സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നതിന് മുമ്പ് സ്വയം ചോദിക്കേണ്ട അഞ്ച് ചോദ്യങ്ങള്‍

സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നതിന് മുമ്പ് സ്വയം ചോദിക്കേണ്ട അഞ്ച് ചോദ്യങ്ങള്‍

Sunday November 15, 2015,

3 min Read

ഒരു പുതിയ ബിസിനസ് തുടങ്ങിയാല്‍ എന്താണ് ഒരാള്‍ ആദ്യം ചെയ്യേണ്ടത്? നിയമപരമായി രീതിയില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് അല്ലെങ്കില്‍ പാര്‍ട്ട്‌നര്‍ഷിപ്പ് ഫേമാക്കി മാറ്റും. അല്ലേ? എന്നാല്‍ തെറ്റി. ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരെ കണ്ടെത്തുക എന്നതാണ്. ഉത്പ്പന്നങ്ങള്‍ തയ്യാറല്ലങ്കിലും ആവശ്യക്കാരെ ആദ്യംകണ്ടെത്തുക എന്നത് വളരെ അത്യാവശ്യമാണ്. ഇതാണ് ഒരു ബിസിനസ് തുടങ്ങുന്നവര്‍ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ടത്. ആദ്യ ദിനം തന്നെ വരുമാനം ലഭിക്കുന്ന ബിസിനസാണ് നിങ്ങള്‍ തുടങ്ങുന്നതെങ്കില്‍ നിങ്ങളുടെ ഷോപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ബിസിനസ് ആരംഭിച്ചിരിക്കണം.

എന്നാല്‍ ഇന്റര്‍നറ്റ് വഴി ചെയ്യുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കുറേ മാസങ്ങള്‍ കഴിഞ്ഞേ വരുമാനം ലഭിക്കുകയുള്ളൂ. തങ്ങളുടെ ഉത്പ്പന്നങ്ങളുടെ വികസനത്തിനും മാര്‍ക്കറ്റിങ്ങിനും ഒരുപാട് ചെലവഴിക്കേണ്ടി വരുന്നു. ഇതുവഴി സൗജന്യമായി ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഉപഭോക്താക്കളെ കണ്ടെത്തേണ്ടതുണ്ട്.

image


ഒരു ബിസിനസ് തുടങ്ങുന്നതിന് മുമ്പ് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണടതുണ്ട്.

1. നിങ്ങളുടെ കസ്റ്റമേഴ്‌സിന് നിയമാനുസൃതമായ വൃവസായങ്ങളുടെ രേഖകള്‍ ആവശ്യമായി വരുമോ?

ഇത് നിര്‍ബന്ധമല്ല. എന്നാല്‍ വലിയ വ്യവസായികള്‍ക്കാണ് വില്‍ക്കുന്നതെങ്കില്‍ അവര്‍ക്ക് ബേങ്ക് ചെക്ക് ബുക്ക്, വില്‍പ്പന/സേവന നികുതി നമ്പര്‍, കമ്പനിയുടെ കാലപ്പഴക്കം ഇതൊക്കെ കാണിക്കേണ്ടതായി വരും. ഒരു നിയമപരമായ കമ്പനി തുടങ്ങാതെ ബേങ്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ല. നിങ്ങളുടെ കസ്റ്റമേഴ്‌സിന് വിസിറ്റിങ്ങ് കാര്‍ഡ് പോലെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ നിയമപരിധിയില്ലാതെ തന്നെ അത് പ്രിന്റ് ചെയ്യാവുന്നതാണ്. നിങ്ങള്‍ക്ക് ഏത് പേരും കമ്പനിക്ക് ഇടാനുളള സ്വാതന്ത്ര്യമുണ്ട്.

2. എനിക്ക് വരുമാനം ലഭ്യമാകുന്നത് എപ്പോഴാണ്?

ഒരു മാസം കൊണ്ട് വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ള ഘട്ടത്തില്‍ നിങ്ങള്‍ക്ക് മുന്നൊരുക്കങ്ങള്‍ തുടങ്ങാവുന്നതാണ്. ഒരു ബേങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് മുമ്പ് തന്നെ ചെക്കോ പണമോ സ്വീകരിക്കാവുന്നതാണ്. ഇന്ത്യയില്‍ ഒരു കമ്പനി തുടങ്ങാന്‍ ഒരുപാട് സമയം വേണ്ടി വരുന്നു. അതുകൊണ്ടുതന്നെ വരുമാനം ലഭിക്കുന്നതിന് ഒരുമാസം മുമ്പ് തന്നെ എല്ലാം തുടങ്ങി വക്കുന്നത് നല്ലതാണ്.

3. സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും അനുമതി വാങ്ങേണ്ടതുണ്ടോ?

മിക്കവാറുമുള്ള ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി നേടേണ്ട ആവശ്യമില്ല. എന്നാല്‍ ഏതെങ്കിലും വകുപ്പിന്റെ അനുമതി ലഭിക്കേണ്ടതുണ്ടെങ്കില്‍ അത് ചെയ്യുന്നത് നല്ലതായിരിക്കും. യൂബര്‍/ഒലാ ടാക്‌സിക്കാര്‍ നേരിട്ടതുപോലെ നിയമപ്രശ്‌ന നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരില്ല എന്നുറപ്പാണ്.

4. പുറമേ നിന്ന് എന്തെങ്കിലും നിക്ഷേപം ആവശ്യമായി വരുമോ?

അത്തരത്തിലുള്ള രണ്ട് നിക്ഷേപങ്ങളാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രധാനമായും വരുന്നത്. ബാങ്ക് വായ്പയും വെന്‍ച്യുര്‍ കാപ്പിറ്റല്‍ ഫണ്ടിങ്ങും. സ്റ്റോര്‍ പോലുള്ള ബിസിനസ് ആണെങ്കില്‍ ബാങ്ക് വായ്പ നല്‍കും. ഇന്റര്‍നെറ്റ് ബിസിനസ് വായ്പകള്‍ക്ക് അനുകൂലമായി ഉള്ളതാണെങ്കില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കും. സരംഭകര്‍ ചില വ്യവസ്ഥകള്‍ പാലിച്ചാണ് ഇതില്‍ നിക്ഷേപിക്കുന്നത്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയി മാറാതെ നിക്ഷേപങ്ങള്‍ ലഭിക്കില്ല. നിക്ഷേപകര്‍ക്കുള്ള ഷെയര്‍ നല്‍കേണ്ടിവരും. ഇത് ഒരു നിയമാനുസൃത കമ്പനിക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ. നിക്ഷേപകര്‍ സമ്മതിക്കുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. ചില സംരംഭകര്‍ നിലയുറപ്പിച്ച കമ്പനികള്‍ക്ക് മാത്രമേ അവരുടെ നിക്ഷേപം നല്‍കാറുള്ളൂ. നിങ്ങളുടെ നിക്ഷേപം തയ്യാറാണെങ്കില്‍ ഒരു കമ്പനി ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് അപേക്ഷിക്കാം.

5. സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സഹായങ്ങള്‍ ലഭിക്കുമോ?

നിങ്ങളുടെ ബിസിനസ് സര്‍ക്കാരില്‍ നിന്ന് ലഭിക്കാന്‍ അനുയോജ്യമാണെങ്കില്‍ അത് തുടങ്ങിയതിന് ശേഷം അപേക്ഷിക്കുക. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സഹായം ലഭിക്കുന്നതാണ്. നിങ്ങളുടെ ബിസിനസ് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ ഏതെങ്കിലുമായി ബന്ധമുള്ളതാണെങ്കില്‍ ചില പദ്ധതികള്‍ വഴി സഹായം ലഭിക്കും. സാമൂഹ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ചില സ്വകാര്യ കമ്പനികള്‍ സഹായം നല്‍കാറുണ്ട്. ഈ സഹായങ്ങള്‍ക്ക് നിങ്ങള്‍ ഒരു എന്‍.ജി.ഒ ആയിരിക്കണമെന്ന് നിന്ധമില്ല.

ഇവയാണ് ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ചോദ്യങ്ങള്‍

പ്രൈവറ്റ് ലിമിറ്റഡ്/പ്രൊപ്രൈറ്റര്‍ഷിപ്പ്/പാര്‍ട്ട്‌നര്‍ഷിപ്പ്/എല്‍.എല്‍.പി എന്നിവയില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കുന്നത് എങ്ങനെ

നിങ്ങളുടെ കമ്പനി ഉടമസ്ഥത സഹസ്ഥാപകരും തൊഴിലാളികളും നിക്ഷേപകരുമായി പങ്കിടുന്നു എങ്കില്‍ പ്രൈവറ്റ് ലിമിറ്റഡ് തിരഞ്ഞെടുക്കുക. ഒരു പ്രൈവറ്റ് ലിമിറ്റഡ് നടത്തിപ്പിന് ഒരുപാട് ചിലവ് വരും. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ പാലിച്ചുവേണം മുന്നോട്ട് പോകാന്‍. ഇത് ഒരു തലവേദനയാണെങ്കിലും നിങ്ങളുടെ കയ്യില്‍ ആവശ്യത്തിനുള്ള പണവും വിഭവശേഷിയും ഉണ്ടെങ്കില്‍ നിങ്ങളുടെ പരിശ്രമത്തിന് നല്ല ഫലം ലഭിക്കും.

നിങ്ങള്‍ ഒറ്റക്കാണ് വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് തിരഞ്ഞെടുക്കാം. മറ്റ് രേഖകളൊന്നും ഇതിന് ആവശ്യമില്ല. നങ്ങളുടെ പാന്‍ കാര്‍ഡ് വഴി നികുതി വിവരങ്ങളും ബിസിനസിന്റെ സ്ഥിതിയും മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ നിങ്ങളുടെ കമ്പനിയുടെ പേരില്‍ പ്രത്യേകിച്ച് ഒരു ബാങ്ക് അക്കൗണ്ട് എടുക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങള്‍ പാര്‍ട്ട്‌നറുമായാണ് വ്യവസായം തുടങ്ങാന്‍ ആഗ്രഹക്കുന്നതെങ്കില്‍ പാര്‍ട്ട്‌നര്‍ഷിപ്പ് ബിസിനസാണ് നല്ലത്. ഒരു സ്റ്റാമ്പ് പേപ്പറില്‍ എല്ലാം തയ്യാറാക്കി പാന്‍ കാര്‍ഡ് എടുത്തശേഷം ബാങ്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. നിങ്ങളുടെ കമ്പനി ഏതെങ്കിലും നിയമക്കുരുക്കില്‍ അകപ്പെട്ടാല്‍ എല്ലാ പാര്‍ട്ട്‌നര്‍മാര്‍ക്കും ഒരുപോലെ നഷ്ടം അനുഭവിക്കേണ്ടി വരും. ഈ നഷ്ടം നികത്താന്‍ നിങ്ങളുടെ സ്വകാര്യ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ അധികൃതര്‍ക്ക് കഴിയും. പരിമിതമായ ബാധ്യത ഉപയോഗിച്ചാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്‌നര്‍ഷിപ്പ്(എല്‍.എല്‍.പി) നടത്തുന്നത്. പാര്‍ട്ട്‌നര്‍ഷിപ്പ് ബിസിനസിനെക്കാള്‍ ഒരുപാട് വ്യവസ്ഥകള്‍ ഇതില്‍ പാലിക്കേണ്ടി വരുന്നു.

    Share on
    close