ഭക്ഷണത്തെക്കുറിച്ചറിയാന്‍ ബെര്‍പ്പ്

0


ഭക്ഷണത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയണമെങ്കിലും ബെര്‍പ്പ് എന്ന വെബസൈറ്റില്‍ കയറി തിരഞ്ഞാല്‍ മതി. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏത് റെസ്റ്റോറെന്റില്‍ കിട്ടും, അവിടെയുള്ള സൗകര്യങ്ങളെന്തെല്ലാമാണ്, ഏതൊക്കെ വിഭവങ്ങള്‍ ലഭ്യമാണ് തുടങ്ങി ഭക്ഷണത്തെക്കുറിച്ച് അറിയേണ്ട എല്ലാ വിവരങ്ങളും ബെര്‍പ്പ് നല്‍കും. ബെര്‍പ്പ് ഇന്ത്യന്‍ ഫുഡ് ടെക്‌നോളജി രംഗത്തെ ഒഴിച്ചുകൂടാനാകാത്ത പേരാണ്. നെറ്റ് വര്‍ക്ക് 18നെ റിയലന്‍സ് ഏറ്റെടുത്തതോടെ ഇതിന്റെ ഭാഗമായി ബെര്‍പ്പ് സജീവമാകുകയായിരുന്നു.

അഭിഷേക് ചാറ്റര്‍ജിയും പ്രദീപ് ബാബുവുമാണ് പുതിയ മാനേജ്‌മെന്റ് ടീമിലെ അംഗങ്ങള്‍,ഇവരാണ്‍ ഒരു കച്ചവട സാധ്യതയിലേക്ക് കമ്പനിയെ വളര്‍ത്തിയത്.അഭിഷേക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈപ്രഫ് കമ്പനിയുടെ സഹ ഉടമകളില്‍ ഒരാളാണ്. പ്രദീപ് വിയാകോം 18ല്‍ പ്രവര്‍ത്തിച്ചിരുന്നു.

പ്രൊജഡക്ടിലും ടെക്‌നോളജിയുമാണ് അഭിഷേകിന് ചുമതലയുള്ളത്. പ്രദീപ് മാര്‍ക്കെറ്റിങ്ങിന്റേയും സെയിലിന്റെയും ചുമതല വഹിക്കുന്നു.

2006 ആഗസ്റ്റിലാണ് ബെര്‍പ്പിന്റെ പിറവി, ദീപ് ഉപ്ഹി,ആനന്ദ് ജെയിന്‍ തുടങ്ങിയവരാണ് കമ്പനി തുടങ്ങിയത്.ആല്‍വേഷ് സിങ്ങ് ആണ് ഇവരുടെ ആദ്യ തൊഴിലാളി. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യെല്‍പ് എന്നെൈ മബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ബെര്‍പ്പ് ആരംഭിക്കുന്നത്. റിയലസ് ഏറ്റെടുക്കുമ്പോള്‍ നെറ്റ് വര്‍ക്ക് 18ന് 200 അംഗങ്ങളുടെ ടീം ആയിരുന്നു. ഏകദേശം 14 നഗരങ്ങളില്‍ ബെര്‍പ്പിന്റെ സേവനം ലഭ്യമാണ്.

ഒക്ടോബര്‍ 2015ല്‍ ബെര്‍പ്പ് 3 മില്യണ്‍ വിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒപ്പം 65000 റെസ്‌റ്റോറന്റിനെക്കുറിച്ചുള്ള വിവരങ്ങളും. ഗൂഗിള്‍ പ്ലേ സ്റ്റോറുകളിലും, ആപ്പിള്‍ ആപ്പ് പ്ലേ സ്റ്റോറുകളിലും ബെര്‍പ്പ് ലഭ്യമാണ്. ഒരോ മാസവും നിങ്ങള്‍ക്ക് 10,000 റെസ്‌റ്റോറന്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് ബെര്‍പ്പിലൂടെ ലഭിക്കും. ബെര്‍പ്പില്‍, നിയര്‍ബെ, റെസ്റ്റോറന്റ് കഫേ ,ബാര്‍സ്. തുടങ്ങിയ ക്യാറ്റഗറിയില്‍ വിവരങ്ങള്‍ ലഭ്യമാണ്. ഇനി ഇഷ്ടപ്പെട്ട ഭക്ഷണം എവിടെ ലഭിക്കും എന്നറിയാന്‍ ബെര്‍പ്പില്‍ ധൈര്യമായി തിരഞ്ഞോളു...