കര്‍ഷകര്‍ക്കായി പത്ത് സ്ഥാപനങ്ങള്‍

കര്‍ഷകര്‍ക്കായി പത്ത് സ്ഥാപനങ്ങള്‍

Saturday October 24, 2015,

2 min Read

മകര സംക്രാന്തി, പൊങ്കല്‍, ഉത്തരായന്‍, മാഘി, ലോഹ്രി, ബിഹു, മകര സംക്രമ, ശിശിര്‍ സംക്രാന്ത്, കിച്ച്ഡി തുടങ്ങി നിരവധി പേരുകളില്‍ ഇന്ത്യക്കാര്‍ വിളവെടുപ്പ് ഉത്സവം ആഘോഷിക്കാറുണ്ട്. പുഞ്ച കൃഷി അവസാനിപ്പിച്ച് പുതിയ കൊയ്ത്തുകാലത്തിന്റെ തുടക്കമാണ് ജനുവരി 14ന് പല രീതിയില്‍ രാജ്യത്താകമാനം ആഘോഷിക്കുന്നത്. രീതികള്‍ പലതാണെങ്കിലും മികച്ച വിളവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് ഈ ആഘോഷങ്ങളുടെ ഇതിവൃത്തം.

image


ആരോഗ്യകരവും മികച്ചതുമായ വിളവ് നല്‍കി കര്‍ഷകരുടെ ജീവിതം സന്തോഷപ്രദമാക്കാനായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പത്ത് സാമൂഹിക സ്ഥാപനങ്ങള്‍.

1. അഗ്ശ്രീ- കരിമ്പ് കൃഷി പ്രചരിപ്പിക്കുന്നു. ആയിരക്കണക്കിന് കൃഷിക്കാരെ കരിമ്പ്കൃഷി നടത്താനും ചെറിയ നഴ്‌സറികള്‍ ആരംഭിക്കാനും അഗ്ശ്രീ പരിശീലിപ്പിക്കുന്നു.

2. ബേസിക്‌സ് കൃഷി- കൃഷിക്കാര്‍ക്ക് ലൈവ്‌ലിഹുഡ് സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്നും വ്യക്തിഗത സേവനങ്ങള്‍ ഉറപ്പാക്കുന്നു. അവരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുകയും അവരുടെ സംശയങ്ങള്‍ ടെലിഫോണിലൂടെ ദുരീകരിക്കുകയും ചെയ്യുന്നു.

3. ഡിജിറ്റല്‍ ഗ്രീന്‍- മികച്ച കൃഷി രീതികളെപ്പറ്റിയുള്ള വീഡിയോകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ചെറുകിട കര്‍ഷകര്‍ക്ക് പ്രചോദനം നല്‍കാനും, സുസ്ഥിര കൃഷി രീതികള്‍ ഏറ്റെടുക്കാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യം.

4. ഡ്രിപ്‌ടെക്- കുറച്ച് കൃഷി സ്ഥലമുള്ള കര്‍ഷകര്‍ക്ക് മികച്ച ഗുണമേന്മയുള്ള ജലസേചന സംവിധാനം ഒരുക്കുന്നു. പ്രാദേശിക ഗവണ്‍മെന്റ്, കോര്‍പ്പറേറ്റ് പാര്‍ട്ടണര്‍മാര്‍, എന്‍.ജി.ഒകള്‍ എന്നിവരിലൂടെയാണ് പ്രോഡക്ട് വിതരണം ചെയ്യുന്നത്.

5. ഇകുതിര്‍ റൂറല്‍ മാനേജ്‌മെന്റ് സര്‍വീസ്- പ്രാദേശിക കൃഷിക്കാര്‍ക്ക് വേണ്ടി ഫ്രാഞ്ചൈസികള്‍ ഒരുക്കുകയും അവര്‍ക്ക് കൃഷി സംബന്ധമായ ഉപദേശങ്ങള്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

6. ജി.ഇ.ഡബ്യൂ.പി (ഗ്ലോബല്‍ ഈസി വാട്ടര്‍ പ്രോഡക്ട്‌സ്)- മൈക്രോ ഇറിഗേഷന്‍ രംഗത്താണ് ജി.ഇ.ഡബ്യൂ.പി പ്രവര്‍ത്തിക്കുന്നത്. ചെറുകിട കര്‍ഷകര്‍ക്കായി ഡ്രിപ്പ്, സ്പ്രിങ്ളര്‍ മൈക്രോ ഇറിഗേഷന്‍ പ്രോഡക്ടുകളാണ് ജി.ഇ.ഡബ്യൂ.പി നല്‍കുന്നത്.

7. എം.വൈ.എ (മോക്ഷ യുഗ് ആക്‌സസ്)- വിളവ് അഭിവൃദ്ധിപ്പെടുത്താനുള്ള പരിപാടികളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുകയും കര്‍ഷകര്‍ അനുഭവിക്കുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു.

8. എസ്.വി അഗ്രി- കര്‍ഷകര്‍ക്ക് മികച്ച ഗുണമേന്മയുള്ള വിത്തിനങ്ങള്‍, വളം, ജലസേചനം, ഇന്‍ഷൂറന്‍സ് എന്നിവ ഉറപ്പാക്കുന്നു.

9. വിന്‍ഫിനെറ്റ് ടെക്‌നോളജീസ്- കൃഷിയുമായി ബന്ധപ്പെട്ട ടെക്‌നോളജി സൊലൂഷ്യനുകള്‍ തയ്യാറാക്കുന്ന ഐ.ടി സ്ഥാപനം. ലാന്റ് ഫോണോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് അവരുടെ ജലസേചന പമ്പ് നിയന്ത്രിക്കാനാകുന്ന ജി.എസ്.എം ഉള്ള ഡിവൈസുകളാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്.

10. സമീന്‍ ഓര്‍ഗാനിക്- കര്‍ഷകരുടെ അധീനതയിലുള്ള ഒരു മാര്‍ക്കറ്റിങ് കമ്പനിയാണ് സമീന്‍ ഓര്‍ഗാനിക്. ഗ്രാമീണ ഇന്ത്യയിലെ കര്‍ഷകരുടെ ജീവിതത്തില്‍ സമൂലമായ മാറ്റം വരുത്താനായി പ്രവര്‍ത്തിക്കുന്നു. സമീനിലെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡര്‍മാര്‍ കര്‍ഷകര്‍ തന്നെയാണ്.