ചെറുകിട വ്യവസായങ്ങള്‍ക്ക് 1500 കോടിയുടെ ധനസഹായവുമായി മുദ്രാ ബാങ്ക്

0

ഏതൊരു സംരംഭങ്ങളുടേയും തുടക്കത്തിലെ പ്രധാന പ്രശ്‌നം മുതല്‍മുടക്കാണ്. സംരംഭകരുടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് മുദ്ര ബാങ്ക്. ധനസഹായത്തിലൂടെ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാന്‍മന്ത്രി മുദ്രാ യോജനക്ക് കീഴില്‍ മുദ്രാ ബാങ്ക് നിലവില്‍ വന്നത്. ഇതിനോടകം തന്നെ 1500 കോടി രൂപയുടെ ധനസഹായങ്ങള്‍ അവര്‍ നല്‍കിക്കഴിഞ്ഞു. 

'പ്രവര്‍ത്തനം തുടങ്ങി ആദ്യത്തെ ഒമ്പത് മാസം കൊണ്ടുതന്നെ മുദ്രാ ബാങ്ക് വിവിധ പൊതിമേഖലാ ബാങ്കുകല്‍ വഴി ചെറുകിട വ്യസായങ്ങള്‍ക്ക് 1500 കോടി രൂപയുടെ ധനസഹായങ്ങല്‍ നല്‍കിക്കഴിഞ്ഞു' മുദ്രാ ബാങ്കിന്റെ സി ഇ ഒ ആയ ജിജി മാമന്‍ പറയുന്നു. മുദ്രാ വായ്പാ പദ്ധതിക്ക് കീഴില്‍ ഇതുവരെ ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമായി 75000 കോടി രൂപ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 1.22 ലക്ഷം കോടി രൂപയുടെ ഇടപാടാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കൊല്‍ക്കത്തയില്‍ നടന്ന ഈസ്റ്റേണ്‍ ഇന്ത്യ മൈക്രോ ഫിനാന്‍സ് സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. 

ഇതുവരെ ചെയ്തിട്ടുള്ള 1500 കോടിയുടെ ധനസഹായങ്ങളില്‍ 800 കോടി രൂപ ബാങ്കുകളില്‍ നിന്നും ബാക്കിയുള്ളത് ചെറുകിട സ്ഥാപനങ്ങളില്‍ നിന്നും എന്‍ ബി എഫ് എസിയില്‍ നിന്നുമുള്ളതാണ് അദ്ദേഹം പറയുന്നു. മുദ്രാ ബാങ്കിന് മൂലധനമായി സര്‍ക്കാര്‍ 20000 കോടി രൂപ നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ക്ക് മുദ്രയില്‍ നിന്ന് റീ ഫിനാന്‍സ് ആവശ്യമാണെങ്കില്‍ അടിസ്ഥാന നിരക്കില്‍ ഇത് ദീര്‍ഘിപ്പിക്കാവുന്നതാണ്. ഇതിനായി മുദ്ര ബാങ്കുകളില്‍ നിന്ന് 6.72 ശതമാനം പലിശ ഈടാക്കുന്നതായും അദ്ദേഹം പറയുന്നു. കൂടാതെ അവര്‍ എടുക്കുന്ന വായ്പകള്‍ക്ക് ക്രെഡിറ്റ് ഗ്യാരന്റി സപ്പോര്‍ട്ടും അവര്‍ നല്‍കുന്നു.