വ്യവസായിയായി മാറിയ ഈ മുന്‍ പട്ടാള ഉദ്യോഗസ്ഥന്‍ വ്യക്തിഗത സേവന രംഗത്ത് പുതിയ അദ്ധ്യായങ്ങള്‍ രചിക്കുന്നു.

0

രാജ്യത്ത് അതിവേഗം വളരുന്ന ഒരു മേഖലയായി സേവനം രംഗം മാറിയിരിക്കുന്നു. ഒന്‍പത് ശതമാനം വളര്‍ച്ചയാണ് വാര്‍ഷിക കോംബൗണ്ട് കണക്ക് പ്രകാരം ഈ മേഖല നേടിയത്. ചൈനയാകട്ടെ 10.9 ശതമാനവും.

മുന്‍ പട്ടാള ഉദ്യോഗസ്ഥനും പിന്നീട് വ്യവസായിയായി മാറുകയും ചെയ്ത 38 വയസുള്ള പ്രശാന്ത് റായ്ക്ക് മറ്റെന്തിനെക്കാളും സേവന വ്യാപാര മേഖലയാണ് കൂടുതല്‍ പരിചയമുള്ള ബിസിനസ്. 2006ല്‍ അദേഹം സമഗ്രമായ സുരക്ഷ സംവിധാനങ്ങള്‍, അനുബന്ധ സഹായ സേവനങ്ങള്‍, സ്വകാര്യ അന്വേഷണവും, കുറ്റാന്വേഷണവും എന്നിവ ഉള്‍കൊള്ളിച്ച ബല്‍റാം കോര്‍പ്പറേറ്റ് സര്‍വീസ്സ് എന്ന് പേരില്‍ സ്ഥാപനം ആരംഭിച്ചു. അതെ വര്‍ഷം തന്നെ അദ്ദേഹം സുരക്ഷയക്ക് ആവശ്യമായ യന്ത്രോപകരണങ്ങള്‍ വിപണനം ചെയ്യുന്ന ഫയര്‍ പ്രീവെന്റ് സിസ്റ്റം എന്ന് കമ്പനിയും രൂപീകരിച്ചു. സേവന വ്യാപാര രംഗത്ത് ഒരു ദശകം പൂര്‍ത്തിയാക്കിയപ്പോള്‍, പ്രശാന്ത് മറ്റ് മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപ്പിപ്പിക്കുന്നത്തിന്റെ സാദ്ധ്യതകളെ പറ്റി ആലോചിച്ചു. അങ്ങനെ 2015 ഓഗസ്റ്റില്‍, വ്യക്തിഗത സേവനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് വണ്‍ടൈം ജോബ്‌സ് എന്ന് പുതിയ ഓണ്‍ലൈന്‍ സംരംഭത്തിന് അദ്ദേഹം തുടക്കം കുറിച്ചു.

ബെങ്ങലുരു ആസ്ഥാനമായി ആരംഭിച്ച വണ്‍ടൈംജോബ്‌സ്. കോം നിത്യജീവിതത്തില്‍ ആവശ്യമായ എല്ലാ കാര്യങ്ങളിലും സേവനം നല്‍കുന്നു. സിവില്‍ എഞ്ചിനീയറിങ്, പരിപാടികളുടെ സുരക്ഷ, അഗ്‌നിസുരക്ഷ പരിശോധന, വക്കീല്‍/നിയമ സഹായങ്ങള്‍, പരിപാടി സംഘടിപ്പിക്കല്‍, വീടിന്റെയും ഓഫീസിന്റെയും യന്ത്രവല്‍ക്കരണം, പ്ലംബിംഗ്, വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികള്‍ തുടങ്ങി 70ല്‍ അധികം സേവനങ്ങള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. അടുത്ത രണ്ട് മാസത്തിന്നുള്ളില്‍ 100 സേവനങ്ങള്‍ നല്‍കുന്ന കമ്പനിയായി മാറുകയാണ് പ്രശാന്തിന്റെ ലക്ഷ്യം.

പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ 5,200ല്‍ അധികം സേവനദാതാക്കള്‍ വണ്‍ടൈം ജോബ്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതായി കമ്പനി അവകാശപെടുന്നു. ദിവസവും 50 മുതല്‍ 80 ഉപഭോക്താക്കള്‍ക്ക് സേവനവും നല്‍കി വരുന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.

'നിത്യജീവിതത്തില്‍ ആവശ്യം വരുന്ന ജോലികള്‍ക്ക് യഥാസമയത്ത് അനുയോജ്യരായ പണിക്കാരെ ലഭിക്കുന്നതിനുള്ള

ബുദ്ധിമുട്ടും അവരെ കണ്ടെത്താന്‍ ജനങ്ങള്‍ എടുക്കുന്ന സമയം കുറയ്ക്കുകയാണ് ഞങ്ങളുടെ പ്രധാന ദൗത്യം. വിപണിക്ക് ആവശ്യമായ മുഴുവന്‍ സേവനങ്ങളും ഒരുക്കികൊടുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്,' വണ്‍ ടൈം ജോബ്‌സിന്റെ സ്ഥാപകനും സി.ഇ.ഓയുമായ പ്രശാന്ത് പറഞ്ഞു.

ഓണ്‍ലൈന്‍ സംരംഭം വികസിപ്പിക്കുന്നതിനും, പ്രചാരണത്തിനും, പ്രധാന നഗരങ്ങളായ ഡല്‍ഹി, ബെങ്ങലുരു, പൂനെ, ഗുര്‍ഗോണ്‍, മുംബൈ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും വേണ്ടി 1.2. കോടി രൂപയാണ് വണ്‍ടൈം ജോബ്‌സ് ഇതുവരെ ചിലവഴിച്ചത്.

'സേവനദാതാക്കളില്‍ നിന്നും മികച്ച നിലവാരം, വിശ്വാസം, കണിശത, സത്യസന്ധത എന്നിവ ഉറപ്പുവരുത്താന്‍ വണ്‍ടൈം ജോബ്‌സ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നു,' പ്രശാന്ത് പറഞ്ഞു.

സേവനത്തിന് പോകുന്ന ഓരോ ജീവനക്കാരന്റെ പശ്ചാത്തലം കൃതമായി അന്വേഷിച്ച് സത്യമാണെന്നു ഉറപ്പുവരുത്തും. ഒരു പരാതി കിട്ടികഴിഞ്ഞാല്‍ ഉടന്‍ തന്നെ വണ്‍ടൈം ജോബ്‌സിന്റെ കസ്റ്റമര്‍ കെയര്‍ ജീവനക്കാര്‍ ഉപഭോക്താവിനെ ബന്ധപ്പെട്ട് അതിവേഗത്തില്‍ സേവനം ഉറപ്പുവരുത്തുന്നു. ഉപഭോക്താവിനെ കാണാനുള്ള സമയം എടുത്ത് ശേഷം, പരാതി എത്ര ദിവസം കൊണ്ട് പരിഹരിക്കാന്‍ സാധിക്കുമെന്നുള്ള ഒരു സര്‍വ്വേ അല്ലെങ്കില്‍ പരിശോധന നടത്തുന്നു. ഇതിന് ശേഷം പണികൂലി, സാധനത്തിന്റെയും സേവനത്തിന്റെയും കൂലിയുടെ കാര്യത്തില്‍ ഇരുകൂട്ടരും ധാരണയില്‍ എത്തുന്നു.

ഏറ്റെടുത്ത ജോലി പൂര്‍ത്തികരിച്ചാല്‍, വണ്‍ടൈംജോബ്‌സ്.കോം അതിന്റെ പ്രകടനം വിലയിരുത്തുകയും ചെയ്യുന്നു.

വരുന്നു മത്സരരംഗത്തേക്ക്

'അടുത്ത രണ്ട് മാസത്തിന്നുള്ളില്‍ ഫണ്ട് ശേഖരണം നടക്കും. നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2016 അവസാനത്തോട് കൂടി രാജ്യത്തെ 20 നഗരങ്ങളില്‍ സാന്നിധ്യമുറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് വരെ തീര്‍ത്തും അവഗണിക്കപ്പെട്ട ചെറിയ നഗരങ്ങളില്‍ പോലും വണ്‍ടൈം ജോബ്‌സ് എത്തും,' പ്രശാന്ത് പറഞ്ഞു.

100 നഗരങ്ങളില്‍ പ്രവര്‍ത്തനം, 1000 കോടി രൂപയുടെ വരുമാനം, ഒരു ലക്ഷത്തിലധികം സേവനദാതാക്കളെ അടുത്ത് മൂന്ന് വര്‍ഷത്തിന്നുള്ളില്‍ നേടുക എന്ന നേട്ടമാണ് വണ്‍ടൈം ജോബ്‌സ് ഉന്നം വെക്കുന്നത്. വണ്‍ടൈം ജോബ്‌സിനെ വ്യക്തിഗത സേവന രംഗത്ത് ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് തുടങ്ങിയ കമ്പനികളുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം, പ്രശാന്ത് പറഞ്ഞു.