ദൈനംദിന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് മൈദീദീ

0


ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ നമ്മുടെ ദൈനം ദിന ആവശ്യങ്ങള്‍ക്ക് വീട്ടുജോലിക്കാര്‍, പാചകക്കാര്‍, കുട്ടികളെ വളര്‍ത്താന്‍ ആയമാര്‍ എന്നിവരുടെ ആവശ്യങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഓണ്‍ലൈന്‍ ഹോം സര്‍വീസുകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ കൂണുപോലെ മുളച്ച് വരുന്ന കാഴ്ചയാണുള്ളത്.

വിദഗ്ധരായ വീട്ടുജോലിക്കാര്‍ക്കും സഹായികള്‍ക്കും സമൂഹത്തിലുണ്ടാകാന്‍ പോകുന്ന ആവശ്യകത ജോണി ഛാ മനസിലാക്കി. ഈ ലക്ഷ്യത്തോചെയാണ് 2015 ജൂണ്‍ മാസത്തില്‍ മൈദീദി ഡോട്ട് ഇന്‍ എന്ന സ്ഥാപനം മുംബൈയില്‍ ആരംഭിച്ചത്.

27കാരനായ ജോണി 2012ല്‍ ബോംബെ ഐ ഐ ടിയില്‍ നിന്നാണ് ബിരുദം നേടിയത്. ഇതിന് ശേഷം മൂന്ന് വര്‍ഷം മക്്കിന്‍സീ ആന്‍ഡ് കോ എന്ന ദുംബൈയിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്തു. ടൂറിസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചെല്ലാം ഇവിടെ നിന്ന് ജോണിക്ക് മനസിലാക്കാനായി.

1,50,000 ഡോളറിന്റെ നിക്ഷേപവുമായാണ് മൈദീദി തുടങ്ങിയത്. ഈ മേഖലയിലേക്ക് ആവശ്യമനുസരിച്ച് വിദഗ്ധരായവരെ തിരഞ്ഞെടുക്കുക എന്നതായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി. രണ്ട് മാസം കൊണ്ട് അമ്പത് പേര്‍ക്ക് പരിശീലനം നല്‍കി ഈ വെല്ലുവിളി മറികടന്നു.

ആവശ്യത്തിനനുസരിച്ച് സേവനത്തിന് ആളെ നല്‍കുന്ന സ്ഥാപനമാണ് ദീദി എന്ന് ജോണി പറയുന്നു. വിദഗ്ധരും പരിശീലനം ലഭിച്ചിട്ടുള്ളതുമായ യുവതികളുടെ സേവനമാണ് തങ്ങള്‍ നല്‍കുന്നത്. സഹ സ്ഥാപകരില്‍നിന്നും തങ്ങളുടെ സംരംഭത്തില്‍ നിക്ഷേപമുണ്ട്. മക്്കിന്‍സിയുടെ അലൂമ്‌നികളായ ആന്‍ത്രോപികിന്റെ സ്ഥാപകനമായ ലിയോ വാങ്, ആന്‍ത്രോപിക്, ജോസെഫ് ബാര്‍ഡിക്, വെര്‍ബാവു എന്നിവിടങ്ങളില്‍നിന്നില്ലാമാണ് നിക്ഷേപമുള്ളതെന്ന് ജോണി പറയുന്നു.

വനിതകള്‍ക്ക് എല്ലാവിധ പരിശീലനങ്ങളും നല്‍കും. ഇതിനായി ഒരു വീടിന്റെ മോഡല്‍ തന്നെയുണ്ടാക്കി അവിടെ പ്രാഥമിക പരിശീലനങ്ങള്‍ നല്‍കിയ ശേഷം മാത്രമാണ് ഇവരുടെ സേവനം ലഭ്യമാക്കുന്നത്. സ്‌പോട്ട്‌ലെസ് എന്നാണ് ഇതിന് പേര് നല്‍കിയത്.

മൂംബൈയുടെ നഗരപ്രാന്ത പ്രദേശങ്ങളിലുള്ളവര്‍ക്കായി ഒക്ടോബര്‍ പകുതിയോടെ സ്‌പോട്‌ലെസ് പ്രവര്‍ത്തനമാരംഭിച്ചു. ഇതിനോടകം ഇവിടെനിന്ന് 1200ഓളം ഓര്‍ഡറുകളാണ് ലഭിച്ചത്. അതായത് 2500 മണിക്കൂര്‍ സേവനം ചെയ്തു. തങ്ങളുടെ സേവനം ആവശ്യപ്പെട്ടത്തുന്നവരില്‍ 75 ശതമാനവും തുടര്‍ച്ചയായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നവരാണ്.

ദീദി ആപ്ലിക്കേഷന്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാണ്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വീട്ടുജോലിക്കാരുടെ സേവനം ലഭ്യമാകുന്നത്. മൈദീദി ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റില്‍ ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ ഒരു മണിക്കൂറിനകം ദീദി വീട്ടിലേക്കെത്തും. മണിക്കൂറിന് 149 രൂപ നിരക്കിലാണ് ഇവരുടെ പ്രതിഫലം.

ദീദിമാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനും അവര്‍ വാങ്ങുന്ന പണം എത്രായാണെന്ന് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനുമെല്ലാമുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ദീദി തയ്യാറാക്കിയിട്ടുണ്ട്.

12 ജിവനക്കാരും ഏഴ് സ്ഥിരം ജീവനക്കാര്‍ അല്ലാത്തവരുമാണ് മൈദീദിയുടെ മുംബൈ ശാഖയില്‍ പ്രവര്‍ത്തിക്കുന്നത്. ചണ്ടിവലി, പോവായ്, ഖാത്‌കോപര്‍, അന്ദേരി, ഗുര്‍ഗാവോണ്‍, വെര്‍സോവ എന്നിവിടങ്ങളിലെല്ലാം മൈദീദീയുടെ സേവനം ലഭ്യമാകുന്നുണ്ട്. ഇതിനോടകം എണ്ണൂര്‍ പേര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഓര്‍ഡറുകളില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ദീദിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി മാറ്റിവെക്കും. കുറച്ച് തുക ദൈനംദിന ആവശ്യങ്ങള്‍ക്കും ചിലവാക്കും. ബാക്കി വരുന്ന തുകയാണ് നീക്കിയിരുപ്പായി കണക്കാക്കുന്നത്. മാസം 800 മുതല്‍ 1000 ഓര്‍ഡറുകള്‍ വരെ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പ്രതിമാസ വരുമാനത്തില്‍ 50 ശതമാനത്തിന്റെ വീതം വര്‍ധനവാണുണ്ടാകുന്നത്.

ലഭിക്കുന്ന തുകയുടെ ഒരു ഭാഗം ദീദിമാര്‍ക്ക് കമ്മീഷനായി നല്‍കും. രണ്ട് തരത്തിലാണ് ദീദിമാര്‍ക്ക് പ്രതിഫലം ലഭിക്കുന്നത്. കമ്മീഷന്‍ നല്‍കുന്നതിന് പുറമേ മാസ ശമ്പളവും നല്‍കും. ഓരോരുത്തര്‍ക്കും തങ്ങള്‍ ജോലി ചെയ്ത സമയത്തിനും ലഭിച്ച ഓര്‍ഡറുകളും അനുസരിച്ചാണ് പ്രതിഫലം നല്‍കുന്നത്.

ഈ വര്‍ഷം ബംഗലൂരുവിലും മുംബൈയിലുമായി 2000 മുതല്‍ 3000 വരെ ദീദിമാര്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വരുമാനത്തില്‍ 1.5 മുതല്‍ രണ്ട് കോടി രൂപ വരെ വര്‍ധനവും പ്രതീക്ഷിക്കുന്നു.

യുവര്‍ സ്റ്റോറി പറയുന്നതിങ്ങനെ

പരിശീലനം ലഭിച്ചതും വിദഗ്ധരുമായ വീട്ടുജോലിക്കാര്‍ക്ക് മാന്യമായ പ്രതിഫലം ലഭിക്കുന്നതിന് ഇത് സഹായിക്കും. മുന്‍ കാലങ്ങളില്‍ സ്ത്രീകള്‍ വീട്ടുജോലികള്‍ മാത്രം ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ ഇന്ന് സ്ത്രീകള്‍ പുരുഷന്മാര്‍ കീഴടക്കിയ മിക്ക മേഖലകളിലും ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. മാത്രമല്ല കുടുംബത്തില്‍ രണ്ട് പേര്‍ക്കും ശമ്പളം എന്ന ആശയം തുടങ്ങിയതോടെ വീട്ടുജോലിക്കാരുടെ ആവശ്യകത റോക്കറ്റ് പോലെ കുതിച്ചുകയറുകയാണ്.

യു എസിലും യു കെയിലും കാനഡയിലുമെല്ലാം വീടുകള്‍ വൃത്തിയാക്കി കൊടുക്കാന്‍ മാത്രം ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ന് ഇന്ത്യയിലും ഇത്തരം സ്ഥാപനങ്ങളുടെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. നാനോ ജോബ്‌സ്, ഹോണസ്റ്റ് കോളേഴ്‌സ്, ബുക്ക് മൈ ബായ്, ഗെറ്റ് ഡൊമെസ്റ്റിക്, മെയ്ഡ് സര്‍വീസസ് ഡോട്ട് ഇന്‍, കമാലാബായ് ഡോട്ട് കോം, ഹോംമെയ്ഡ് ഡോട്ട് ഇന്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളാണ് നിലവിലുള്ളത്. വീട്ടുജോലിക്കാര്‍, ആയമാര്‍, പാചകക്കാര്‍ എന്നിങ്ങനെ നിരവധി സേവനങ്ങളാണ് ഇവരെല്ലാം ലഭ്യമാക്കുന്നത്. മിനിട്ട് കണക്കാക്കി പ്രതിഫലം എന്നതാണ് മൈദീദിയെ ഇവയില്‍ നിന്നെല്ലാം വ്യത്യസ്ഥമാക്കുന്നത്.