വിജയത്തിനുമേല്‍ വിജയം കൈവരിച്ച് മാന്‍സി

0

2009ല്‍ ആണ് മാന്‍സി ഗാന്ധി ആദ്യമായി വ്യവസായത്തിലേക്ക് ചുവടുവക്കുന്നത്. ഐ ഒ എസ് ആപ്പുകളില്‍ ആയിരുന്നു പരീക്ഷണം. മാന്‍സിയുടേത് ഒരു വ്യവസായ കുടുംബമാണ്. ഹൈദരാബാദിലാണ് ജനിച്ചതും വളര്‍ന്നതും. തന്റെ വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ വിദ്യാരണ്യ ഹൈസ്‌കൂള്‍ വളരെയധികം സഹായിച്ചതായി മാന്‍സി പറയുന്നു. അവിടത്തെ പ്രോത്സാഹനമാണ് തന്നെ ഇതുവരെ എത്തിച്ചത്. എന്തിനേയും ചോദ്യം ചെയ്യാനും ആഗ്രഹങ്ങളെ പിന്തുടരാനും ഒരു സ്വതന്ത്ര വ്യക്തിയാകാനും മാന്‍സിയെ പഠിപ്പിച്ചതും ആ സ്‌കൂളാണ്.

കുട്ടിക്കാലത്ത് കൂടുതല്‍ സമയവും ശാസ്ത്ര പരീക്ഷണങ്ങളും സാഹസിക ഇനങ്ങളുമൊക്കെയാണ് ചെയ്തത്. തന്റെ അമ്മ സംഗീതത്തിലും തന്നെ പ്രോത്സാഹിപ്പിച്ചിരുന്നതായി മാന്‍സി ഓര്‍ക്കുന്നു. ഇത് മാന്‍സിക്ക് ഒരു സൃഷ്ടിപരമായി കഴിവ് വളര്‍ത്തിയെടുക്കാന്‍ ഏറെ സഹായിച്ചു. 'എന്റെ അച്ഛന്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ്. മാത്രമല്ല ണശിഴ െകിളീില േന്റെ സ്ഥാപകനും എം ഡിയുമാണ് അദ്ദേഹം. അദ്ദേഹം എനിക്ക് വ്യവസായം, ശാസ്ത്രം, ജീവിതം,ആള്‍ക്കാര്‍ എന്നിവയെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ നല്‍കി. എനിക്ക് അറിയാമായിരുന്നു ഞാന്‍ ഒരു വ്യവസായി ആകുമെന്ന്' മാന്‍സി പറഞ്ഞു.

വ്യവസായി ആകുന്നതിന് മുമ്പ് മാന്‍സി ഒറാക്കിളില്‍ സീനിയര്‍ ആപ്ലിക്കേഷന്‍ എഞ്ചിനീയര്‍ ആയിരുന്നു. എന്നാല്‍ എന്തെങ്കിലും സ്വന്തമായി ചെയ്യാനാണ് അവര്‍ ആഗ്രഹിച്ചത്. അങ്ങനെയാണ് ശഛട ആപ്പുകളില്‍ പരീക്ഷണം തുടങ്ങിയത്. അങ്ങനെ മാന്‍സിയുടെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പായി WebMynx ഉണ്ടായത്. i phone ല്‍ നിന്നും i pad ന് വേണ്ടി നിരവധി ആപ്പുകള്‍ ഈ കമ്പനി ഉണ്ടാക്കി. 'യൂ ട്യൂബിന് വേണ്ടി സൗണ്ട് ബോക്‌സ് ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു. സൗണ്ട് ബോക്‌സ് ഒരു i pad ആപ്പാണ്. ഇതുവഴി ഇന്റര്‍നെറ്റില്‍ നിന്ന് സൗജന്യമായി പാട്ടുകല്‍ ലഭിക്കും. ഒരു ലക്ഷത്തിലേറെ ഡൗണ്‍ലോഡുകളാണ് ഇതിനോടകം ചെയ്തത്. ഞങ്ങളുടെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ഈ ആപ്പ്.

ഇത്‌ന് ശേഷം ഭര്‍ത്താവായ നീഹാറുമായി ചേര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ടഹലലു്യവലമറ എന്നൊരു സംരംഭം തുടങ്ങി. ഐ ഒ എസ് ആപ്പുകള്‍ സൃഷ്ടിക്കുന്നതിനൊപ്പം അവര്‍ കുറച്ച് ഷോര്‍ട്ട് ഫിലിമുകളും ഒരു ഫീച്ചര്‍ ഫിലിമും നിര്‍മ്മിച്ചു. ഠവല ഏൃലലി ആമിറേെശ എന്നായിരുന്നു ഫീച്ചര്‍ ഫിലിമിന്റെ പേര്. ഇതിന്റെ അനുഭവത്തെക്കുറിച്ച് മാന്‍സി പറയുന്നു. '80 പേരുമൊത്ത് തുടക്കം മുതല്‍ ഒടുക്കംവരെ നിര്‍മ്മിച്ച ഒന്നായിരുന്നു ഇത് ഈ മേഖലയില്‍ എന്റെ ആദ്യത്തെ അനുഭവമായിരുന്നു. 2 വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരുക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്. ഒരു സ്റ്റാര്‍ട്ട് അപ്പും ഒരു സിനിമയും നിര്‍മ്മിക്കുന്നതിലുള്ള സമാനതകള്‍ കൗതുകം ഉണര്‍ത്തുന്നതാണ്.'

രണ്ട് സ്റ്റാര്‍ട്ട് അപ്പുകള്‍ തന്റേതായുണ്ടെങ്കിലും ഒരു മുഴിനീള വ്യവസായിയായി മാറിയത് മൂന്നാമത്തെ സ്റ്റാര്‍ട്ട് അപ്പിലൂടെയാണ്. Shottu എന്നായിരുന്നു അതിന്റെ പേര്. ഒറാക്കിളില്‍ ജോലി ചെയ്യുമ്പോഴാണ് മറ്റ് രണ്ട് സംരംഭങ്ങല്‍ തുടങ്ങിയത്. എന്നാല്‍ ടവീേtu തുടങ്ങിയതിന് ശേഷമാണ് അവര്‍ ജോലി മതിയാക്കി ഇന്ത്യയിലേക്ക് തിരിച്ചത്.

ഇന്തയില്‍ വന്നതിന് ശേഷവും ഒരുപാട് നല്ല സംഭാവനകള്‍ നടന്നു. ഡോക്ടര്‍ ഇ എന്ന സംരംഭം തുടങ്ങിയത് ഈ അവസരത്താണ്. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ ആരോഗ്യ സംരക്ഷണത്തിന് ഒരു മറ്റം വരുത്താനാണ് ഡോക്ടര്‍ ഇ ലക്ഷ്യമിട്ടത്. തന്റെ സാങ്കേതിക രംഗത്തുള്ള പരിജ്ഞാനം ഒരു പുതിയ മാറ്റമുണ്ടാക്കാന്‍ ഏറെ സഹായകമായി. ഇത് ഉപഭോക്താക്കള്‍ക്കും ആരോഗ്യ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കും വളരെ ഉപയോഗപ്രദമാണെന്നാണ് നാ#സി വിശ്വസിക്കുന്നത്.

സാങ്കേതിക വിദ്യയും എഞ്ചിനിയറിങ്ങും മാന്‍സിക്ക് എന്നും ആവേശം പകരുന്നതായിരുന്നു. എഞ്ചിനീയറിങ്ങ് ഒരാളെ ഒരു പ്രശ്‌നം നന്നായി പരിഹരിക്കാന്‍ സഹായിക്കുന്നു. അപ്പോള്‍ 'സാങ്കേതിക വിദ്യയോട് ഇഷ്ടം തോന്നാതിരിക്കുമോ ?' അത് നമുക്ക് എന്തെല്ലാം തന്നു. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, വൈദ്യുക കാറുകള്‍, ചൊവ്വാ ദൗത്യം അങ്ങനെ എന്തെല്ലാമാണ് നമുക്ക് സമ്മാനിച്ചത്. എല്ലാ വ്യവസായികളെയും പോലെ മാന്‍സിയും തുടക്കം മുതല്‍ ഒടുക്കം വരെ വെല്ലുവിളികള്‍ നേരിട്ടു. ഏറ്റവും ബുദ്ധിമുട്ട് നേരിട്ടത് ഈ സംരംഭത്തിന് അനുയോജ്യമായവരെ കണ്ടെത്താനായിരുന്നു. 'സ്ത്രീകളോടുള്ള സ്ഥിര സങ്കല്‍പ്പങ്ങളായിരുന്നു ഞാന്‍ നേരിട്ട പ്രധാന വെല്ലുവിളി. ഇത് ചില ഘട്ടങ്ങളില്‍ വളരെയധികം വഷളായിട്ടുണ്ട്. മിക്കപ്പോഴും പുരുഷന്‍മാരുമായി കൂടിക്കാഴ്ചകള്‍ നടത്താറുണ്ടായിരുന്നു. എന്റെ നേതൃത്വ മികവ് അവര്‍ ഒരിക്കലും അംഗീകരിക്കില്ലായിരുന്നു. എന്നാല്‍ എന്റെ കഴിവുകള്‍ പരമാവധി പുറത്തെടുത്ത് അവരുടെ അംഗീകാരം ഞാന്‍ നേടിയെടുത്തു.'

തുടക്കത്തില്‍ ഇത് അവരെ വല്ലാതെ ബാധിച്ചെങ്കിലും ഇപ്പോള്‍ മാന്‍സി ശാന്തയാണ്. ഓരോരുത്തരുടെ കാഴ്ചപ്പാട് മാറ്റെയെടുക്കാന്‍ ഒരുപാട് സമയം വേണ്ടിവരുമെന്ന് അവര്‍ മനസിലാക്കി. ഒരാളുടെ നയങ്ങളും ക്ഷമയുമാണ് അയാളെ കഠിനമായ സാഹചര്യങ്ങളില്‍ പോലും മുന്നോട്ട് നയിക്കുന്നത്. 'എനിക്ക് തോന്നുന്നത് സ്ത്രീകളെ തുല്യരായി കാണാനും അവരെ പ്രോത്സാഹിപ്പിക്കാനും ഇനിയും ഒത്തിരി ദൂരം ഇന്ത്യ സഞ്ചരിക്കേണ്ടതുണ്ട്.' അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ മാന്‍സി ഭാഗ്യവതിയാണ്. വീട്ടിലും ജോലി സ്ഥലത്തും വലിയ പിന്തുണയാണ് അവര്‍ക്ക് ലഭിക്കുന്നത്.

ഇതുകൊണ്ടുതന്നെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും തുല്യമായ സ്ഥാനവും അവകാശവും നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്ന് അവരുടെ കമ്പനിയിലെ 6 മുന്‍നിര ജോലിക്കാരില്‍ 3 പേര്‍ സ്ത്രീകളാണ്. ഒരുരീതിയിലുള്ള വേര്‍തിരിവും പാടില്ല എന്നതാണ് ഞങ്ങളുടെ നയം മാന്‍സി പറഞ്ഞു. ഒരു വ്യവസായിക്ക് അത്യാവശ്യം വേണ്ടത് കഠിനാധ്വാനവും സൃഷ്ടിപരമായ കഴിവുമാണ്. 'വെല്ലുവിളികള്‍ സ്വീകരിച്ച് മുന്നേറിയാല്‍ ഇത് ഒരു രസകരമായ അനുഭവമാണ്.' ഒരു പുതിയ വിപണിയില്‍ പെട്ടെന്ന് എത്തിച്ചേരുക അത്ര എളുപ്പമല്ല. നിങ്ങളുടെ മാതൃകകളുടെ മൂല്യം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ അവസരങ്ങള്‍മ തനിയെവന്നുചേരും. മെഡിക്കല്‍ രംഗത്തെ സാങ്കേതിക വിദഗ്ധന്‍മാരുടെ ജോലി ചെയ്യുന്നത് ഒരോ സമയം വെല്ലുവിളി നിറഞ്ഞതും എന്നാല്‍ രസകരവുമാണ്. മാന്‍സി കൂട്ടിച്ചേര്‍ത്തു.

സ്തീ വ്യവസായികളോടുള്ള മാന്‍സിയുടെ ഉപദേശം ഇതാണ്. 'ഒരിക്കലും നിങ്ങല്‍ ഒരു സ്ത്രീ വ്യവസായിയാണെന്ന് വിചാരിക്കരുത. പകരം നിങ്ങല്‍ ഒരു വ്യവസായിയാണെന്ന് ചിന്തിക്കൂ.' സ്ത്രീ എന്ന വിശേഷണം അപ്രധാനമാണ്. ഇങ്ങനെ നിങ്ങല്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ എല്ലാ വെല്ലുവിളികള്‍ക്കും ഒരു പിഹാരം കാണാന്‍ സാധിക്കും. ഒരു ശക്തമായ പിന്തുണ ഒരാളെ വളരെ ദൂരത്തേക്ക് നയിക്കും എന്ന് മാന്‍സി വിശ്വസിക്കുന്നു. 'എനിക്ക് തോന്നുന്നത് പല സ്ത്രീകള്‍ക്കും ഒരേ സമയം കമ്പനി നടത്താനും കുടുംബം നോക്കാനും സാധിക്കാറില്ല. ഇവിടെയാണ് എന്നെ ഭാഗ്യം തുണച്ചത്. ഭര്‍ത്താവ് നീഹാന്‍ എന്നെ ഒരുപാട് സഹായിക്കാറുണ്ട്. വീട്ടിലും ജോലിയിലും ഞങ്ങള്‍ തുല്യരാണ്.

തന്റെ വ്യവസായ ജീവിതത്തില്‍ നിന്ന് മനസിലാക്കിയ ഏറ്റവും അത്യാവശ്യമായ 3 ഘടകങ്ങളാണ് ടീം, സംസ്‌കാരം, വേഗത. ഒരു നല്ല ടീമുണ്ടെങ്കില്‍ മാത്രമേ ഒരു കമ്പനി ഉണ്ടാകൂ. ഇത് ഒരു നല്ല സംസ്‌കാരം ഉടടെലുക്കാന്‍ സഹായിക്കും.'ഒരു പദ്ധതിയില്‍ നിന്ന് അത് നടത്തിക്കാന്‍ എടുക്കുന്ന സമയമാണ് വേഗതയുടെ ഘടകം. തോല്‍വില്‍ നിന്ന് വിജയത്തിലേക്കുള്ള ഏറ്റവും പ്രധാന ഘടകവും വേഗത തന്നെയാണ്.'