പരിചയപ്പെടാം ബര്‍മയിലെ 'സോളാര്‍ മാമാസിനെ'

0

എല്ലാം നല്‍കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മാധ്യമങ്ങള്‍ പലരുടേയും ജീവിതങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഈ ലോകത്തുള്ള എല്ലാവരെയും രക്ഷിക്കുക എന്ന കടമയിലേക്കാണ് നാം നീങ്ങേണ്ടത്. നാം ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നു, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കാനും പുതിയ അവസരങ്ങള്‍ നല്‍കുകയും നമുക്ക് ധാരാളമായി ഉള്ള വിഭവങ്ങള്‍ അത് ഇല്ലാത്തവര്‍ക്ക് എത്തിക്കുകയും ചെയ്യുന്നു.

നമ്മള്‍ സഹായിക്കാന്‍ ഇറങ്ങുമ്പോള്‍ വിഭവങ്ങളുടെ കണക്കില്ലാത്ത ചൂഷണവും അഴിമതിയും ഒരു പ്രശ്‌നമായി തീരും. പ്രവര്‍ത്തനങ്ങളുടെ സത്യസന്ധത പുറലോകത്തെ അറിയിക്കാന്‍ ഒരു വഴി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇതിനു വേണ്ടി ബര്‍മ്മയിലെ കാട്ടിലേക്ക് ഞാന്‍ പോയി. 60 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര കലാപങ്ങളെ ഈയിടയാണ് ബര്‍മ്മ അടിച്ചമര്‍ത്തിയത്. ആ ആഭ്യന്തരയുദ്ധങ്ങള്‍ കാരണം പല സന്നദ്ധ സംഘടനകള്‍ക്കും ചില ആള്‍ക്കാരിലേക്ക് എത്താന്‍ സാധിക്കുന്നില്ല. ഞാന്‍ ഒരു മോണിറ്ററിങ്ങ് ആന്റ് ഇവാലുവേഷന്‍ സ്‌പെഷ്യലിസ്റ്റായ ലീസി ആര്‍ജിലീസിനെ പിന്തുടര്‍ന്നു. ബെയര്‍ഫൂട്ട് കോളേജ് എന്ന സംഘടനയിലായിരുന്നു അവര്‍ക്ക് ജോലി.

ലോകത്തിലെ വിദൂര പ്രദേശങ്ങളില്‍ ജീവിക്കുന്ന വൈദ്യുതി ലഭ്യാകാത്ത ഗ്രാമങ്ങളില്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ബെയര്‍ഫൂട്ട് കോളേജ്. മ്യാന്‍മാറിലെ 'റെഡ് സോണുകളില്‍ എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് എത്തിയ ആദ്യത്തെ സംഘടന ആയിരുന്നു അത്. ഇപ്പോഴും ഇവിടം അപകടം പിടിച്ച സ്ഥലമാണെന്ന് സര്‍ക്കാര്‍ പറയുന്നു.

4 മണിക്കൂര്‍ വാനില്‍ യാത്ര ചെയ്ത ശേഷം ഞങ്ങള്‍ അടുത്ത 2 മണിക്കൂര്‍ വേറെ വാഹനം ഉപയോഗിച്ചു. ആത് ഒരു പര്‍വ്വത പ്രദേശം ആയിരുന്നു. അവിടെ ഒരുപാട് കുരങ്ങന്‍മാര്‍, ആനകള്‍, അരുവികള്‍ എവയൊക്കെ ഉണ്ടായിരുന്നു. റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടില്ല.

ഈ റെഡ് സോണിലേക്ക് കടന്നുചെല്ലാന്‍ അവിടത്തെ ഒര സഹായി ഞങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ തോക്കുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. അവിടെ നിരവധി ആയുധധാരികള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ മുഴുവന്‍ യാത്രയും ഇദ്ദേഹത്തിന്റെ കയ്യിലായിരുന്നു.

അദ്ദേഹത്തോട് തോക്ക് കാണിച്ചുതരാമോ എന്ന ചോദ്യം ചോദിക്കാന്‍ തോന്നിയെങ്കിലും അത് ചെയ്തില്ല. പകരം അവിടത്തെ മനോഹരമായ കാഴചകളെകുറിച്ച് സംസാരിച്ചു. സ്വാദിഷ്ടമായ ബര്‍മീസ് വിഭവങ്ങള്‍ എന്നെ വളരെയധികം ആകര്‍ഷിച്ചു.

ഒരു വര്‍ഷം മമ്പ് ഞങ്ങളുടെ കൂടെ ബര്‍മ്മീസ് കോളേജില്‍ നിന്ന സോളാര്‍ പരിശീലനം കഴിഞ്ഞിറങ്ങിയ ഒരു സ്ത്രീ ഉണ്ടായിരുന്നു. തന്റെ പ്രദേശത്ത് 150 സോളാര്‍ യൂണിറ്റ് സ്ഥാപിച്ച് പരിപാലിക്കുകയാണിവര്‍.

3 ലൈറ്റുകള്‍, യു എസ് ബി ചാര്‍ജോട് കൂടിയ കണ്‍ട്രോള്‍ ബോക്‌സ് പിന്നെ ബാറ്ററി എന്നിവനയാണ് ഓരോ സോളാര്‍ യൂണിറ്റും ഒരു വീടിന് ലഭ്യമാക്കുന്നത്.

ഞങ്ങളുടെ ജോലി പറഞ്ഞുവരുമ്പോള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതുകൊണ്ടുതന്നെ അവിടത്തെ ആദിവാസി നേതാവിന്റെ അനുഗ്രഹം തേടേണ്ടത് വളരെ അത്യാവശ്യമാണ്.

ഞങ്ങളുടെ പ്രദേശത്ത് ബെയര്‍ ഫൂട്ട് കോളേജ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വളരെയധികം സന്തോഷം ഉള്ളതായി അദ്ദേഹം പറയുന്നു. ഞങ്ങളുടെ ആദ്യത്തെ സന്ദര്‍ശനം മുതലുള്ള സോളാര്‍ മാമാസിന്റെ മാറ്റങ്ങള്‍ വീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം വളരെയധികം സന്തുഷ്ടനാണ്.

അദ്ദേഹത്തിന്റെ അമ്മയുടെ ഫോട്ടോ മാത്രമാണ് ഞങ്ങള്‍ അവിടെ കണ്ടത്. അതിന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ നിന്നുതന്നു.

ആ പ്രദേശത്തെ എല്ലാവര്‍ക്കും ഞങ്ങളുടെ സോളാര്‍ മാമാ ഞങ്ങളെ പരിചയപ്പെടുത്തിക്കൊടുത്തു.

അവിടത്തെ ലേണിങ്ങ സെന്ററില്‍ ഒരു കൂട്ടായ്മ സംഘടിപപ്പിച്ചു. അവിടെ ഞങ്ങളുടെ പാര്‍ട്ട്‌നറായ നി സാറ്റ് ഞങ്ങളുടെ സന്ദേശം അവര്‍ക്ക് കൈമാരി. ഞങ്ങല്‍ ഇവിടെ വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ഞങ്ങള്‍ക്ക് നിങ്ങളോടുള്ള സ്‌നേഹമാണ്.

ഇവിടെ പ്രവര്‍ത്തിക്കുന്ന സോളാര്‍ ഉപകരണത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കുടുംബങ്ങള്‍, സോളാര്‍ കമ്മിറ്റി അംഗങ്ങള്‍, സോളാര്‍ മാമാസ് എന്നിവരുമായി അഭിമുഖങ്ങള്‍ നടത്തി പുരോഗതികള്‍ വീക്ഷിക്കുകയാണ്.

മാമാസിനെ ഇന്ത്യയിലേക്ക് ട്രെയിനിങ്ങിന് അയക്കുന്നതിന് മുമ്പ് ബെയര്‍ഫൂട്ട് ആ ഗ്രമത്തില്‍ ഒരു സോളാര്‍ കമ്മിറ്റി രൂപീകരിക്കും. സോളാര്‍ മാമാസ് വീടുകളില്‍ ചെന്ന് ഫെയറുകള്‍ വാങ്ങും. ഗ്രാമവാസികള്‍ തന്നെയാണ് ഈ സോളാര്‍ മാമാസിന് ശമ്പളം നല്‍കുന്നത്. ആവശ്യമുള്ള അറ്റകുറ്റ പണികള്‍ക്ക് പണം പ്രത്യേകം മാറ്റി നല്‍കുന്നു.

ബെയര്‍ ഫൂട്ട് കോളേജ് സെന്ററിലും ഈ സോളാര്‍ മാമാസ് തന്നെയാണ് പാനലുകള്‍ സ്ഥാപിക്കുന്നത്.

ഇന്ന് സോളാര്‍ പാനലുകള്‍ എല്ലായിടത്തും എത്തിക്കഴിഞ്ഞു. ഇനി അറിയേണ്ടത് ഇന്ത്യയില്‍ പോയതിന് ശേഷം അവരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളാണ്.

ഈ ഗ്രാമവാസികളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഇതുവഴി സോളാര്‍ സ്ഥാപിച്ചതിന് ശേഷം വരാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. അവര്‍ ഞങ്ങള്‍ക്ക് തന്ന ഭക്ഷണം എല്ലാം രുചികരമായിരുന്നു.

അവിടെ അടുത്തുള്ള കടകള്‍ക്ക് സന്ധ്യവരെ പ്രവര്‍ത്തിക്കാനുള്ള വെളിച്ചം ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

വെളിച്ചം ലഭിച്ചതോടെ രാത്രി പാചകം ചെയ്യാനും കളിക്കാനും പഠിക്കാനുമൊക്കെ സാധിക്കുന്നു. അവരുടെ ജീവിത നിലവാരം ഉയര്‍മന്നു കഴിഞ്ഞു. ഇതിന് അവര്‍ നന്ദി പറയുന്നത് അവരുടെ ഗ്രാമത്തിലെ സോളാര്‍ എഞ്ചിനീയര്‍മാരോടാണ്.

ബെയര്‍ഫൂട്ടിലെ എം ആന്റ് ഇ വിഭാഗം അവര്‍ക്ക് മെച്ചപ്പെട്ട ജീവിതമാണ് നല്‍കുന്നത്. അവരുടെ 100 ശതമാനം പ്രോക്ടുകളും വിജയമായിരിക്കും എന്ന് പറയാന്‍ സാധിക്കില്ല.

മറ്റ് സ്ഥലങ്ങളെപ്പോലെ ഓരോ പ്രദേശത്തും അവരുടേതായ സംസ്‌കാരമുണ്ട്. അതുകൊണ്ടാണ് ബെയര്‍ഫൂട്ട് പ്രദേശാസികളെ ഇതിന് വേണ്ടി തിരഞ്ഞെടുത്തത്. 

അവരുടെ പരമ്പരാഗതമായ രീതികള്‍ക്ക് അനുസൃതമായി പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ അവര്‍ക്ക് മാത്രമേ കഴിയൂ. 

ഈ രീതിയില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുക.