പ്രതീക്ഷയേകി മുന്നാക്ക സമുദായ സമുന്നതി

0

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രതീക്ഷയേകി മുന്നാക്ക സമുദായ സമുന്നതി. മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനായി 15 കോടി രൂപ മൂല്യമുള്ള 45000 സ്‌കോളര്‍ഷിപ്പുകള്‍ ഈ വര്‍ഷം വിതരണം ചെയ്യുമെന്ന് സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. ബി രാജശേഖരന്‍, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈസ്‌കൂള്‍ മുതല്‍ സി എ, ഐ എ സ് തലം വരെ ഏഴ് വ്യത്യസ്ഥ വിഭാഗങ്ങളിലായി ഒരു ലക്ഷം അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ ഈ മാസം 29ന് കണ്ണൂരില്‍ വിതരണം ചെയ്യും.

സാമ്പത്തികമായി പിാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമില്ലാതെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നതിന് കഴിഞ്ഞ (2014 - 15) വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ 'വിദ്യാ സമുന്നതി' സ്‌കോളര്‍ഷിപ്പിന് മുന്നാക്ക സമുദായങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. എം ബി ബി എസ്, എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷകള്‍ക്കുള്ള മത്സര പരീക്ഷാ സഹായ പദ്ധതികളും ഇതില്‍പ്പെടും.

യുവജനങ്ങളുടെ കഴിവും തൊഴില്‍ പരമായ അഭിരുചികളും കണ്ടെത്തി പരിശീലനവും പ്ലയിസ്‌മെന്റും നല്‍കു നൈപുണ്യ സമുതി പദ്ധതി പ്രകാരം വിതരണത്തിന് 1 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 600 പേര്‍ക്ക് ഈ വര്‍ഷം വിവിധ വ്യവസായാധിഷ്ഠിത, സോഫ്റ്റ് സ്‌കില്‍ മേഖലകളില്‍ പരിശീലനം നല്‍കി ഇവരില്‍ 60% പേര്‍ക്കും തൊഴില്‍ ഉറപ്പാക്കുന്നതാണ്. കേരളത്തിന്റെ സാംസ്‌കാരികത്തനിമയുടെ പര്യായങ്ങളിലൊന്നായ അഗ്രഹാരങ്ങള്‍ വാസയോഗ്യമായി നവീകരിച്ച് നിലനിര്‍ത്തുതിനുള്ള ഭവന സമുതി പദ്ധതി കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്നു. മൊത്തം 200 അഗ്രഹാരങ്ങള്‍ നവീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ ഘട്ട ധനസഹായമായി പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 അഗ്രഹാരങ്ങളുടെ നവീകരണത്തിന് ഒരു കോടി രൂപ നല്‍കും. പാലക്കാട് ജില്ലയിലെ അഗ്രഹാരങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 28 ന് കല്‍പ്പാത്തിയിലും തിരുവനന്തപുരം ജില്ലയിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 29 നും നടക്കും.

കേരളത്തിലെ 26% വരുന്ന സംവരണേതര വിഭാഗങ്ങളില്‍ ഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. പരിമിതമായ തൊഴില്‍ ലഭ്യതയും അവസരങ്ങളുടെ ദൗര്‍ലഭ്യവും ഇവരുടെ ജീവിത നിലവാരത്തില്‍ ശോഷണം സൃഷ്ടിക്കുന്നു സാമ്പത്തികമായ അസമത്വം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയില്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ ഇവര്‍ വിഷമിക്കുന്നു. ഈയവസ്ഥക്കു പരിഹാരം കണ്ടെത്തുതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക, അതുവഴി പ്രസ്തുത വിഭാഗങ്ങളെ വികസനത്തിന്റെ മുഖ്യധാരയിലേക്കുയര്‍ത്തുക എ ലക്ഷ്യത്തോടെയാണ് 2012ല്‍ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സമുന്നതി) സ്ഥാപിതമായത്.

മൂന്നു വര്‍ഷം മുന്‍പ് എളിയതോതില്‍ പ്രവര്‍ത്തനമാരംഭിച്ച സമുന്നതി ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് കാര്യക്ഷമമായി നടത്തിയതുമൂലം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി മുന്നാക്ക സമുദായ കുടുംബങ്ങളില്‍ പ്രത്യാശയുടെ കൈത്തിരി പകരുതിനു കഴിഞ്ഞിട്ടുണ്ട്. തുടക്കമിട്ട പദ്ധതികളെല്ലാം ലക്ഷ്യത്തിലേക്ക് അടുക്കുന്നത് പദ്ധതിയുടെ ഭാവിക്ക് ശുഭപ്രതീക്ഷയും നല്‍കുന്നു.