വികസനത്തിന്റെ പുതുവെളിച്ചമേകി 'ബൂന്ദ്'

0

വികസനം എത്തി നോക്കാത്ത ഗ്രാമീണ മേഖലകളില്‍ വികസനത്തിന്റെ പുതുവെളിച്ചമേകുകയായിരുന്നു ബൂന്ദ് എന്‍ജിനിയറിംഗ് ആന്റ് ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ദേശം. പല തുള്ളി പെരുവെള്ളം എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനം റസ്തം സെന്‍ഗുപ്തയാണ് ആരംഭിച്ചത്. രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഡല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

2010ല്‍ ബൂന്ദ് വെളിച്ചം. ശുദ്ധജലം, കീട നിയന്ത്രണം, ശുചിത്വം എന്നിവ പാവപ്പെട്ടവര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ നടപ്പിലാക്കി. ചെറിയ സംരംഭകരേയും ഇവര്‍ക്കിടയില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടുവന്നു. സോളാര്‍ ലാമ്പ്, സോളാര്‍ ഹോം സിസ്റ്റം, വാട്ടര്‍ ഫില്‍ട്ടേഴ്‌സ്, കുക്ക് സ്റ്റൗ തുടങ്ങിയ ഉത്പന്നങ്ങളും എന്നിവയുടെ വിതരണത്തിനും വഴി തുറന്നു. സോളാര്‍ സൊല്യൂഷന്‍ എല്ലായിടത്തും എത്തിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

റസ്തം ഒരു എം ബി എ ബിരുദധാരി മാത്രമായിരുന്നില്ല, കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ എം എസ് നേടിയിരുന്നു. സിംഗപ്പൂര്‍, സ്വിസര്‍ലണ്ട്, യു എസ് എന്നിവിടങ്ങളില്‍ ജോലി ചെയ്ത പരിചയവും ഉണ്ട്. ലോകത്തിന്റെ വികസിത ഭാഗങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ലഭിക്കുന്ന അതേ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കും നേടിക്കൊടുക്കുക എന്നതായിരുന്നു ബൂന്ദിന്റെ പ്രധാന ലക്ഷ്യം. അതിനായി ആദ്യം അവര്‍ക്ക് എനര്‍ജി ലഭ്യമാക്കുകയാണ് വേണ്ടിയിരുന്നത്. പുതിയ സംരംഭങ്ങള്‍ ഇവര്‍ക്കിടയില്‍ ആരംഭിക്കുകയും നൂതന സംവിധാനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഇത് സാധ്യമാകുമെന്ന് റസ്തം വിശ്വസിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ പാര വില്ലേജിലെ ഒരു കര്‍ഷക കുടുംബത്തിന്റെ വരുമാനം മാസം 5000 രൂപയില്‍ താഴെയായിരുന്നു. ഒറ്റക്കൊരു സോളാര്‍ ഹോം ലൈറ്റിംഗ് സിസ്റ്റം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ 25 പാവപ്പെട്ട കുംടുംബങ്ങളെ ചേര്‍ത്ത് ബൂന്ദ് ഒരു സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ സഹായിച്ചു. ഇത് അവര്‍ക്കെല്ലാവര്‍ക്കും പ്രയോജനപ്രദമായി. അപ്പികോ ഗ്രിഡ് ഓഫ് 800 വാട്ട് സിസ്റ്റം 25 വീടുകള്‍ക്ക് പര്യാപ്തമായിരുന്നു. ഓരോ വീടിനും ഒരു ഡൈനാമിക് എനര്‍ജി മീറ്റര്‍ ഉണ്ടായിരുന്നു. മാത്രമല്ല പ്രീപെയ്ഡും പോസ്റ്റ്‌പെയ്ഡും സംവിധാനവും ഉണ്ടായിരുന്നു. പ്രീപെയ്ഡായി വാങ്ങുന്നവര്‍ക്ക് ഒരു റീചാര്‍ജ്ജ കാര്‍ഡ് ഉണ്ടായിരിക്കണം. രണ്ട് ലൈറ്റുകളും ഒരു മൊബൈല്‍ ചാര്‍ജര്‍ അല്ലെങ്കില്‍ ഡി സി ഫാന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ എനര്‍ജി പര്യാപ്തമായിരുന്നു. ഓരോ ഉപഭോക്താവിന്റെ പരിസരത്തും ഒരു മീറ്റര്‍ സ്ഥാപിച്ചിരുന്നു. പ്രീ പെയ്ഡായി വാങ്ങുന്നവര്‍ക്ക് അവരുടെ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഉപയോഗിത്തിന്റെ അളവ് സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും.

2014 മെയില്‍ ഇത്തരം 11 അപിക്കോ ഗ്രിഡുകള്‍ രാജസ്ഥാനിലേയും ഉത്തര്‍ പ്രദേശിലേയും 275 കുടുംബങ്ങള്‍ക്കായി ബൂന്ദ് നല്‍കി. ഗ്രാമ വാസികളുടെ മണ്ണെണ്ണ ഉപയോഗം ഇതോടെ കുറയുകയും കുറച്ചുകൂടി ശുചിയായ അന്തരീക്ഷം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. ഇതിന് പുറമെ അവരുടെ ബജറ്റില്‍ ഒതുങ്ങുന്ന എനര്‍ജി നല്‍കാനും സാധിച്ചു. അപികോ ഗ്രിഡിന്റെ തന്നെ പ്രി ഡിഫൈന്‍ഡ് ലോഡ് മോഡല്‍ വികസിപ്പിച്ചെടുക്കാനും ബൂണ്ട് ശ്രമിച്ചു. ഇതില്‍ ഉപഭോക്താവിന് ഒരു മാസത്തില്‍ ഒരു തുക നല്‍കിയാല്‍ മതിയാകും എന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇതില്‍ വീടുകളില്‍ സ്ഥാപിക്കുന്ന മീറ്ററില്‍ നിന്നും ഉപഭോഗത്തിന്റെ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമായിരുന്നു.

അപ്പികോ ഗ്രിഡുകളില്‍ നിന്നും ആളുകള്‍ തങ്ങളുടെ ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ കൊണ്ടുപോയി ലൈറ്റ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തിരുന്നു. ഈ രീതീയില്‍ ഉപഭോക്താക്കള്‍ ഒരു മാസം 50 മുതല്‍ 100 രൂപവരെയാണ് നല്‍കിയിരുന്നത്. ഇത്തരത്തില്‍ വളരെ വലിയ മാര്‍ക്കറ്റിംഗ് സാധ്യതയാണ് 200 മില്ല്യണ്‍ ആളുകള്‍ താമസിച്ചിരുന്ന ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നത്. ഇതൊരു സംരംഭത്തിന് തുടക്കം കുറിച്ചു. ആളുകള്‍ ദിനംപ്രതി 200 മുതല്‍ 400വരെ സമ്പാദിക്കാന്‍ തുടങ്ങി.

ഒരു ക്ഷീര കര്‍ഷകനായ 27 വയസ്സുള്ള അമിത് കുമാറിന് പാല്‍ ശേഖരിച്ച് വില്‍ക്കുന്ന സംരംഭവും ഉണ്ടായിരുന്നു. എന്നാല്‍ വൈദ്യുതിയുടെ അഭാവം ഈ ബിസിനസ്സിന്റെ സാധ്യതകള്‍ തളര്‍ത്തി. എന്നാല്‍ ബ്ലോക്ക് തലത്തില്‍ ഇലക്ട്രോണിക് മില്‍ക്ക് ടെസ്റ്റിംഗ് സെന്ററില്‍ ബൂണ്ട് ഒരു സോളാര്‍ സിസ്റ്റം സജ്ജീകരിച്ചു. 225 വാട്ടുള്ള ഇത് എമല്‍സിഫയര്‍, ടെസ്റ്റര്‍, ഫാറ്റ് മെഷര്‍മെന്റ് ഡിവൈസ്, കമ്പ്യൂട്ടര്‍ എന്നിവ പ്രവര്‍ത്തിപ്പിച്ചു. കുമാറിനിപ്പോള്‍ തന്റെ വരുമാനം 30 മുതല്‍ 40 ശതമാനം വരെ ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്ഥാപിച്ച സോളാര്‍ പവര്‍ ഹോം ലൈറ്റിംഗ് സിസ്റ്റത്തിലൂടെ മൂന്ന് ലൈറ്റുകളും ഒരു മൊബൈല്‍ ചാര്‍ജിംഗ് പോയിന്റും പ്രവര്‍ത്തിക്കുന്നുണ്ട്.

ഓരോ വീടുകളിലും ആവശ്യമായ കറണ്ടിന്റെ അളവ് സംബന്ധിച്ച് സര്‍വേ നടത്തുകയും ഓരോ വീട്ടിലും സോളാര്‍ പവര്‍ സിസ്റ്റം സ്ഥാപിക്കുന്നത് സംബന്ധിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. പലര്‍ക്കും ബാങ്ക് ലോണുകള്‍ ലഭ്യമാക്കുന്നതിനും സഹായം നല്‍കി.

75000നു മുകളില്‍ സോളാര്‍ എനര്‍ജി സിസ്റ്റം സ്ഥാപിക്കാന്‍ ബൂന്ദിന് സാധിച്ചു. ഇതിലൂടെ ഉത്തര്‍പ്രദേശിലേയും രാജസ്ഥാനിലേയും ഗ്രാമപ്രദേശങ്ങളില്‍ വെളിച്ചം വീശാനായി. ഇവിടങ്ങളിലെ കുട്ടികള്‍ എനര്‍ജി ലാഭിക്കുന്നതിന് വേണ്ടി വെകുന്നേരങ്ങളില്‍ നേരത്തെ ഉറങ്ങിയിരുന്നു. എന്നാല്‍ അവരിന്ന് വെളിച്ചത്തിലിരുന്ന് പഠിക്കുന്നു. ജോലി ചെയ്യുന്നവര്‍ വൈകുന്നേരങ്ങളിലും കൂടുതല്‍ സമയം ജോലിക്കായി നീക്കി വെക്കുന്നതിലൂടെ 30 ശതമാനം അധിക വരുമാനം ലഭിക്കുന്നു. സംരംഭം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം 10 ജില്ലകളില്‍കൂടി ഇത് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പല പുതിയ സംവിധാനങ്ങളുടേയും കണ്ടെത്തല്‍ നടത്താനും ശ്രമിക്കുന്നുണ്ട്.