ഇംഗ്ലീഷ് വശമില്ലാത്തവര്‍ക്ക് മുന്നിലും ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതയുടെ വാതായനങ്ങള്‍ തുറന്ന് യാഷ് സാങ്‌വി

ഇംഗ്ലീഷ് വശമില്ലാത്തവര്‍ക്ക് മുന്നിലും ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതയുടെ വാതായനങ്ങള്‍ തുറന്ന്  യാഷ് സാങ്‌വി

Friday January 15, 2016,

3 min Read


ഇംഗ്ലീഷ് വശമില്ലാത്തവര്‍ക്കും ഇനി ഇന്റര്‍നെറ്റ് ഉപയോഗിച്ച് പഠിക്കാം. അതിനുള്ള സംവിധാനമാണ് 20 വയസ്സുകാരനായ യാഷ് കണ്ടെത്തിയിട്ടുള്ളത്. ബോംബെ ഐ ഐ ടി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ യാഷ് സാങ്‌വി 2015 ജനുവരിയിലാണ് ഒലി എന്ന പേരില്‍ ഒരു യു ട്യൂബ് ചാനല്‍ ആരംഭിച്ചത്. 65ലധികം വിദ്യാഭ്യാസ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ ഈ ചാനല്‍ വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനപ്രദമായിരുന്നു. ശാസ്ത്രം, ഗണിതം മാത്രമല്ല ഹിന്ദി, മറാത്തി, ഗുജറാത്തി, ബംഗാളി, ഒഡിയ തുടങ്ങിയ ഭാഷകളിലുള്ള വീഡിയോകളും ഇവയില്‍ ഉള്‍പ്പെട്ടിരുന്നു. വളരെ താത്പര്യം ജനിപ്പിക്കുന്നതും അറിവു പകരുന്നതുമായി പരീക്ഷണങ്ങളും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളും ഇതില്‍ ഉണ്ടായിരുന്നു. മെയ് 2015ലാണ് ആദ്യ വീഡിയോ ലൈവ് ആയത്. പിന്നീട് ചാനലിന് 100 സബ്‌സ്‌ക്രൈബേഴ്‌സും 6,000 വ്യൂസും ലഭിച്ചു. ഇതെല്ലാം സാധ്യമാക്കിയത് 20 വോളന്റിയര്‍മാരുടെ പ്രവര്‍ത്തനത്തിലൂടെയാണ്. ഇതിന് നേതൃത്വം നല്‍കിയത് യാഷ് ആയിരുന്നു. ബോംബെ ഐ ഐ ടിയുടെ നാഷണല്‍ സര്‍വീസ് സ്‌കീമിലും യാഷ് സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

image


പ്രാദേശിക ഭാഷകളില്‍ വിഡിയോ ദൃശ്യങ്ങള്‍ തയ്യാറാക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഗൂഗിളില്‍ തിരഞ്ഞപ്പോഴാണ് പ്രദേശിക ഭാഷകളില്‍ വീഡിയോകള്‍ അധികം ഇല്ലെന്ന് മനസിലാക്കാനായത്. എന്നാല്‍ വളരെ ഗുണനിലവാരമുള്ള ഇംഗ്ലീഷ് വീഡിയോകളുടെ വന്‍ ശേഖരം തന്നെ ഉണ്ടായിരുന്നു. തുടര്‍ന്നാണ് പ്രാദേശിക ഭാഷയിലുള്ള വീഡിയോ ദൃശ്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി ചാനല്‍ തുടങ്ങാന്‍ യാഷ് തീരുമാനിച്ചത്. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാത്ത കുട്ടികള്‍ക്ക് സഹായകമായാണ് ഇത് ആരംഭിച്ചത്. അവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കുക കൂടിയായിരുന്നു ലക്ഷ്യം. എന്‍ എസ് എസ് വോളന്റിയര്‍മാരും ഐ ഐ ടിയിലെ രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികളുമാണ് വീഡിയോകള്‍ റോക്കോര്‍ഡ് ചെയ്തിരുന്നത്.

യാഷാണ് ഇവരില്‍ നിന്നും മികച്ചവരെ തിരഞ്ഞെടുത്തത്. താതപര്യമുള്ള വോളന്റിയേഴ്‌സിന് ഒരു ഓഡിഷന്‍ നടത്തിയാണ് തിരഞ്ഞെടുത്തത്. അവരുടെ പഠിപ്പിക്കാനുള്ള കഴിവും പ്രാദേശിക ഭാഷയില്‍ സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവും അവരുടെ ശബ്ദത്തിന്റെ വ്യക്തതയും പരിശോധിച്ചാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി അവസാനത്തോടെ ആദ്യ ഘട്ട വീഡിയോ ദൃശ്യങ്ങള്‍ തയ്യാറാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. 20 വീഡിയോകളാണ് ബ്രോഡ്കാസ്റ്റ് ചെയ്യാനുള്ള അനുമതി ലഭിച്ചത്. ചനലിന്റെ അത്യാവശ്യചെലവുകള്‍ എന്‍ എസ് എസ് ഫണ്ടില്‍ നിന്നുമാണ് കണ്ടെത്തിയിരുന്നത്. എന്‍ എസ് എസ് ഫാക്കല്‍റ്റി അഡൈ്വസറായ പ്രൊഫ. ഗണേഷ് രാമകൃഷ്ണന്‍ തങ്ങളുടെ ചാനലിനെ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു,

ഒരാഴ്ചയില്‍ 30 മുതല്‍ 40 മണിക്കൂറുകള്‍ വരെ ഒലിക്കായി യാഷ് ചെലവഴിച്ചു. ബാക്കി സമയം തന്റെ പഠനത്തിനായും നല്‍കി. വോളന്റിയര്‍മാര്‍ ആഴ്ചയിലെ അവസാന ദിവസങ്ങളാണ് വീഡിയോ തയ്യാറാക്കാനായി തിരഞ്ഞെടുത്തത്. 10 മിനിട്ട് നീണ്ടു നില്‍ക്കുന്ന വീഡിയോ തയ്യാറാക്കാന്‍ 10 മണിക്കൂര്‍ ആണ് ആവശ്യമായി വന്നത്. ഒരു വീഡിയോ തയ്യാറാക്കാന്‍ അവര്‍ക്ക് ഒരാഴ്ച വേണ്ടി വന്നു. എന്‍ എസ് വോളന്റിയര്‍മാരില്‍ ഒരാളായ ഹര്‍ഷാല്‍ ജലന്‍ ഇതിനെ നിയന്ത്രിച്ചിരുന്നത്. വീഡിയോ എഡിറ്റിംഗും മറ്റ് സാങ്കോതിക പ്രശ്‌നങ്ങളും പരിഹരിച്ചിരുന്നതും ഹര്‍ഷാല്‍ ആയിരുന്നു.

പല വോളന്റിയര്‍മാര്‍ക്കും സ്‌ക്രീന്‍ റെക്കോര്‍ഡിംഗും ഒരു പെന്‍ ടാബ്ലറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ചും അറിവില്ലായിരുന്നു എന്നത് പ്രധാന വെല്ലുവിളിയായിരുന്നു. പേപ്പറില്‍ എഴുതുന്ന പോലെ ആയിരുന്നില്ല പെന്‍ ടാബ്ലറ്റില്‍ എഴുതുന്നത്. ഇതിനേക്കാള്‍ വലിയ വെല്ലുവിളിയായിരുന്നു പ്രാദേശി്ക ഭാഷയിലെ സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കാനുള്ള അറിവില്ലായ്മ. അവരവരുെട ഭാഷ വോളന്റിയേഴ്‌സിന് അറിയാമായിരുന്നുവെങ്കിലും സാങ്കേതിക പദങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കി. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളില്‍ അവര്‍ക്ക് പഠനവും പരിശീലനവും അനിവാര്യമായി വന്നു. ഇതോടെ വീഡിയോ തയ്യാറാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വന്നു. 10 മിനിട്ട് വീഡിയോക്ക് പത്തില്‍ കൂടുതല്‍ മണിക്കൂര്‍ വേണ്ടി വന്നു. എന്‍ എസ് എസുമായി ബന്ധമില്ലാത്ത ചില സംഘത്തിന്റെ സഹായം ഇവര്‍ക്ക് ഗുണം ചെയ്തു. ലോജിക് സെന്റര്‍ ആന്‍ഡ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അസോസിയേഷനായ വിദ്യാഫൗണ്ടേഷന്‍ പോലുള്ളവ ഒലിയെ പഠനത്തിനായി പ്രയോജനപ്പെടുത്തി.

പരസ്യം ചെയ്യുന്നതിനായി ഒരു രൂപപോലും തങ്ങള്‍ ചെലവാക്കിയില്ലെന്ന് യാഷ് പറയുന്നു. ആകെ ചെയ്തത് എന്‍ എസ് എസിന്റെ ഫേസ്ബുക്ക് പേജില്‍ ഇതേക്കുറിച്ച് പോസ്റ്റ് ഇടുകയും ചില എന്‍ ജി ഒ കളില്‍ ഇത്തരമൊരു ചാനലിനെ പറ്റി അറിയിക്കുകയുമാണ് ചെയ്തത്. പ്രദേശിക ഭാഷയിലുള്ള പഠനം തേടി വിദ്യാര്‍ഥികള്‍ തന്നെ ചാനലിലേക്ക് എത്തുകയായിരുന്നു.

വരുന്ന വര്‍ഷങ്ങളില്‍ ഒലിയില്‍ കൂടുതല്‍ ഭാഷകളിലുള്ള വീഡിയോകള്‍ കൂടി ഉള്‍പ്പെടുത്തും. ശാസ്ത്രത്തിനും ഗണിതത്തിനും പുറമെ മറ്റ് ഭാഷകളും ഉള്‍പ്പെടുത്താനും ശ്രമിക്കുന്നുണ്ട്.

ഐ എ എം എ ഐയും ഐ എം ആര്‍ ബി ഇന്റര്‍ നാഷണലും പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യില്‍ 2015 ജൂണ്‍ വരെ 353 മില്ല്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇതിലും പ്രാദേശിക ഭാഷ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ഷംതോറും 47 ശതമാനം വര്‍ധിക്കുന്നുണ്ട്. ഇന്ത്യന്‍ ജനസംഖ്യയുടെ 88 ശതമാനത്തോളം ആളുകള്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരാണ്.

ഇത് പ്രാദേശിക ഭാഷയിലുള്ള ഇത്തരം സംവിധാനങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുകയാണ്. ഒലിക്ക് ആവശ്യക്കാരാകുന്ന കടലിന്റെ തീരത്തെ ഒരു ചെറിയ തിരയാകാന്‍ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്.

ൂപോകകോീോ

    Share on
    close