സഞ്ചരിച്ച വഴികള്‍ ഓര്‍ത്തെടുത്ത് അപ്രമേയ രാധാകൃഷ്ണ

സഞ്ചരിച്ച വഴികള്‍ ഓര്‍ത്തെടുത്ത് അപ്രമേയ രാധാകൃഷ്ണ

Friday April 22, 2016,

3 min Read


സഞ്ചരിച്ച വഴികള്‍ ഓര്‍ത്തെടുത്ത് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ടാക്‌സിഫോര്‍ഷുവര്‍ സഹസ്ഥാപകനായ അപ്രമേയ രാധാകൃഷ്ണ.

അപ്രമേയയും സഹസ്ഥാപകനായ ജി.രഘുനന്ദനും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കമ്പനിയായ ഒലയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരിക്കല്‍ രണ്ടുപേരും ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഒലയില്‍ നിക്ഷേപിച്ചിരുന്ന 8 ശതമാനവുമായി ഇരുവരും കമ്പനി വിട്ടു. ഏകദേശം 120 കോടിയോളം ഉണ്ടായിരുന്നു. ഇതുപയോഗിച്ച് അപ്രമേയ സ്റ്റാര്‍ട്ടപുകളില്‍ നിക്ഷേപം നടത്താന്‍ തുടങ്ങി. അദ്ദേഹത്തിന്റെ തത്വശാസ്ത്രങ്ങളും നിക്ഷേപരീതികളും മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

സ്റ്റാര്‍ട്ടപ് സമൂഹത്തിലേക്കുള്ള തിരിച്ചുവരവ്

അപ്രമേയയുടെ ഓരോ ദിവസവും അതിശയിപ്പിക്കുന്നതാണ്. ദിവസവും 4–5 സ്റ്റാര്‍ട്ടപ് സംരംഭകരുമായി അദ്ദേഹം സംസാരിക്കും. അവരുടെ ബിസിനസ് ആശയങ്ങളും തന്ത്രങ്ങളും ശ്രദ്ധിച്ച് കേള്‍ക്കും. എന്നിട്ട് അവരുടെ ബിസിനസില്‍ എങ്ങനെ നേട്ടമുണ്ടാക്കാം എന്നു ചിന്തിക്കും. അതു സ്വയം നിക്ഷേപം നടത്തിയോ തന്റെ അനുഭവങ്ങളിലൂടെയോ ആകാം. സംസാരിക്കുന്ന ഒരാളോടും നോ എന്നു ഞാന്‍ പറയാറില്ല. ചിലപ്പോള്‍ സംസാരത്തിനിടയില്‍ ആരില്‍ നിന്നെങ്കിലും ഒരു പ്രശ്‌നം പരിഹരിക്കാനുള്ള സൂചന ലഭിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

image


കഴിഞ്ഞ വര്‍ഷം അദ്ദേഹം 12 സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തി. 10 മുതല്‍ 40 ലക്ഷം വരെയായിരുന്നു നിക്ഷേപം. ഗുഡ്‌ബോക്‌സ്, യുനാക്കാദമി, വിയോമോ, ഡെയ്!ലി നിന്‍ജ, യുവര്‍ദോസ്ത് തുടങ്ങിയവ അദ്ദേഹം നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പുകളില്‍ ചിലതാണ്.

അദ്ദേഹത്തിന്റെ നിക്ഷേപതത്വശാസ്ത്രങ്ങള്‍ അദ്ദേഹത്തെപ്പോലെ ലാളിത്യവും നേരായ വഴിയിലുള്ളതുമാണ്.

ന്മ ഒരു പ്രശ്‌നത്തെ ആശയം കൊണ്ട് പരിഹരിക്കാനാവുമോ?

എന്നെ സംബന്ധിച്ചിടത്തോളം പ്രശ്‌നമെന്നു പറയുന്നത് ജനങ്ങള്‍ ദിനംപ്രതി നേരിടുന്ന ഒന്നാണ്. ടാക്‌സിഷുവറിന്റെ കാര്യം എടുക്കുകയാണെങ്കില്‍ പ്രാദേശിക തലത്തില്‍ യാത്രക്കാരെ കിട്ടുക എന്നത് വലിയ പ്രശ്‌നമായിരുന്നു. മറ്റൊരു വശത്താണെങ്കില്‍ ചെറിയ സ്വകാര്യ ടാക്‌സി ഉടമകള്‍ക്ക് വളരെ പെട്ടെന്ന് ഉപഭോക്താക്കളെ കിട്ടുന്നു. ഇതൊരു വലിയ പ്രശ്‌നമായിരുന്നു.

ന്മ ഇതിനുള്ള പരിഹാരം പുതുതായുണ്ടാക്കണോ?

ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് നെസ്റ്റ്!വെ. അവര്‍ അപ്പാര്‍ട്‌മെന്റുകള്‍ വാങ്ങി അവിവാഹിതരായവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നു. അതിന്റെ ലാഭം ഉടമകള്‍ പങ്കിട്ട് എടുക്കുന്നു. ഇതൊരു ലളിതമായ തന്ത്രമാണ്. നഗരങ്ങളിലെ താമസ പ്രശ്‌നങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഇതുമൂലം പരിഹാരമായി.

ന്മ മികച്ചൊരു സ്റ്റാര്‍ട്ടപ് പേര് നേടിയെടുക്കാന്‍ സാധിക്കുമോ?

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന നിരവധി സ്റ്റാര്‍ട്ടപുകള്‍ ഉണ്ട്. യുഎസില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഇവിടെയില്ല. എന്നാല്‍ ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്ലൊരു പേരില്ല. ഒരു സ്റ്റാര്‍ട്ടപ്പിന് നല്ലൊരു പേര് നേടിയെടുക്കാന്‍ സാധിക്കണമെങ്കില്‍ ദിനംപ്രതിയുള്ള പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കാന്‍ കഴിയണം.

ന്മ എന്തു തന്നെ ആയാലും അത് ഏറ്റെടുത്ത് നടത്താനുള്ള ധൈര്യം സംരംഭകനുണ്ടോ?

ഞങ്ങളുടെ കഴിഞ്ഞുപോയ ദിവസങ്ങള്‍ നോക്കിയാല്‍ ഒരു കാര്യം മനസ്സിലാകും. ഞങ്ങളുമായി സംസാരിക്കാന്‍ വിളിക്കുന്ന എല്ലാവരുടെയും അടുത്തേക്ക് പോകും. ആ ചര്‍ച്ചയില്‍ എന്തെങ്കിലും ഫലമുണ്ടാകുമെന്നു ചിന്തിക്കാറില്ല. എന്നാല്‍ ഞങ്ങള്‍ക്ക് നല്ല മാര്‍ഗനിര്‍ദേശവും മൂലധനവും പിന്തുണയും ലഭിച്ചിട്ടുമുണ്ട്. ടാക്‌സിഫോര്‍ഷുവറിനെ ഇന്ത്യയിലെ നമ്പര്‍ വണ്‍ ടാക്‌സി സര്‍വീസായി വളര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ വഴികളും സ്വീകരിച്ചു. ഞങ്ങളുടെ തന്ത്രങ്ങളെ ഒന്നുകൂടി മാറ്റി പരീക്ഷിച്ചു. യാത്രാക്കൂലി കുറച്ചും ഡ്രൈവര്‍മാരുടെ ഇന്‍സെന്റീവ് കൂട്ടിയും ചെയ്തു നോക്കി. ഇതുവരെ ഇതില്‍ നിന്നും വ്യതിചലിച്ചില്ല. നമ്മുടെ പാഷനെ ശാശ്വതമായി നിലനിര്‍ത്തുകയെന്നതാണ് പ്രധാനം.

ഒലയും ടാക്‌സിഫോര്‍ഷുവറും മാത്രം വിപണിയിലുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ കടുത്ത മല്‍സരമനായിരുന്നു. ആ സമയത്ത് അപ്രമേയയും സംഘവും വന്‍ നിക്ഷേപം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഒല ഇതു വളരെ മുന്‍പുതന്നെ നേടിയെടുത്തിരുന്നു.

ടാക്‌സിഫോര്‍ഷുവറിന്റെ കഥയില്‍നിന്നും വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട നാലു കാര്യങ്ങളാണ് അപ്രമേയ മറ്റു വ്യവസായ സംരംഭകര്‍ക്കായി പങ്കുവയ്ക്കുന്നത്.

ന്മ വിപണിയുടെ ഭാവി മനസ്സിലാക്കി നിങ്ങളുടെ തത്വങ്ങളെ വേഗത്തില്‍ നടപ്പാക്കുക

വിപണിയില്‍ നിന്നും പണം ലഭിക്കുന്നത് വളരെ കുറച്ച് സമയം മാത്രമേ ഉണ്ടാകൂ. അതിനാല്‍ നിങ്ങള്‍ക്കനുയോജ്യമായ സമയത്ത് പണം നേടിയെടുക്കാന്‍ ശ്രദ്ധിക്കുക. വിപണിയുടെ സ്വഭാവത്തിനനുസരിച്ചായിരിക്കണം ഇതു ചെയ്യേണ്ടത്. മറിച്ചാണെങ്കില്‍ നിങ്ങളുടെ ആശയത്തിനു നേട്ടമുണ്ടാക്കാനാവില്ല.

ന്മ സ്വന്തം അനുഭവങ്ങളെ ശരിയായി വിനിയോഗിക്കുക

ഉപഭോക്താക്കള്‍ നിങ്ങളെ ഇഷ്ടപ്പെടുന്ന തലത്തിലേക്ക് എത്താനായി കമ്പനിയുടെ പേര് പ്രശസ്തമാക്കുന്നതിനും മാര്‍ക്കറ്റിങ്ങിനും അധികം സമയം ചെലവിടേണ്ടതില്ല. ഉപഭോക്താക്കളുടെ അനുഭവങ്ങളെ ശരിയായ രീതിയില്‍ കൊണ്ടുവരാനാണ് ശ്രദ്ധിക്കേണ്ടത്.

ന്മ ജോലിക്കാരില്‍ നിന്നും ഒരിക്കലും ശ്രദ്ധ നഷ്ടപ്പെടുത്തരുത്

യൂബറിനു പകരം ഒലയെ ഞങ്ങള്‍ സ്വീകരിച്ചതിന്റെ പ്രധാന കാരണം അവരുടെ എല്ലാ തൊഴിലാളികളെയും സ്വീകരിക്കണം എന്നതായിരുന്നു. ആ സമയത്ത് 1,800 ഓളം തൊഴിലാളികളുണ്ടായിരുന്നു. മാത്രമല്ല യൂബര്‍ ശക്തി കുറഞ്ഞ അവസ്ഥയിലുമായിരുന്നു.

ന്മ എന്തിനെയും അംഗീകരിക്കുക

ടാക്‌സിഫോര്‍ഷുവറിനു നല്ല കാലവും ചീത്ത സമയവും ഉണ്ടായിട്ടുണ്ട്. നല്ലതുണ്ടായാല്‍ അതുപോലെ മോശവും ഉണ്ടാകും. രണ്ടിനെയും ഒരുപോലെ നേരിടണം. അതിനാല്‍ പുറകോട്ടു തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കൊരിക്കലും പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ല.

സംരംഭകമേഖലയിലെ പുതിയ വഴിയിലേക്ക് കടന്ന അപ്രമേയയുടെ ലക്ഷ്യം അടുത്ത വര്‍ഷം 25 കമ്പനികളില്‍ കൂടി നിക്ഷേപം നടത്തുകയാണ്.