ട്വിറ്ററിന്റെ വിജയഗാഥയിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ട്വിറ്ററിന്റെ വിജയഗാഥയിലേക്ക് ഒരു തിരിഞ്ഞുനോട്ടം

Saturday March 26, 2016,

2 min Read


മാര്‍ച്ച് 21ന് ട്വിറ്റര്‍ ആരംഭിച്ചിട്ട് ഒരു ദശാബ്ദം പിന്നിട്ടു. ഇപ്പോള്‍ എല്ലാവരും ട്വിറ്ററിലാണ് അവരുടെ വിജയങ്ങള്‍ ആഘോഷിക്കുന്നത്. ട്വിറ്ററിന്റെ വിജയഗാഥയിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

image



1) ട്വിറ്ററിന്റെ ചിഹ്നം നമുക്കെല്ലാവര്‍ക്കും സുപരിചിതമാണ്. അതില്‍ കാണുന്ന പക്ഷിയുടെ പേര് ലാറി എന്നാണ്. ലാറി ബേര്‍ഡ് എന്ന പ്രശസ്തനായ വ്യക്തിയുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്.

2) മൈക്കള്‍ ജാക്‌സണ്‍ അന്തരിച്ച സമയത്ത് ട്വിറ്ററിലെ 15% ഉപയോക്താക്കളും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഒരു മിനിറ്റില്‍ 5000ത്തില്‍പരം ട്വീറ്റുകളാണ് വന്നത്.

3) ഒരു ഹാക്കത്തോണിന്റെ ഫലമായിട്ടാണ് ട്വിറ്റര്‍ പിറവിയെടുത്തത്. അന്ന് സ്ഥാപകര്‍ക്ക് പുതിയ ആശയങ്ങള്‍ വളരെ അത്യാവശ്യമായി വന്നു.

4) ട്വിറ്ററിലുള്ള പല സൗകര്യങ്ങളും ഉപയോക്താക്കള്‍ തന്നെ സൃഷ്ടിച്ചതാണ്, കമ്പനിയല്ല. ഹാഷ് ടാഗുകള്‍, റീട്വീറ്റുകള്‍, റിപ്ലൈകള്‍ എല്ലാം ഉപയോക്താക്കള്‍ തന്നെയാണ് സൃഷ്ടിച്ചത്. പിന്നീട് ട്വിറ്റര്‍ ഇതിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്.

5) സ്റ്റോക്കുകള്‍ ട്രാക്ക് ചെയ്യുന്നതിനു വേണ്ടി ട്വിറ്റര്‍ തന്നെയാണ് ക്യാഷ്ടാഗ് കൊണ്ടുവന്നത്. # എന്നതിനു പകരം $ ആണ് ക്യാഷ് ടാഗിനെ പ്രതിനിധീകരിക്കുന്നത്. ഉദാഹരണത്തിന് $GOOG. കാറല്‍ ഇച്ചന്‍ എന്ന ശതകോടീശ്വരനായ നിക്ഷേപകന്‍ ആപ്പിളിന്റേയും ഡെല്ലിന്റെയും ഓഹരിയില്‍ ചാഞ്ചാട്ടമുണ്ടാക്കിയ വ്യക്തിയാണ്. ആപ്പിളിന്റെ ഓപരി വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചുള്ള അദ്ദേഹത്തിന്റെ രണ്ടു ട്വീറ്റ് കൊണ്ടു മാത്രം കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപ്പ് $17 ബില്ല്യനായി വര്‍ദ്ധിച്ചു. പിന്നീട് ടീം കുക്കുമായുള്ള ഒരു ഡിന്നറിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ മാര്‍ക്കറ്റ് ക്യാപ്പ് $1 ബില്ല്യന്‍ വര്‍ദ്ധിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ മൂന്ന് ട്വീറ്റുകള്‍ക്ക് $18 ബില്ല്യനാണ് വിലമതിച്ചത്.

6) ജസ്റ്റിന്‍ ബീബര്‍ ഒരു രാജ്യമാണ് എന്ന് സങ്കല്‍പ്പിക്കുക,അദ്ദേഹത്തിന്റെ ഫോളോവേര്‍സ് അവിടെ നിവാസികളാണെന്നും സങ്കല്‍പ്പിക്കുക. ഭുമിയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ 20ാം സ്ഥാനം അദ്ദേഹത്തിന് ലഭിക്കുമായിരുന്നു.

7) ട്വിറ്റര്‍ ഐ.പി.ഒ സമയത്ത് ട്വിറ്ററാണെന്ന് തെറ്റിധരിച്ച് നിക്ഷേപകര്‍ ഒരു പെന്നി സ്റ്റോക്ക് കമ്പനി വാങ്ങിയിരുന്നു. ഠണഠഞഝ എന്നായിരുന്നു ആ കമ്പനിയുടെ പേര്. അതൊരു ഹോം എന്റര്‍ടെയിന്‍മെന്റ് കമ്പനിയായിരുന്നു. ഇതിനു ശേഷം TWTRQന്റെ സ്റ്റോക്ക് 2,200 ശതമാനമായി വര്‍ദ്ധിച്ചു. പിന്നീട് ഈ കമ്പനിക്ക് ലഭിച്ച എല്ലാ നിക്ഷേപങ്ങളും തിരികെ നല്‍കി കമ്പനിയുടെ പേര് THEGQ എന്നു മാറ്റി. ഠണഠഞ ആണ് ട്വിറ്ററിനെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നത്.


8) ട്വിറ്റര്‍ 'ട്വീറ്റ്‌സ്' എന്ന പദം ആദ്യം ഉപയോഗിച്ചിരുന്നില്ല. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എന്നാണ് അവര്‍ അതിനെ വിളിച്ചിരുന്നത്. എന്നാല്‍ ഉപയോക്താക്കളുടെ നിര്‍ബന്ധപ്രകാരം ട്വീറ്റ്‌സ് എന്ന വാക്ക് ഉപയോഗിക്കാന്‍ തുടങ്ങി.

9) ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാമിനെ സ്വന്തമാക്കിയ ശേഷം ജാക്ക് ഡോര്‍സി ഇതുവരെ അതില്‍ ഒരു പോസ്റ്റ് പോലും ചെയ്തിട്ടില്ല.

10) തുടക്കത്തില്‍ ഒരു ബില്ല്യന്‍ ട്വീറ്റ് കടക്കാന്‍ 3 വര്‍ഷവും, 2 മാസങ്ങളും, ഒരു ദിവസവുമെടുത്തിരുന്നു. എന്നാല്‍ ഇന്ന് ഇതിന് ഒരു ആഴ്ച്ച പോലും വേണ്ടി വരുന്നില്ല.