ഐ എഫ് എഫ്‌ കെ മലയാളത്തെ ലോകസിനിമയില്‍ എത്തിക്കണം: അടൂര്‍ ഗോപാലകൃഷ്ണന്‍

0

ലോകസിനിമയെ കേരളത്തിലേക്കു കൊണ്ടുവന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മലയാള സിനിമയെ ലോകത്തിനു മുന്നിലേക്കെത്തിക്കാനുളള ബാധ്യതയുമുണ്ടെന്ന്സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വിദേശ മേളകളുമായുളള സഹകരണത്തോടെ ഇക്കാര്യം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് സാധിക്കാവുന്നതാണെന്ന് ഓപ്പ ഫോറത്തില്‍ പങ്കെടുത്ത വിദേശ ക്യൂറേറ്റര്‍മാര്‍ പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇരുപതുവര്‍ഷങ്ങള്‍ എതായിരുന്നു ഓപ്പണ് ഫോറത്തിന്റെ രണ്ടാം ദിവസത്തെ ചര്‍ച്ചാ വിഷയം. ലോകസിനിമയെ കേരളത്തിലേക്കെത്തിക്കാന്‍ ചലച്ചിത്രമേള ചെയ്ത സേവനം അളവറ്റതാണ്. എന്നാല്‍ ഏഷ്യാ പസഫിക്കില്‍നിന്നും ലാറ്റിനമേരിക്കയില്‍ നിന്നും ചിത്രങ്ങള്‍ മലയാളി കാണുമ്പോള്‍ മലയാള സിനിമ എവിടെ നില്‍ക്കുന്നു എന്ന ചോദ്യം ബാക്കിയാവുകയാണ്. എഴുപതുകളില്‍ മാത്രമാണ് നല്ല സിനിമകള്‍ ഉണ്ടായിട്ടുളളതെന്ന വിലയിരുത്തല്‍ ശരിയല്ല. മികച്ച മലയാള സിനിമകള്‍ ഇറങ്ങുന്നുണ്ട്. പക്ഷെ ലോകസിനിമയുടെ വേദിയിലേക്ക് എത്രയെണ്ണം വരുന്നുവെന്നത് ആലോചിക്കേണ്ട വിഷയമാണെും അടൂര്‍ പറഞ്ഞു.

മികച്ച മലയാള സിനിമകള്‍ ചലച്ചിത്രോത്സവത്തില്‍ കാണാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നു. എന്നാല്‍ തിയേറ്ററുകളില്‍ ഈ തിരക്ക് അനുഭവപ്പെടാതിരിക്കുതെന്തുകൊണ്ടാണെും അടൂര്‍ ചോദിച്ചു. സെന്‍സര്‍ ചെയ്യാത്ത സിനിമ കണ്ട് രസിക്കാന്‍ മാത്രമാണ്് പലര്‍ക്കും താത്പര്യമെന്നും അടൂര്‍ പറഞ്ഞു. സാങ്കേതിക പ്രവര്‍ത്തകര്‍ക്കിടയിലെ സംഘടനപ്രവര്‍ത്തനം ചെറു ബജറ്റുളള സിനിമകളെ ഏറെ ബാധിച്ചിട്ടുണ്ട്. സംഘടനകളെ കൂട്ടുപിടിക്കാതെ സിനിമ ഉണ്ടാക്കാനാവില്ലെന്ന അവസ്ഥ കേരളത്തിലുണ്ടായതായും അടൂര്‍ ചൂണ്ടിക്കാട്ടി. ചലച്ചിത്രമേളയ്ക്ക മാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ധനപരവും ആശയപരവുമായ പിന്തുണ വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്ന മൂന്നു വിദേശ വനിതകളുടെ സാന്നിദ്ധ്യം ഓപ്പണ് ഫോറത്തില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. വിദേശ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യാക്കാരെ സംഘടിപ്പിച്ച് വിദേശ ചലച്ചിത്രമേളകളില്‍ മലയാള സിനിമയുടെ സാന്നിദ്ധ്യം ഉറപ്പിക്കാമെ്ന്ന ഗയാനയില്‍ നിന്നെത്തിയ ജൂ ജുവാനി പറഞ്ഞു. ഏതുമേളയിലേക്കാണോ ചിത്രങ്ങള്‍ അയക്കുന്നത് അതിന്റെ പാക്കേജ് തയ്യാറാക്കാന്‍ ചലച്ചിത്ര അക്കാദമിയ്ക്ക് സാധിക്കുമെ്ന്ന അവര്‍ ചൂണ്ടിക്കാട്ടി. ആഫ്രിക്കന്‍ സിനിമകള്‍ കൂടുതലായി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

വിദേശ മേളകളിലേക്ക് മലയാള സിനിമയെ എത്തിക്കാന്‍ പ്രത്യേക ഫണ്ട് സ്വരൂപിക്കാവുന്നതാണെന്ന് ക്യൂറേറ്റര്‍ അലക്‌സാന്‍ഡ്രിയ ചൂണ്ടിക്കാട്ടി. മൊറോക്കൊ, മിലാന്‍ പോലുളള ചലച്ചിത്രോത്സവങ്ങളില്‍ മലയാള സിനിമ എത്തണം. ചലച്ചിത്ര പ്രവര്‍ത്തകരുമായി വളരെയടുത്ത് സംവദിക്കാനുളള അവസരമാണ് കേരളത്തിലെ ചലച്ചിത്രോത്സവത്തിനെ വ്യത്യസ്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു.

ലാറ്റിനമേരിക്കന്‍ സിനിമയും മലയാള സിനിമയും തമ്മില്‍ കഥയിലും ചിത്രീകരണത്തിലും ഏറെ സാദൃശ്യമുണ്ടെന്ന ്ക്യൂറേറ്റര്‍ റോസ കരിലു അഭിപ്രായപ്പെട്ടു. പല ചലച്ചിത്രോത്സവങ്ങളിലും ഇവ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ കാരണം അതാണെും അവര്‍ ചൂണ്ടിക്കാട്ടി. വിദേശ നിര്‍മ്മാതാക്കളുമായി സഹകരിച്ച് ചലച്ചിത്ര നിര്‍മ്മാണം നടത്തിയാല്‍ ഈ പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാനാകും. ലാറ്റിനമേരിക്കന്‍ സിനിമയുടെ നിര്‍മ്മാതാക്കളും വിതരണക്കാരും ഭൂരിഭാഗവും യൂറോപ്പുകാരാണെന്നും അവര്‍ചൂണ്ടിക്കാട്ടി.

വിദേശ ചലച്ചിത്രമേളയില്‍ മലയാള സിനിമയുടെ സാിദ്ധ്യം കൂടി വരുകയാണെ്ന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ് നാഥ് പറഞ്ഞു. പക്ഷെ പല മേളകളിലും വാണിജ്യസിനിമകളാണ് ആവശ്യപ്പെടുന്നത്. അതില്‍ അക്കാദമിക്ക് താത്പര്യമില്ലെും അദ്ദേഹം പറഞ്ഞു. വിദേശ ക്യൂറേറ്റര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ മലയാള സിനിമയെ സഹായിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ചലച്ചിത്ര ആസ്വാദനത്തില്‍ പുതിയ മാനം നല്‍കിയതില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വലിയ പങ്കുണ്ടെന്ന് സംവിധായകന്‍ കെ ആര്‍ മോഹനന്‍ പറഞ്ഞു. ചലച്ചിത്രമേളയ്ക്ക് സ്വന്തമായ കോംപ്ലക്‌സ് അനിവാര്യമായി മാറിയെന്ന് ഫിലിം എഡിറ്റര്‍ ബീനാ പോള്‍ പറഞ്ഞു. ഇനിയും സര്‍ക്കാരുകള്‍ക്ക് ഇത് ക്കാര്യം മേളയ്ക്ക് നല്‍കാതിരിക്കാനാവില്ലെ് അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണനായിരുന്നു ഓപ്പ ഫോറത്തിന്റെ മോഡറേറ്റര്‍