ജില്ലാകേരളോത്സവം: പങ്കാളിത്തമാണ് പ്രധാനം-ഡെപ്യുട്ടി സ്പീക്കര്‍  

0

കലാ-കായിക മത്സരങ്ങളില്‍ പങ്കാളിത്തമാണ് പ്രധാനമെന്നും സര്‍ഗാത്മകതയുടെ സമഗ്രതയ്ക്കായി ഇത്തരം വേദികള്‍ പ്രയോജനപ്പെടണമെന്നും ഡപ്യുട്ടി സ്പീക്കര്‍ വി.ശശി.തിരുവനന്തപുരം ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായിരുന്നു.കണിയാപുരം ഗവ. യു.പി.എസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എ.സമ്പത്ത് എം.പി അനുമോദന പ്രസംഗം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, ജില്ലാ പഞ്ചായത്തംഗംങ്ങള്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ഭാരവാഹികള്‍ മുതലായവര്‍ പ്രസംഗിച്ചു. ആറു വേദികളിലായി 1515 പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.തിരുവനന്തപുരം നഗരസഭ രണ്ടാമതെത്തി.