ്റയോടും മോബിയുടെ സഹ സ്ഥാപകനായ നവീന്‍ തിവാരിയോടും മൈന്ത്രയുടെ സഹസ്ഥാപകനും ഫഌപ് കാര്‍ട്ടിന്റെ വാണിജ്യ വിഭാഗം തലവനുമായ മുകേഷ് ബെന്‍സാലിനോടും ചില ചോദ്യങ്ങള്‍ ചോദിക്കാം, ഇതാണ് മത്സരം. ഏറ്റവും മികച്ച ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് കെ സ്റ്റാര്‍ട്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ തങ്ങളുടെ റോള്‍ മോഡലുമായി സംവദിക്കാന്‍ അവസരം ലഭിക്കും.

image


നിരവധി ചെറുപ്പക്കാരായ സംരംഭകരുടെ ചോദ്യങ്ങള്‍ക്ക് വളരെ ക്ഷമയോടെയും വിനയത്തോടെയും തന്നെ നവീന്‍ തിവാരി മറുപടി നല്‍കി. നവീന്‍ തിവാരിയോടുള്ള സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചുവടെ കൊടുക്കുന്നു.

തുടര്‍ച്ചയായി വിജയം നേടുന്നതിനെക്കുറിച്ചായിരുന്നു ഒരു ചോദ്യം. ഒരിക്കലും വിജയത്തിനെ നമ്മുടെ തലയ്ക്ക് മുകളില്‍ പോകാന്‍ അനുവദിക്കരുതെന്നായിരുന്നു നവീന്റെ മറുപടി. മിക്ക സംരംഭകരും തങ്ങളടെ സംരംഭം തുടങ്ങി ആദ്യ ആറു മാസത്തെ വളര്‍ച്ച കണ്ട് പുതിയ അപാര്‍ട്‌മെന്റ് വാങ്ങുകയും മുന്തിയ കിടക്കകള്‍ ഉപയോഗിക്കുകയും ആര്‍ഭാട ജീവിതത്തിലേക്ക് പോകുകയുമാണ്. ഒരു ഷട്ടറോടു കൂടിയ കടമുറിയായിരുന്നു തങ്ങളുടെ ആദ്യത്തെ ഓഫീസ്.

ശരിയായ രീതിയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോയില്ലെങ്കിലും ഇനിയും പഴയ അവസ്ഥയിലേക്ക് പോകാന്‍ താമസമൊന്നുമുണ്ടാകില്ലെന്നും നവീന്‍ മറുപടി പറഞ്ഞു.

ഇന്‍മൊബിയുടെ ഉദാഹരണം എടുത്തുകാട്ടിയാല്‍ ഇത് എങ്ങനെയാണ് എംഖോജില്‍നിന്ന് ഇന്‍മൊബിയിലേക്ക് മാറിയത് എന്നായിരുന്നു അടുത്ത ചോദ്യം. ഒരു പ്രശ്‌നം എന്നത് വലുതായാലും ചെറുതായാലും അത് പരിഹരിക്കുക എന്നതാണ് പ്രധാനം. പ്രശ്‌ന പരിഹാരത്തിന് നമ്മള്‍ എടക്കുന്ന ശ്രമം ആണ് പ്രധാനം. ബിസിനസിന്റെ ആശയങ്ങള്‍ മാറുകയാണെങ്കിലും ആശങ്കപ്പെടേണ്ടതില്ല. ആറ് മുതല്‍ 12 മാസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങളെല്ലാം സുഗമമാകും.

-നവീന്‍ മറുപടി നല്‍കി.

പ്രശ്‌നങ്ങളോടൊപ്പം തന്നെ വളര്‍ച്ചയും സ്വാഭാവികമായി നടക്കും. എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നതായിരിക്കും നമ്മുടെ പ്രധാന വെല്ലുവിളി. നിങ്ങള്‍ നിങ്ങളുടെ കമ്പനിയുടെ ഉയര്‍ച്ച ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ ജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. മാത്രമല്ല ഉല്‍പന്നത്തിനും മുന്‍ഗണനക്കും അതോടൊപ്പം ഊന്നല്‍ നല്‍കണം.

ഇന്‍മൊബിയുടെ വളര്‍ച്ചയെക്കുറിച്ചായിരുന്നു അടുത്ത ചോദ്യം. വിവിധ ഘട്ടങ്ങളിലായാണ് ഇന്‍മൊബി വളര്‍ച്ച പ്രാപിച്ചതെന്ന് നവീന്‍ പറഞ്ഞു. ചെയ്യുന്ന കാര്യത്തില്‍ മനസ് അര്‍പ്പിക്കുകയാണ് ആദ്യം ചെയ്തത്. നിങ്ങളുടെ ജീവിതത്തില്‍ തന്നെ ആദ്യമായായിരിക്കും നിങ്ങള്‍ ഉപഭോക്താക്കളില്‍നിന്നും വേണ്ട, ഇല്ല എന്നീ പ്രതികരണങ്ങള്‍ കേള്‍ക്കാനിടയാകുന്നത്. ഇത് നമ്മളെ വേദനിപ്പിക്കുമെങ്കിലും നിങ്ങളുടെ ഉള്ളിലുള്ള അഹന്ത കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ വളരെ വൈകിയായിരിക്കും നിങ്ങള്‍ ഇത് തിരിച്ചറിയുന്നത്. ആദ്യം ഉണ്ടാകുന്ന പരാജയങ്ങളും താഴ്ചകളും ശുഭലക്ഷണങ്ങളാണ്. നിങ്ങളെ ശരിയായ രീതിയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ അത് സഹായിക്കും.

രണ്ടാം ഘട്ടത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളായിരികും ഉണ്ടാകുക. സ്ഥാപനം അടച്ചുപൂട്ടേണ്ടി വരും എന്നുപോലും ചിന്തിക്കേണ്ടി വരും. എന്നാല്‍ നിങ്ങളോട് അടുപ്പവും സ്‌നേഹവും ഉള്ള നിരവധി പേര്‍ നിങ്ങള്‍ക്ക സഹായവുമായെത്തും. ആറ് മാസം കൊണ്ട് ഈ സ്ഥിതിക്ക് മാറ്റമുണ്ടാകും.

വിശ്വസ്തരായ ആളുകളില്‍ നിന്നുള്ള അനുഭവങ്ങള്‍ ഒരിക്കലും മറക്കാനാകുന്നതല്ലെന്ന് നവീന്‍ പറയുന്നു. വിശ്വാസം ഒരു നയമാണ്. താന്‍ എപ്പോഴും തന്റെ വിശ്വാസങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലെല്ലാം വിശ്വാസ്യത ഉണ്ടായിരിക്കണം. ഇന്‍മൊബിയില്‍ ഒരാള്‍ ചെലവാക്കിയ പണം തിരികെ കൊടുക്കുന്നതിനോ ലീവ് എടുക്കുന്നതിനോ അനുമതി നല്‍കേണ്ട ആവശ്യം ഇല്ലായിരുന്നു. ഇത് വിശ്വാസ്യതയുടെ ഭാഗമാണ്. ബോണസിന്റെ 100 ശതമാനവും ജോലിക്കാര്‍ക്ക് നല്‍കും. മാത്രമല്ല തൊഴിലാളികള്‍ക്ക് മികച്ച ഭക്ഷണവും ജോലി ചെയ്യാനുള്ള മികച്ച അന്തരീക്ഷവും ഒരുക്കി കൊടുക്കും.

ശരിയായ ആളുകളെ നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ വളര്‍ച്ചയില്‍ സന്തോഷിക്കുകയും നമുക്ക് തുറന്ന് സംസാരിക്കാവുന്നതുമായ ആളുകളെയാണ് കണ്ടെത്തേണ്ടത്. ഒരു സെലിബ്രിറ്റിയെ വഴികാട്ടിയായി തിരഞ്ഞെടുക്കുന്നത് വലിയ ഫലം നല്‍കണമെന്നില്ല. സെലിബ്രിറ്റികള്‍ക്ക് നമുക്ക് ശരിയായ വഴികാണിച്ചു തരാന്‍ സമയം കിട്ടണമെന്നില്ല. ആരാണോ നമ്മുടെ വളര്‍ച്ചക്കും പ്രവര്‍ത്തനത്തിനും ഏറ്റവുമധികം സഹായിക്കുന്നത് അവരെയാണ് നാം വഴികാട്ടിയായി തിരഞ്ഞെടുക്കേണ്ടത്.

വിദ്യാഭ്യാസ പശ്ചാത്തലം ഒരിക്കലും സംരംഭത്തിന്റെ വിജയത്തിന് കാരണമാകണമെന്നില്ല. നിങ്ങള്‍ക്ക് ഒരു ഉല്‍പന്നത്തെക്കുറിച്ച് വലിയ ആശയമുണ്ടെങ്കില്‍ മതിയായ പശ്ചാത്തലം ഇല്ലെങ്കിലും നിങ്ങള്‍ക്ക് സഹായം ലഭിക്കും. തിരിച്ച് നിങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസമുണ്ട്, എന്നാല്‍ പ്രത്യേകിച്ച് ആശയങ്ങളെന്നും ഇല്ലെങ്കില്‍ അത് നിര്‍ഭാഗ്യകരം മാത്രമാണ്. എന്നാല്‍ വിദ്യാഭ്യാസം നിങ്ങളെ കൂടുതല്‍ കൃത്യതയുള്ളവരാക്കും. വിദ്യാസമ്പന്നര്‍ക്ക് കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യാനാകും. മികച്ച വിദ്യാഭ്യാസം നിങ്ങള്‍ക്ക് വേണ്ടി വാതിലുകള്‍ തുറന്നുതരും. താന്‍ ദിവസവും നിരവധി കാര്യങ്ങള്‍ പഠിക്കുകയും അത് പ്രായോഗികമാക്കുകയും ചെയ്യുന്നുണ്ടെന്നും നവീന്‍ പറയുന്നു.

ഇന്‍മൊബി എങ്ങനെയാണ് ഉപഭോക്തൃ സൗഹൃദപരമായി പെരുമാറുന്നത് എന്നതായിരുന്നു അടുത്ത ചോദ്യം. മിക്ക ഉപഭോക്താക്കളും പരസ്യങ്ങള്‍ ഇഷ്ടപ്പെടാത്തവരാണ്. ഉപഭോക്താക്കളുടെ സ്‌നേഹം തന്നെ പരസ്യമായി പ്രയോഗിച്ചാണ് തങ്ങള്‍ ഇതിന് മാറ്റമുണ്ടാക്കിയത്. ഉപഭോക്താക്കളുടെ ചിത്രവും അവര്‍ക്ക് പറയാനുള്ളതും ചേര്‍ത്ത് പരസ്യമുണ്ടാക്കി-നവീന്‍ കൂട്ടിച്ചേര്‍ത്തു