ആയുര്‍വേദത്തിനായി ലോകോത്തരകേന്ദ്രം

0

ആയുര്‍വേദത്തിനായി ലോകോത്തര കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ആയുര്‍വേദ രംഗത്തെ ലോകനിലവാരത്തിലെക്കെത്തിക്കാന്‍ കഴിയണമെങ്കില്‍ നല്ല ഭാവനയോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. 

ധനസമാഹരണത്തിന് കിഫ്ബിയുടെ സഹായം തേടാവുന്നതാണ്. തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ് 125-ാം വാര്‍ഷിക സ്മരണിക പ്രകാശനവും ആയുര്‍വേദ ഗവേഷണം മാര്‍ഗരേഖ രൂപീകരണം സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവിലുള്ള ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആര്‍ദ്രം മിഷന്‍ ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ വിഭാവനം ചെയ്യുന്നു. ആയുര്‍വേദ ആശുപത്രികളും ഇതിനനുസരിച്ച് ആധുനികവും രോഗീസൗഹൃദവുമാകണമെന്നും മന്ത്രി പറഞ്ഞു.