വൃദ്ധര്‍ക്ക് സംരക്ഷണവും അവകാശവും ഉറപ്പ് വരുത്താനും അവരുടെ ദൈനംദിന വിഷയങ്ങള്‍ പഠിച്ചു വേണ്ട നിലയില്‍ അവരുടെ ഉന്നമനം കൈവരിക്കുന്നതിന് സംസ്ഥാനത്ത് വൃദ്ധര്‍കായുള്ള വകുപ്പ് രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡപ്യുട്ടി സ്പീക്കര്‍ വി.ശശി അഭിപ്രായപ്പെട്ടു.മംഗലപുരം ഗ്രാമ പഞ്ചായത്തില്‍ ഇന്ന് നടന്ന വയോജന കൂട്ടായ്മയും വയോജന ക്ലബ്ബിന്‍റെ ഉത്ഘാടനം ചെയ്തു സംസ്സാരിക്കുകയായിരുന്നു സ്പീക്കര്‍.മംഗലപുരം ഗ്രാമ പഞ്ചായത്ത് ആരംഭിക്കാന്‍ പോകുന്ന പകല്‍ വീടിനു കെട്ടിടം കെട്ടാന്‍ ഫണ്ട് അനുവദിക്കാം എന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മംഗലപുരം ഷാഫി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് സുമാ ഹരിലാല്‍,എം.ഷാനവാസ്,ജയ.എസ്,ഗോപിനാഥന്‍,അജികുമാര്‍,സുധീഷ്കുമാര്‍,ദീപ, സി.പി.സിന്ധു,ജൂലിയറ്റ് പോള്‍,വേണുഗോപാലന്‍ നായര്‍,ഉടയാകുമാരി ഐ.സി.ഡി.എസ് സൂപ്രവൈസര്‍ എ.ആര്‍.അര്‍ച്ചന ,അസിസ്റ്റണ്‍്റ് സെക്രടറി രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസ്സാരിച്ചു.ചടങ്ങില്‍ വയോജനങ്ങളായ മുന്‍ ജനപ്രതിനിധികളെ ആദരിച്ചു.
Related Stories
Stories by TEAM YS MALAYALAM