'സ്‌റ്റൈ ഗ്ലാഡ്' ഹോം സലൂണ്‍ സര്‍വ്വീസ്

0

സ്റ്റാര്‍ട്ട് അപ്പുകള്‍ നിക്ഷേപക രംഗത്ത് നേരിടുന്ന പ്രതിസന്ധികള്‍ ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്. ഇതിനിടയിലാണ് കഴിഞ്ഞ 48 മണിക്കൂര്‍ കൊണ്ട് രണ്ട് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നിക്ഷേപം ലഭിച്ചത്. ഗുര്‍ഗവോണിലെ 'പ്ലസ്' ബാംഗ്ലൂരിലെ ബ്യൂട്ടി സര്‍വീസ് പ്ലാറ്റ്‌ഫോമായ 'സ്റ്റെ ഗ്ലാഡ്' എന്നിവര്‍ക്കാണ് സീരീസ് എ ഫണ്ടിങ് ലഭിച്ചത്. ബെസിമല്‍ വെന്‍ച്യുവര്‍ പാര്‍ട്ട്‌നേഴ്‌സും ലാക്മി ലിവറിന്റെ മുന്‍ സി ഇ ഒയുമായ അനില്‍ ചോപ്രയുമാണ് നിക്ഷേപം വാഗ്ദാനം ചെയ്തത്.

അഞ്ച് മാസം മുമ്പ് സ്റ്റെ ഗ്ലാഡിന് ചെറിയ നിക്ഷേപകരായ ട്രാക്‌സ്ന്‍ ലാബും 'ഡെല്‍ഹിവെറി'യുടെ സഹ സ്ഥാപകനുമായ സാഹില്‍ ബാനുവായുമാണ് ഫണ്ട് നല്‍കിയത്. ഓരോ മാസവും 70 ശതമാനം ആവശ്യക്കാര്‍ വീണ്ടും വീണ്ടും വരുന്നതായി 'സ്റ്റെഗ്ലാഡ്' പറയുന്നു. മാത്രമല്ല ആഴ്ചതോറും 20 ശതമാനം വളര്‍ച്ചയാണ് ബിസനസില്‍ ഉണ്ടാകുന്നത്.

ഐ ഐ ടി ഖരക്പൂറില്‍ പഠിച്ച മൂന്ന് പേരാണ് ഇതിന തുടക്കം കുറിച്ചത്. കവിഷ് ദേശായി, ശശാങ്ക് ഗുപ്ത, പരീതിക് ജെയില്‍. ഇവര്‍ നേരത്തെ ഫ്‌ളിപ്കാര്‍ട്ട്, അഡോബ്, ആമസോണ്‍ എന്നിവയില്‍ ജോലി നോക്കിയിട്ടുണ്ട്.

സ്റ്റെഗ്ലാഡിന്റെ വിദഗ്ധരായ ബ്യൂട്ടി പ്രൊഫഷണലുകള്‍ ആവശ്യകാര്‍ക്ക് അവരുടെ വീട്ടില്‍ സേവനങ്ങല്‍ എത്തിക്കന്നു. 5 മുതല്‍ 8 പേര്‍ വരെ അടങ്ങുന്ന അനുഭവസമ്പത്തുള്ള ഒരു സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അവര്‍ നല്ല രീതിയിലുള്ള പരിശീലനവും നല്‍കിവരുന്നു.

'ഞങ്ങളുടെ ആവശ്യക്കാര്‍ക്ക് നല്ല സേവനങ്ങല്‍ നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. വളരെ കുറച്ച് സമയത്തിനുള്ളില്‍തന്നെ ഒരു കസ്റ്റമറെ ഞങ്ങള്‍ക്ക് ലഭിച്ചു. ഞങ്ങളുടെ കസ്റ്റമേഴ്‌സിന്റെ അഭിപ്രായങ്ങളാണ് കൂടുതല്‍ ആള്‍ക്കാരെ ഞങ്ങളിലേക്ക് എത്തിക്കുന്നത്. അനില്‍ ഞങ്ങളുടെ കൂടെ ഉള്ളത് വലിയൊരു നേട്ടമാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കും.' സ്റ്റെഗ്ലാഡ് സി ഇ ഒ ആയ പ്രതീക് ജെയിന്‍ പറയുന്നു.

4 ബില്ല്യന്‍ ഡോളറിനും 5 ബില്ല്യന്‍ ഡോളറിനും ഇടക്കാണ് ഓണ്‍ലൈന്‍ ബ്യൂട്ടി സേവനങ്ങള്‍ക്ക് ഇന്നുള്ള മൂല്യം. ഇത് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വളരെ നല്ല അവരസമാണ്.

'ഒരു ഹോം സലൂണ്‍ സര്‍വ്വീസ് മുന്നോട്ട് കൊണ്ടുപോകാന്‍ ഒരുപാട് വ്യത്യസ്തത ആവശ്യമാണ്. പ്രീതിക് നയിക്കുന്ന ടീമില്‍ ഞാന്‍ അത് കാണുന്നു. ബ്യൂട്ടി സര്‍വ്വീസസിന് ഇന്ന് വര്‍ഷത്തില്‍ 20 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നു. മിക്കവാറും സ്ത്രീകള്‍ 3 മാസത്തില്‍ ഒരിക്കല്‍ ഈ സേവനങ്ങല്‍ പ്രയോജനപ്പെടുത്തുന്നു. വീട്ടല്‍ തന്നെ ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ വ്യവസായരംഗത്തും ആവശ്യക്കാര്‍ക്കിടയിലും വലിയൊരു മാറ്റമാണ് ഉണ്ടായിരിക്കുന്നത്.' അനില്‍ ചോപ്ര പറയുന്നു.

യുവര്‍ സ്റ്റോറിയുടെ നിലപാട്

തിരക്കേറിയ ജീവിതവും ശക്തമായ സാമ്പത്തിക അടിത്തറയും ബ്യൂട്ടി സര്‍വ്വീസിന്റെ ആവശ്യകത വളര്‍ത്തുന്നു. ബെലിത, ബുള്‍ബുള്‍, ബിഗ്‌സ്‌റ്റൈലിസ്റ്റ്, വാനിറ്റി ക്യൂബ്, മെയ്ക്ക് ഓവര്‍സ്, ഗെറ്റ്‌ലുക്ക് എന്നിവരുമായാണ് സ്റ്റെ ഗ്ലാഡ് മത്സരിക്കുന്നത്. വാനിറ്റി ക്യൂബ് 250000 ഡോളറിന്റെ നിക്ഷേപമാണ് നേടിയത്. 2012ല്‍ ബെലിതയ്ക്ക് ഇന്ത്യയില്‍ നിന്നും കുറച്ച് സഹായം ലഭിച്ചു. യു വി കാന്‍ വെന്‍ച്യുവറിന്റെ സഹായത്തോടെ വ്യോമോയ്ക്ക് 2 മില്ല്യണ്‍ ഡോളറിന്റെ പ്രീ സീരീസ് എ ഫണ്ടിങ് ലഭിച്ചിട്ടുണ്ട്.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 60 ശതമാനം സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും തുടക്കത്തില്‍ തന്നെ നിരവധി പണം ലഭിച്ചിട്ടുണ്ട്. സീരീസ് എ ഫണ്ടിങ് ഇതുവരെ സ്റ്റെ ഗ്ലാഡിന് മാത്രമേ ലഭിച്ചിട്ടുള്ളൂ.