പച്ചക്കറി വികസന പദ്ധതി: സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പച്ചക്കറി വികസന പദ്ധതി: സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Thursday June 29, 2017,

3 min Read

പച്ചക്കറി വികസന പദ്ധതി പ്രകാരം പച്ചക്കറി കൃഷി പ്രോത്‌സാഹിപ്പിക്കാന്‍ വിവിധ വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ മികച്ച കൃഷിക്കുള്ള സംസ്ഥാനതല അവാര്‍ഡ് പ്രഖ്യാപിച്ചു. വിദ്യാര്‍ഥി, അധ്യാപകന്‍, സ്ഥാപന മേധാവി, സ്‌കൂള്‍, ക്ലസ്റ്റര്‍, സ്വകാര്യസ്ഥാപനം, പൊതു സ്ഥാപനം, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ് എന്നിങ്ങനെ പത്തുവിഭാഗങ്ങളിലാണ് ആദ്യമൂന്ന് സ്ഥാനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത്. മികച്ച സ്‌കൂളിന് ഒന്നാംസമ്മാനമായി 75000 രൂപ നല്‍കും. 50,000, 25,000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സമ്മാനങ്ങള്‍. 

image


മറ്റുള്ള വിഭാഗങ്ങള്‍ക്ക് ഒന്നാംസമ്മാനം 50,000 രൂപയാണ്. 25,000, 15,000 രൂപയാണ് രണ്ടും മൂന്നും സമ്മാനങ്ങള്‍. തൃശൂര്‍ ടൗണ്‍ ഹാളില്‍ ജൂലൈ ഒന്നിന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മികച്ച വിദ്യാര്‍ത്ഥി : ഒന്നാം സ്ഥാനം - അഞ്ജു തോമസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി. ഗവ. വി.എച്ച്.എസ്.എസ്. രാജകുമാരി, ഇടുക്കി, രണ്ടാം സ്ഥാനം - മുഹമ്മദ് ഷാദില്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി, നജാത്ത് പബ്ലിക് സ്‌കൂള്‍, മലപ്പുറം, മൂന്നാം സ്ഥാനം - ആന്റോ ഫിലിപ്പ്, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി, ഗവ. യു.പി.എസ്. ചേര്‍ത്തല, ആലപ്പുഴ. മികച്ച അധ്യാപകന്‍ : ഒന്നാം സ്ഥാനം - ജോളി മാത്യു, സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍, കോഴിക്കോട്, രണ്ടാം സ്ഥാനം - ഫാദര്‍ ജോയി കട്ടിയാങ്കല്‍, സെന്റ് മേരീസ് എച്ച്.എസ്.എസ് കിടങ്ങൂര്‍, കോട്ടയം, മൂന്നാം സ്ഥാനം (രണ്ട് പേര്‍ക്ക്) - സജീവ് കെ.ബി, എച്ച്.എസ്.എ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എറണാകുളം, ടി.ടി. പയസ്, വാണിവിലാസം യു.പി. സ്‌കൂള്‍, പാടൂര്‍, തൃശൂര്‍. മികച്ച സ്ഥാപന മേധാവി : ഒന്നാം സ്ഥാനം - ലിജി വര്‍ഗീസ്, ഹോളിക്യൂന്‍സ് യു.പി. സ്‌കൂള്‍, രാജകുമാരി, ഇടുക്കി, രണ്ടാം സ്ഥാനം - ചന്ദ്രമതി കെ.കെ, ജി.വി.എച്ച്.എസ്.എസ്, വൈക്കം, കോട്ടയം, മൂന്നാം സ്ഥാനം - റ്റി.ഇ. ജയിംസ്, ഇസ്ലാമിക് വി.എച്ച്.എസ്.എസ്, ഒരുമനയൂര്‍, തൃശൂര്‍. മികച്ച സ്‌കൂള്‍ : ഒന്നാം സ്ഥാനം - സെന്റ് പോള്‍സ് പബ്ലിക് സ്‌കൂള്‍, കുരിയച്ചിറ, തൃശൂര്‍, രണ്ടാം സ്ഥാനം - ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ സ്‌കൂള്‍, ചന്തക്കുന്ന്, മലപ്പുറം. മൂന്നാം സ്ഥാനം - ഹോളി ഫാമിലി ഇന്റര്‍നാഷണല്‍ സ്‌കൂള്‍, വാഴൂര്‍, കോട്ടയം, മികച്ച ക്ലസ്റ്റര്‍ : ഒന്നാം സ്ഥാനം - കുറിഞ്ഞി പച്ചക്കറി ക്ലസ്റ്റര്‍, പാലക്കാട്, രണ്ടാം സ്ഥാനം - ഒലിപ്പുറം പച്ചക്കറി പൊട്ടന്‍ഷ്യല്‍ സംഘം, തൃശൂര്‍, മൂന്നാം സ്ഥാനം (രണ്ട് പേര്‍ക്ക്) - ഹരിതശ്രീ ക്ലസ്റ്റര്‍, കൊല്ലം, പാലമേല്‍ ഗ്രേഡ് കര്‍ഷക സമിതി, ആലപ്പുഴ. മികച്ച സ്വകാര്യ സ്ഥാപനം : ഒന്നാം സ്ഥാനം (രണ്ട് പേര്‍ക്ക്) - കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, ആലപ്പുഴ, ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂള്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, രണ്ടാം സ്ഥാനം - ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ആന്റ് ഹോളോബ്രിക്‌സ് യൂണിറ്റ്, കോഴിക്കോട്. മൂന്നാം സ്ഥാനം (രണ്ട് പേര്‍ക്ക്) - ഗദ്‌സമേന്‍ ആശ്രമം, കാഞ്ഞിരപ്പള്ളി, കോട്ടയം, കാര്‍മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍, അടിമാലി, ഇടുക്കി. മികച്ച പൊതുസ്ഥാപനം : ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് അക്കാദമി, ഒല്ലൂക്കര, തൃശൂര്‍, രണ്ടാം സ്ഥാനം - സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചിത്തിരപുരം, ഇടുക്കി, മൂന്നാം സ്ഥാനം (രണ്ട് പേര്‍ക്ക്) - ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചേര്‍ത്തല, ആലപ്പുഴ, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍, കാസര്‍ഗോഡ്. മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ : ഒന്നാം സ്ഥാനം - എ.റ്റി. തോമസ്, കട്ടപ്പന ബ്ലോക്ക്, ഇടുക്കി, രണ്ടാം സ്ഥാനം - വീണാ റാണി, നീലേശ്വരം ബ്ലോക്ക്, കാസര്‍ഗോഡ്, മൂന്നാം സ്ഥാനം - ബാബു അലക്‌സാണ്ടര്‍, മാനന്തവാടി, വയനാട് ബ്ലോക്ക്. മികച്ച കൃഷി ഓഫീസര്‍ : ഒന്നാം സ്ഥാനം - പ്രകാശ് പുത്തന്‍മഠത്തില്‍, കോഡൂര്‍ കൃഷി ഭവന്‍, മലപ്പുറം, രണ്ടാം സ്ഥാനം - സിജി സൂസന്‍ ജോര്‍ജ്, പാലമേല്‍ കൃഷിഭവന്‍, ആലപ്പുഴ, മൂന്നാം സ്ഥാനം - വേണുഗോപാലന്‍. കെ, പള്ളിക്കര കൃഷി ഭവന്‍, കാസര്‍ഗോഡ്. മികച്ച കൃഷി അസിസ്റ്റന്റ് : ഒന്നാം സ്ഥാനം - നിഷ. വി, പുരൂര്‍ കൃഷി ഭവന്‍, പാലക്കാട്, രണ്ടാം സ്ഥാനം - സാജു. ഇ.പി, കോതമംഗലം കൃഷി ഭവന്‍, എറണാകുളം. മൂന്നാം സ്ഥാനം - മനോജ്‌മോന്‍ അഗസ്റ്റിന്‍, ചക്കുപള്ളം കൃഷി ഭവന്‍, ഇടുക്കി.