പുതുവത്സരദിനത്തിൽ ശംഖുമുഖത്ത് പാട്ടുത്സവം  

0

ശംഖുമുഖം ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു, പുതുവത്സാരാഘോഷത്തെ മാറ്റുകൂട്ടുവാൻ ബോയ്സ് എഗേൻസ്റ്റ് ഡ്രഗ്സ് (ബാഡ് ബോയ്സ്)ഉം സാൻഗ്വിൻ ഇവൻറ്സും ചേർന്നൊരുക്കുന്ന ഷെൽഫേസ് 5 - ന്യൂ ഇയർ സംഗീത വിരുന്ന് നാളെ (ജനുവരി ഒന്നിന്) വൈകുന്നേരം ഏഴു മണിമുതൽ ശംഖുമുഖം ബീച്ചിൽ നടക്കും.

കബാലി ടീസർ- 'നെരുപ്പു ഡാ' എന്ന ഗാനത്തിലെ ലീഡ് ഗിറ്റാറിസ്റ്റ് ശ്രീ ചന്ദർ ഉൾപ്പെട്ട, ചെന്നൈ കേന്ദ്രീകരിച്ച സംഗീത ബാൻഡായ 'ജാനു' ഒരുക്കുന്ന സംഗീത വിരുന്നോടു കൂടി പുതുവർഷാഘോഷങ്ങൾ ആരംഭിക്കും.

തൊണ്ണൂറുകളിലെ തിരുവനന്തപുരത്തെ റോക്ക് സ്റ്റാറും നിലവിൽ ദുബായിലെ ഹാർഡ് റോക്ക് കഫെയിലെ ഗായകനുമായ ദർശൻ ശങ്കർ ഒരുക്കുന്ന സംഗീത വിരുന്നും, കേരളത്തിലെ യുവജനങ്ങളുടെ മനസ്സിൽ വളരെ കുറച്ചു നാൾകൊണ്ട് ഇടംപിടിച്ച യുവ സംഗീത ബാൻഡായ 'ഡൂഡൂ ക്രൂ' ഒരുക്കുന്ന സംഗീത വിരുന്നും മുഖ്യ ആകർഷണമാണ്

ശംഖുമുഖം ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി അന്താരാഷ്ട്ര അക്വാ ഫെസ്റ്റും ഫാമിലി എക്സ്പോയും അരുമപ്പക്ഷി പ്രദർശനവും ജനുവരി 2 തിങ്കൾ രാത്രി 9.30 ന് സമാപിക്കും