കാറിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ബംബര്‍

0


കാറിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനായി ഒരു സ്ഥാപനം, അതാണ് ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബംബര്‍. കാറുകള്‍ക്ക് വേണ്ട അറ്റകുറ്റപ്പണികളും സര്‍വീസും അടക്കം എന്തും നല്‍കാന്‍ ബംബറിന് സാധിക്കും.

വളര്‍ന്നു വരുന്ന ഈ മേഖലയില്‍ കാറുകളുടെ സംരക്ഷണത്തിനും അവയുടെ പരിപാലനത്തിനും ഇത്തരത്തിലൊരു സംരംഭത്തിന്റെ ആവശ്യകത വളരെ വലുതാണ്. ഈ സംരംഭത്തിന്റെ വളര്‍ച്ചക്കായി അഞ്ച് ലക്ഷം ഡോളറാണ് ഉപയോഗിപ്പെടുത്തിയിട്ടുള്ളത്. പലപ്പോഴും കാര്‍ ഉപഭോക്താക്കള്‍ക്ക് നഗരത്തിലെ നല്ല വര്‍ക് ഷോപ്പ് ഏതാണെന്നുതന്നെ അറിയില്ല. തന്റെ കാറിന് സമയാസമയം എന്ത് പരിപാലനമാണ് നല്‍കേണ്ടതെന്നും അതിന്റെ യഥാര്‍ത്ഥ വില എന്താണെന്നതോ ഒന്നും തന്നെ പലര്‍ക്കും അറിയില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ബംബര്‍ നിരവധി വര്‍ക് ഷോപ്പുകളും സര്‍വീസ് സെന്ററുകളും കോര്‍ത്തിണക്കി പ്രവര്‍ത്തിച്ചുവരുന്നത്. തങ്ങളുടെ ആപ്പിലൂടെ അതിവേഗം കാറിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും ഇവര്‍ പറയുന്നു.

കാറിനെക്കുറിച്ച് അറിവുള്ളവരും ഈ മേഖലയുമായി വളരെ അടുപ്പമുള്ളവരുമാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് ബംബറിന്റെ സ്ഥാപകരിലൊരാളായ അഖില്‍ ഗുപ്ത പറയുന്നു. കാറിന്റെ എല്ലാവിധ കേടുപാടുകളും തീര്‍ക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. മാത്രമല്ല ബാംഗ്ലൂരിലെ മികച്ച 100 വര്‍കോഷോപ്പുകളില്‍ ഏതില്‍വേണമെങ്കിലും വാഹനം നന്നാക്കുന്നതിനുള്ള അപ്പോയിന്റ്‌മെന്റുകളും ഇവര്‍ തന്നെ എടുത്ത് നല്‍കും. 2016ല്‍ ഇന്ത്യിലെ വാഹന വില്പ്പന ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ എന്നിവിടങ്ങളിലേക്കാള്‍ ഉയരുമെന്ന് ഇതിന്റെ പങ്കാളികളിലൊരാളായ മുകുള്‍ സിംഗാള്‍ പറയുന്നു. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ വളരെ ലാഭകരമായ ഒരു സംരംഭമായി ബംബര്‍ മുന്നോട്ടുപോകുന്നു.

2013ല്‍ കാര്‍ നിര്‍മാണത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് ആറാം സ്ഥാനമായിരുന്നുയ 201415ല്‍ ഇന്ത്യില്‍ 23.4 മില്ല്യണ്‍ മോട്ടോര്‍ വാഹനങ്ങള്‍ നിര്‍മിച്ചു. 201213ല്‍ ഈ മേഖലയിലെ ആകെ വരുമാനം 67 ബില്ല്യണ്‍ ഡോളറായിരുന്നു.

201314ല്‍ ഈ മേഖലയിലെ ആകെ വരുമാനം 35 ബില്ല്യണ്‍ ഡോളറായിരുന്നു. ഇതേ വര്‍ഷം ഇതിന് അനുബന്ധമായ സംരംഭങ്ങളിലെ വരുമാനം 10.2 ബില്ല്യണ്‍ ഡോളറായിരുന്നു. 2013 മാര്‍ച്ച് ആയപ്പോഴേക്കും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 172 മില്ല്യണ്‍ ആയി മാറി. ഇതില്‍ 21.5 മില്ല്യണ്‍ കാറുകളും ടാക്‌സികളും ജീപ്പുകളുമായിരുന്നു. ഏകദേശ കണക്കനുസരിച്ച് രാജ്യത്തിന് പുറത്തു നിന്നും എത്തിക്കുന്ന കാറുകള്‍ കൂടി ആകുമ്പോള്‍ എല്ലാ വര്‍ഷവും രണ്ട് മില്ല്യണ്‍ അധികരിക്കുന്നുണ്ട്.

മേല്‍പ്പറഞ്ഞ കണക്കുകളുടെ അടിസ്ഥാനത്തില്‍ തന്നെ ഇന്ത്യയിലെ വാഹനങ്ങളുടെ എണ്ണവും അവക്ക് ആവശ്യമായ സര്‍വീസും അറ്റകുറ്റപ്പണികളും മനസിലാക്കാനാകും. ഇത്തരം ആവശ്യങ്ങള്‍ ഏറി വരുന്നതനുസരിച്ച് മികച്ച സര്‍വീസുകള്‍ ലഭിക്കുന്ന ഇടത്തേക്ക് ഉപഭോക്താക്കളെ നയിക്കുകയാണ് ബംബറിന്റെ ലക്ഷ്യം. ഇതില്‍ ബംബര്‍ ഇതിനോടകം തന്നെ വിജയം കണ്ടെത്തിക്കഴിഞ്ഞു. മോട്ടോര്‍ എക്‌സ്‌പേര്‍ട്ട്, മെരികാര്‍, കാര്‍ട്ടിസാന്‍സ് എന്നീവയും ഈ മേഖലയില്‍ സര്‍വീസ് നല്‍കുന്ന കമ്പനികളാണ്. ഇവരും നിക്ഷേപകരില്‍ നിന്നും ഫണ്ട് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്.