ഊമയായ ഫയല്‍മാന് നേരെ കണ്ണടച്ച് ഇരുട്ടാക്കി ഭരണകൂടം

0

ശരീരമാസകലം പൊടിയും മണ്ണും, തീക്ഷണമായ കണ്ണുകള്,വീരേന്ദര് സിംങ് പതിയെ തനിക്കു ചുറ്റം ദീര്ഘനിശ്വാസങ്ങളോടെ വലിയൊരു കളം വരയ്ക്കുന്ന എതിരാളിയെ ഉറ്റുനോക്കി.പെട്ടെന്ന് തീര്ത്തും അപ്രതീക്ഷിതമായ് ആ വലിയ ഫയല്മാനെ അയാള് കമഴ്ത്തി അടിച്ചു. പിന്നീട് ചില കൈവഴക്കങ്ങള്ക്കിപ്പുറം അയാള് എതിരാളിയെ തോല്പ്പിച്ചു. ചുറ്റിലും നടക്കുന്നതൊന്നും കേള്ക്കാന് കഴിയുന്നില്ലെങ്കിലും അവിടെ കൂിയിരുന്നവരുടെ ഹര്ഷാരവങ്ങള് അയാള് കണ്ടു. മൂകനായതിനാല് ഒരു മുരള്ച്ചയില് തന്റെ നന്ദി ഒതുക്കി വിരേന്ദര് നടന്നു നീങ്ങി.

ഭാരതത്തിന്റെ സ്വന്തം 'ഗൂംഗ പഹല്വാന്' (ഊമയായ ഗുസ്തിക്കാരന്) ഈ ഒരു മത്സരത്തില് തീരുന്ന കഥ അല്ല. 2005ല് മെല്ബണിലും 2013ല് ബള്‌ഗേരിയയിലും നടന്ന ബധിരര്ക്കായ് നടത്തിയ ഒളിംബിക്‌സില് ഇന്ത്യയ്ക്ക് നേടി തന്ന സ്വര്ണ്ണങ്ങള് ഉള്പ്പടെ പങ്കെടുത്ത എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും വീരേന്ദര് വിജയക്കുറി തൊട്ടിട്ടുണ്ട്.

സുഷീല് കുമാര് ഉള്പ്പടെയുളള ലോകോത്തര മികവുള്ള ഗുസ്തിക്കാരെ ഇന്ത്യയ്ക്ക് സമ്മാനിച്ച ച്ഛട്ടര്‌സാല് സ്റ്റേഡിയത്തില് കേള്വിയും കാഴ്ച്ചയുമുള്ളവരോടൊപ്പം തന്നെയാണ് വീരേന്ദര് പരിശീലിക്കുന്നത്. ചെറുപ്പം മുതല് സുഷീലുമായും വീരേന്ദര് ഗുസ്തി പിടിക്കാറുണ്ട് എന്നാല് സ്വന്തം മണ്ണില് ഔദ്ധ്യോതികമായി ഇത് വരെ ഒരു കളിയും കളിച്ചിട്ടില്ല.

ഇന്ത്യന് ഇന്ക്‌ളൂഷന് ഉച്ചകോടിയില് വെച്ചാദ്യമായി ഞങ്ങള് കാണുബോള് ''ഹലോ, ഞാനാണ് ഊമയായ ഫയല്മാന്'' എന്ന് ചിരിച്ചു കൊണ്ട് വീരേന്ദര് ആംഗ്യം കാണിച്ചു. അദ്ദേഹത്തിന്റെ ആ വിളിപ്പേരില് അദ്ദേഹത്തിനുള്ള അഭിമാനം ആ മുഖത്ത് വ്യക്തമായിരുന്നു.

എന്നാല് ഇത്രയും മെഢലുകള്ക്ക് അര്ഹനാണെങ്കിലും ഇത്രയും നാളുകളായിട്ടും ഒരു അവാര്‌ഡോ പണമോ ലഭിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള് തീര്ത്തും ആശ്ചര്യപ്പെട്ടു പോയി. ഉപജീവനത്തിനായ് അദ്ദേഹം ഹരിയാന പവര് കോര്പ്പറേഷനില് ക്‌ളാര്ക്കായ് ജോലി നോക്കുന്ന വീരേന്ദര് പണത്തിനായ് ഡല്ഹി, ഉത്തര്പ്രദേശ്, ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളിലെല്ലാം മല്പിടിത്തത്തിന് പോകാറുണ്ടത്രേ. മാത്രമല്ല, ഡെഫോളിംപിക്‌സിലെ ഏക ഇന്ത്യന് ഗുസ്തിക്കാരന് സ്വയം പണമ്മുടക്കിയാണ് പങ്കെടുക്കേണ്ടി വന്നത്. വളരെ കഷ്ടപ്പാടിന് ശേഷമാണ് 2013ല് സായി അദ്ദേഹത്തിന് യാത്രാ ചിലവ് അനുവദിച്ചത്.

ഇന്ത്യയെ പ്രതിനിധീകരിച്ചൊരു ഒളിംപിക്‌സില് സാധാരണക്കാരോടൊപ്പം മത്സരിക്കണം എന്നതാണ് വീരേന്ദറിന്റെ സ്വപ്നം. 2012 ലണ്ടന് ഒളിംപിക്‌സില് യു.എസ്സിലെ മൂന്നു ബധിര അത്‌ലറ്റുകല്‌ള് പങ്കെടുത്തിരുന്നു. എന്നാല് ഇന്ത്യന് റെസ്ലിംഗ് അസോസിയേഷന് മാത്രം ഇതേ വരെ ഇതില് തീരുമാനം എടുത്തിട്ടില്ല.ഈ അവസ്ഥയിലാണ് വീരേന്ദറിന്റെ കഥ ലോകത്തിനോട് വിളിച്ച് പറയാന് തീരുമാനിച്ച് മിറ്റ് ജനി, പ്രതീക് ഗുപ്ത, വിവേക് ചൗദരി എന്നിവര് മുന്നോട്ട് വരുന്നത്. '' ഒരു മണിക്കൂര് ദൈര്ഖ്യമുള്ള 'ഗുംഗ പഹല്വാന്' എന്ന ഡോക്യൂമെന്ററി 2016 റിയോ ഒളിംപിക്‌സില് വീരേന്ദറിന്റെ സ്ഥാനത്തിനായ് ആവശ്യപ്പെടുന്നതാണ്. '' , വിവേകും മിറ്റും പ്രതീകും ഒരേ സ്വരത്തില് യുവര് സ്റ്റോറിയോട് പറഞ്ഞു.''ഇത്രേം സമ്മാനങ്ങള് വാരിക്കൂട്ടിയിട്ടും വീരേന്ദറിന് ഇതേ വരെ ഒരു സമ്മാനത്തുകയും കിട്ടിയിട്ടില്ല എന്നത് ആശ്ചര്യം ഉളവാക്കുന്നത് തന്നെ''.

ഒരോ വര്ഷവും 5,000 മുതല് 1,00,000 വരെ സമ്മാനത്തുകയ്ക്ക് വേണ്ടി വീരേന്ദര് 20_25 ടങ്കലുകളിന്‌ല് കളിക്കാനിറങ്ങും. 75കിലോയുള്ള വീരേന്ദര് മത്സരിക്കുന്നത് 100ന് മുകളിലോട്ടുള്ളവരോടാണ്. അതില് ഒരിക്കല് മാത്രമേ അദ്ദേഹം തോറ്റിറ്റുള്ളു. അതും റഫറിയുടെ പിഴവ് കൊണ്ട് മാത്രം.'', വിവേക് പറഞ്ഞു. നിലവില് അവരുടെ ഡൊക്യൂമെന്ററി രാജ്യത്തിന്റെ പല ഭാഗങ്ങളില് പ്രദര്ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തീര്ച്ചയായും അധികാരികളുടെ കണ്ണ് തുറക്കും എന്ന് തന്നെയാണ് ഏവരുടെയും പ്രത്യാശ.