'അഡ്രസ്സ് ഹെല്‍ത്ത്'; കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു സ്റ്റാര്‍ട്ട് അപ്പ്

'അഡ്രസ്സ് ഹെല്‍ത്ത്'; കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു സ്റ്റാര്‍ട്ട് അപ്പ്

Monday December 07, 2015,

2 min Read

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ചികിത്സ ലഭ്യമാക്കു ഒരു കമ്പനിയാണ് 'അഡ്രസ്സ് ഹെല്‍ത്ത്'. 2010ല്‍ ആണ് ബാംഗ്ലൂരിലുള്ള ഡോ.ആനന്ദ് ലക്ഷ്മണും ഡോ.അനൂപ് രാധാകൃഷ്ണനും ചേര്‍ന്ന് ഇത് രൂപീകരിച്ചത്. യു കെയില്‍ നിന്ന് അവര്‍ക്ക് പിന്തുണ നല്‍കുന്ന മറ്റ് രണ്ട് ഡോക്ടര്‍മാരാണ് ഡോ. ഷെട്ടിയും ഡോ. ബെറ്റാഡപുരയും. ആരോഗ്യസംരക്ഷണത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ബോധവത്ക്കരണം നല്‍കുക എന്നതായിരുന്നു ഉദ്ദേശം.

'രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതെ നോക്കുക എന്നതാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഇത് ആള്‍ക്കാരിലേക്ക് കൂടുതല്‍ ശക്തമായി എത്തിക്കാന്‍ ഞങ്ങല്‍ തീരുമാനിച്ചു.' സ്ഥാപക ഡയറക്ടറും സി ഇ ഒയുമായ ഡോ. ലക്ഷമണ്‍ പറയുന്നു.

image


ഡിഫ്തീരിയ, റോട്ടാവൈറസ് പോലുള്ള അസുഖങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്നത് ഇന്ത്യയില്‍ വളരെ സാധാരണമാണ്. എന്നാല്‍ ദന്തചികിത്സ, അമിത വണ്ണം, മാനസികാരോഗ്യം, മറ്റ് മാരക രോഗങ്ങള്‍ എന്നവയുടെ പ്രശ്‌നങ്ങളാണ് 'അഡ്രസ് ഹെല്‍ത്ത്' പരിഹരിക്കാന്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ ജനസംഖ്യയില്‍ 20 ശതമാനത്തോളം 12 വയസ്സിന് താഴെയുള്ള കുട്ടികളാണ്. അതുകൊണ്ടുതന്നെ ശിശുരോഗങ്ങളെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. 'ബാംഗ്ലൂരിലെ 15 ശതമാനം കുട്ടികളും ആസ്മ ഉള്ളവരാണ്. അതില്‍ 80 ശതമാനം പേര്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല.' ഡോ, ലക്ഷ്മണ്‍ പറയുന്നു. അഡ്രസ് ഹെല്‍ത്ത് ബാംഗ്ലൂരില്‍ മൂന്ന് ക്ലിനിക്കുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതുവരെ 28000 കുട്ടികള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. അതില്‍ കൂടുതലും വളെരെ സാധാരണ സ്‌കൂളില്‍ പഠിക്കുന്നവരാണ്. വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലാത്ത രോഗങ്ങളെക്കുറിച്ച് മാതാപിതാക്കളെ മനസ്സിലാക്കിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്.

ബാംഗ്ലൂരിലെ ബന്നര്‍ഘട്ട റോഡിലാണ് ആദ്യത്തെ ക്ലിനിക്ക് തുടങ്ങുന്നത്. ഒരു വര്‍ഷം 300 രൂപ അടച്ചാല്‍ രണ്ട് തവണ ദന്ത ചികിത്സയും ദന്തല്‍ ക്ലീനിങ്ങും നടത്താം. മറ്റ് പല രോഗങ്ങള്‍ക്കും ചികിത്സ തേടാവുന്നതുമാണ്. മറ്റ് സ്ഥാപനങ്ങളെക്കാള്‍ പത്തിലൊന്ന് തുക മാത്രമേ ഇവിടെ ചിലവാക്കുന്നുള്ളൂ.

'രോഗങ്ങളെ തടയുന്ന കാര്യങ്ങല്‍ കൂടുതല്‍ ശ്രദ്ധയോടെ മനസ്സിലാക്കണം. അപകടകരമായ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ക്ലിനിക്കില്‍ വന്ന് ആയിരക്കണക്കിന് രൂപ ചിലവിട്ട് പോകുന്നു. അവര്‍ രോഗ പ്രതിരോധ പരിപാടികളില്‍ പങ്കെടുക്കാറില്ല.' അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ ഇന്ന് ഗ്രാമീണ മേഖലയില്‍ നിരവധി സേവനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ നഗര ചേരികളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഒരു സേവനവും ലഭ്യമല്ല. ഈ അവസ്ഥ മനസ്സിലാക്കിയാണ് അവര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അഡ്രസ് ഹെല്‍ത്തിന് രണ്ട് തരത്തിലുള്ള വരുമാന മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന് ക്ലിനിക്കില്‍ നിന്നും മറ്റൊന്ന് സ്‌കൂളുകളില്‍ സേവനം നടത്തുന്നതില്‍ നിന്നും. വളരെ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലാണ് അവര്‍ പോകാറുള്ളത്.

ഒരു ടെലി എനേബിള്‍ഡ് കണ്‍സള്‍ട്ടിങ്ങ് സര്‍വ്വീസ് അഡ്രസ് ഹെല്‍ത്ത് വഴി ഉണ്ടാക്കുന്നു. ക്ലിനിക്കിലും സ്‌കൂളിലും ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ കാണും. ഒരു വിസിറ്റിങ്ങ് നഴ്‌സും ഉണ്ടാകും. സ്‌കൂളില്‍ തന്നെ ഒരു ദന്തല്‍ കസോര ഉണ്ടായിരിക്കും. ഇതുവഴി സ്‌കൂളില്‍ വച്ചുതന്നെ ചികിത്സകള്‍ ലഭ്യമയാക്കാന്‍ കഴിയും. നഴ്‌സിന് ഡോക്ടറുടെ അഭിപ്രായം ആവശ്യമുണ്ടെങ്കില്‍ അവര്‍ക്ക് അവിടെ നിന്നുതന്നെ ബന്ധപ്പെടാവുന്നതാണ്. ഡോക്ടര്‍ക്ക് ക്ലിനിക്കല്‍ ഇരുന്ന് വേണ്ട കാര്യങ്ങള്‍ ഉപദേശിക്കാം. അമിത വണ്ണവും ഭാരക്കുറവും അനുഭവി്ക്കുന്നവര്‍ക്കായി സ്‌കൂളില്‍ തന്നെ ടെലിലിങ്ക് വഴി വിദഗ്ധനില്‍ നിന്ന് ഉപദേശം സ്വീകരിക്കാം.

image


നിരവധി നേട്ടങ്ങള്‍ അഡ്രസ് ഹെല്‍ത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇനിയും ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുള്ളതായി ഡോ. ലക്ഷമണ്‍ പറയുന്നു. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് വേണ്ട ലൈസന്‍സിങ്ങ് ഇല്ലാത്ത ഒരുപാട് സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്‌ട്രേഷന് വേണ്ടി പോയി. ഒരു ക്ലിനിക്ക് തുടങ്ങാനായി ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ലൈസന്‍സിന് വേണ്ടി അപേക്ഷിച്ചു. ഞങ്ങള്‍ക്ക് തന്ന സീരിയല്‍ നമ്പര്‍ 295 ആയ്ിരുന്നു. ഞങ്ങള്‍ക്ക് മുമ്പ് 294 ക്ലിനിക്കുകള്‍ മാത്രമേ ബാംഗ്ലൂരില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇവിടെ ആയിരക്കണക്കിന് ക്ലിനിക്കുകളാണ് ഉള്ളത്.

2018 ഓടെ 'അഡ്രസ് ഹല്‍ത്ത്' കൂടുതല്‍ മേഖലയില്‍ എത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

'ആരോഗ്യ സംരക്ഷണം ആശുപത്രിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ആശുപത്രിക്ക് പുറത്തും നല്ല രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കണം. അതിന് വേണ്ടി നൂതനമായ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തേണ്ടി വരും.'