ഇന്ത്യയെ സ്‌നേഹിച്ച ക്യാനഡക്കാരന്‍

ഇന്ത്യയെ സ്‌നേഹിച്ച ക്യാനഡക്കാരന്‍

Sunday May 08, 2016,

2 min Read


ക്യാനഡയില്‍ പ്രവിശ്യയായ ക്യുബെക് സ്വദേശി മാത്യു ഡെസ്‌മൈറൈസ് 2010ല്‍ മാര്‍ക്കറ്റിംഗിലും പൊളിറ്റിക്‌സിലും തന്റെ ഡിഗ്രി പൂര്‍ത്തിയാക്കി. അതിന് ശേഷം പഞ്ചാബിലെ ഒരു എന്‍ജിനീയറുടെ കീഴില്‍ ഒരു മാസം നീണ്ട ഇന്റേണ്‍ഷിപ്പും ചെയ്തു.

ഇന്ത്യയില്‍ ജലന്ദര്‍പൂറിനും ഹോഷിയാര്‍പൂറിനും ഇടയ്ക്കുള്ള ഒരു സ്ഥലത്തായിരുന്നു ഇന്റേണ്‍ഷിപ്പ്. ഇന്ത്യയിലെ സംസ്‌കാരവും രീതികളുമെല്ലാം മാത്യുവിനെ വല്ലാതെ വിസ്മയിപ്പിച്ചു. കാനഡയിലേക്ക് ക്വിബെകിലേക്ക് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി ചിരിച്ചുപോയപ്പോള്‍ അവിടത്തെ രീതികളുമായി താതാത്മ്യം പ്രാപിക്കാന്‍ മാത്യുവിന് ഏറെ സമയം വേണ്ടിവന്നു. ഇന്ത്യയെ താന്‍ അത്രത്തോളം ഇഷ്ടപ്പെട്ടുകഴിഞ്ഞെന്ന് അവന്‍ മനസിലാക്കി. താന്‍ ഇന്ത്യയിലേക്ക് തന്നെ തിരിച്ച് വരുമെന്നും ഇന്ത്യയില്‍ എന്തെങ്കിലുമൊക്കെ ചെയ്യുമെന്നും ഇന്ത്യയില്‍നിന്ന് പോകുമ്പോള്‍ തന്നെ മാത്യു മനസിലുറപ്പിച്ചിരുന്നു.

image


വളരെ കൃത്യമായി ബിസിനസ് കാഴ്ചപ്പാടുകളായിരുന്നു മാത്യുവിന് ഉണ്ടായിരുന്നത്. സംരംഭകത്വം എന്നത് മാത്യുവിനെ സംബന്ധിച്ച് ഒരു പുതിയ കാര്യമായിരുന്നില്ല. 18 കാരനായിരുന്നെങ്കിലും മാത്യുവിന്റെ കുടുംബാംഗങ്ങളെല്ലാം ബിസിനസിന്റെ ഭാഗമായിരുന്നതിനാല്‍ അതേക്കുറിച്ച് കൃത്യമായ ധാരണ മാത്യുവിനുണ്ടായിരുന്നു.

ഇന്ത്യയിലേക്ക് തിരികെ വന്ന ശേഷം ജയ്പൂരിനെക്കുറിച്ചും ന്യൂഡല്‍ഹിയെക്കുറിച്ചും ചെന്നൈയിെക്കുറിച്ചും ബംഗലൂരുവിനെക്കുറിച്ചുമെല്ലാം മാത്യു കൃത്യമായ പഠനം നടത്തി. ഇതിനുശേഷമാണ് ബംഗലൂരുവില്‍ തന്റെ എന്‍ പി എം ടെക്‌നോളജീസ് എന്ന സംരംഭം തുടങ്ങിയത്. മൊബൈല്‍, വെബ് ആപ്ലിക്കേഷനുകള്‍ തയ്യാറാക്കുന്ന സംരംഭമാണിത്.

മാത്യുവിന്റെ വാക്കുകളിങ്ങനെ: ലോകത്തുടനീളമുള്ള ആളുകള്‍ വലിയ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ തിരഞ്ഞെടുക്കുന്നത് ഏഷ്യയാണ്. ഇന്ത്യ പ്രത്യേകിച്ചും അതിന്റെ പ്രതിജ്ഞാബദ്ധതയും പ്രേരക ശക്തിയുംകൊണ്ട് സമ്പുഷ്ടമാണ്. മറ്റ് ഒരു നാടും എനിക്ക് എന്റെ ബിസിനസിനുവേണ്ടി തിരഞ്ഞെടുക്കാനാകുന്നതല്ല.

ബിസിനസ് തുടങ്ങി ആദ്യ വര്‍ഷം തന്നെ വലിയ വിജയം നേടാനായെന്ന് അദ്ദേഹം പറയുന്നു. ആദ്യവര്‍ഷം തന്നെ 100 പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി. ഫ്രാന്‍സ്, യു കെ, ഹോംഗ്‌കോംഗ്, ആസ്‌ത്രേലിയ എന്നിവിടങ്ങളിലായി 60 ക്ലയിന്റുകളാണ് ഉണ്ടായിരുന്നത്. നിലവില്‍ എന്‍ പി എം ടെക്‌നോളജീസ് ഹോസ്പിറ്റാലിറ്റി, ഇന്‍ഡസ്ട്രിയല്‍, റീട്ടെയില്‍ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പിന്നീട് മാത്യുവിന്റെ സഹോദരന്‍ അലക്‌സും മാത്യുവിനൊപ്പംകൂടി.

image


2013ല്‍ മറ്റൊരു ബിസിനസ് അവസരമാണ് ഉണ്ടായത്. ഇ-കൊമേഴ്‌സ് രംഗത്ത് എന്തെങ്കിലും സംഭാവന നല്‍കാനാകുമോ എന്ന അന്വേഷണവുമായി മിയാമിയില്‍നിന്ന് ഒരു ക്ലയിന്റെ മാത്യുവിനെ സമീപിച്ചു. അങ്ങനെ സഹോദരങ്ങള്‍ രണ്ടുംപേരും ചേര്‍ന്ന് ആ വഴിയിലേക്കും തങ്ങളുടെ സംരംഭം വ്യാപിപ്പിച്ചു.

അങ്ങനെയാണ് റെക്കര്‍ റെക്‌സ് എന്ന സംരംഭം പിറവിയെടുത്തത്.

നിങ്ങള്‍ ഒരു ഹൈപ്പര്‍ ലോക്കല്‍ സംരംഭത്തില്‍നിന്ന് എല്ലാ മാസവും സാദന സാമഗ്രികള്‍ വാങ്ങുനെന്ന് കരുതുക. എല്ലാ മാസവും ഒരേ സാധനങ്ങള്‍ തന്നെയാണ് വാങ്ങുന്നതെങ്കിലും കൃത്യമായ നടപടി ക്രമങ്ങളിലൂടെ മാത്രമേ നിങ്ങള്‍ക്ക് സാധനങ്ങള്‍ സ്വന്തമാക്കാനാകൂ. നിങ്ങള്‍ സ്ഥാപനത്തിന്റെ ഉടമസ്ഥനോട് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് നല്‍കുകയും അതനുസരിച്ച് അവര്‍ സാധനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഈ സംവിധാനത്തെ കൂടുതല്‍ എളുപ്പമാക്കുകയാണ് റെക്കര്‍ റെക്‌സ് ചെയ്യുന്നത്.

സ്ഥിരമായി സാധനങ്ങള്‍ ഒരു പോലെ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി സബ്‌സ്‌ക്രിപ്ഷന്‍സ് തയ്യാറാക്കി നല്‍കുകയാണ് റെക്കര്‍ റെക്‌സ് ചെയ്യുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സബ്‌സ്‌ക്രിപ്ഷന്‍ ലിസ്റ്റില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും ഇത് സഹായിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇന്‍വോയിസിംഗ് അയക്കുന്നതിനും അവരുടെ ട്രാന്‍സാക്ഷനുകള്‍ക്ക് എസ് എം എസ് റെസീപ്റ്റുകള്‍ അയക്കുന്നതിനുമെല്ലാം ഇത് സഹായിക്കുന്നുണ്ട്.

ഉപഭോക്താക്കളെ സഹാിക്കുന്നതിന് പുറമേ കമ്പനികള്‍ക്കും റെക്കര്‍ കെ്‌സിന്റെ സഹായം ലഭിക്കുന്നുണ്ട്. 2016 ഫെബ്രുവരിയില്‍ ആരംഭിച്ച ശേഷം ഇതിനോടകം തന്നെ അഞ്ച് ക്ലയിന്റുകളെ കിട്ടിയിട്ടുണ്ട്. കഫേ നോയിര്‍(ബംഗലൂരു), ഷോപ്പ് സീക്കോ എന്നീ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ക്ലയിന്റ് ലിസ്റ്റിലുണ്ട്. കമ്പനികളില്‍നിന്ന് ചെറിയൊരു പ്രതിഫലം മാത്രമാണ് റെക്കര്‍ റെക്‌സ് വാങ്ങുന്നത്. ഓരോ ആക്ടീവ് സബ്‌സ്‌ക്രിപ്ഷനുകള്‍ക്കും ഒരു രൂപ മുതല്‍ 50 രൂപ വരെയാണ് പ്രതിഫലം.

നിലവില്‍ ഇത് 1000 മുതല്‍ 5000 സബസ്‌ക്രൈബേഴ്‌സിനെ വരെ മാനേജ് ചെയ്യുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 50000 എത്തിക്കുകയാണ് ലക്ഷ്യം. കനേഡിയന്‍, ഫ്രഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെ ഏഴുപേരാണ് ഇപ്പോള്‍ ടീമിലുള്ളത്. ക്യാനഡയില്‍നിന്നും ഇന്ത്യയില്‍നിന്നും ഇതിനോടകം തന്നെ ഫണ്ടും കിട്ടിയിട്ടുണ്ട്.

image


റെക്കര്‍ റെക്‌സിന് ഇനിയും ഏറെ ഉയരങ്ങളിലെത്താനാകുമെന്ന് മാത്യുവിന് ആത്മവിശ്വാസമുണ്ട്. ഇന്ന് ഇ-കൊമേഴ്‌സ് രംഗത്ത് റെക്കര്‍ റെക്‌സിന് സമാനമായ നിരവധി സബ്‌സ്‌ക്രിപ്ഷന്‍ സ്ഥാപനങ്ങളുണ്ട്. ഉദാഹരണത്തിന് ഗീക്ക് ക്രേറ്റ്, പോപ് കള്‍ച്ചര്‍, ഗാമിംഗ്, ഫാബ് ബാഗ്, മുംബൈ ആസ്ഥാനമായുള്ള ഗ്രൂമിംഗ് ഡിസ്‌കവറി സര്‍വീസ്, മൈഎന്‍വിബോക്‌സ് ഡോട്ട് കോം, ബേക്ക് ബോക്‌സ് എന്നിവ ഇത്തരത്തിലുള്ളതാണ്.