എച്ച്.ഐ.വി./എയിഡ്‌സ് ബാധിതര്‍ക്ക് സൗജന്യ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

എച്ച്.ഐ.വി./എയിഡ്‌സ് ബാധിതര്‍ക്ക് സൗജന്യ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

Thursday March 30, 2017,

1 min Read

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എ.ആര്‍.ടി. പ്ലസ് സെന്ററില്‍ ചികിത്സയില്‍ തുടരുന്ന എച്ച്.ഐ.വി./എയിഡ്‌സ് ബാധിതര്‍ക്ക് സൗജന്യ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. ഇത്തരം ആളുകളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് അവര്‍ക്കൊരു ഉപജീവന മാര്‍ഗമാകാനാണ് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തത്. 

image


എച്ച്.ഐ.വി./എയിഡ്‌സ് ബാധിതര്‍ക്ക് ചികിത്സയും കൗണ്‍സിലിംഗും നല്‍കിവരുന്ന എ.ആര്‍.ടി. പ്ലസ് സെന്റര്‍, തിരുവനന്തപുരം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 എ. യുടെ സഹായത്തോടു കൂടി വിഹാന്‍ കെയര്‍ സപ്പോര്‍ട്ട് സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിര്‍ധനരായ 10 പേര്‍ക്കാണ് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തത്. ഇതോടൊപ്പം നടക്കാന്‍ ബുദ്ധിമുട്ടുള്ള എച്.ഐ.വി./എയ്ഡ്‌സ് ബാധിതന് വീല്‍ ചെയറും നല്‍കി.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് അധ്യക്ഷനായ ചടങ്ങില്‍ എ.ആര്‍.ടി. പ്ലസ് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ഷൈലജ, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, ഡോ. ജേക്കബ് ആന്റണി, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജോ. ഡയറക്ടര്‍ ഡോ. റ്റി.വി. വേലായുധന്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി. സലിം എന്നിവര്‍ പങ്കെടുത്തു. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി.എ. അലക്‌സ് കുര്യാക്കോസ് തയ്യല്‍മെഷീന്‍ വിതരണം ചെയ്തു.