15 രൂപ ദിവസക്കൂലിയിൽ നിന്ന് 1600 കോടിയുടെ കമ്പനി മുതലാളിയിലേക്കുള്ള യാത്ര..  

0

ആർമിയിലായിരുന്നഅച്ഛൻ മരിച്ചപ്പോൾ കുടുംബത്തിന് തുണയായി സഹോദരനുണ്ടാകുമെന്നും തന്റെ പഠനം പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലുമായിരുന്നു വിദ്യാർത്ഥിയായിരുന്ന സുദീപ് ദത്ത . എന്നാൽ ദൈവത്തിന്റെ പരീക്ഷണം അവിടെയും അവസാനിച്ചില്ല നാടിന് വേണ്ടി വീരമൃത്യു വരിച്ച അച്ഛനു പുറകെ രോഗബാധിതനായ സഹോദരനും യാത്രയായി. അമ്മയുടേയും നാല് ഇളയ കുഞ്ഞുങ്ങളുടേയും ഉത്തരവാദിത്യം തന്റെ ചുമലിലായതോടെ ആ പതിനാറുകാരൻ പഠിത്തം ഉപേക്ഷിച്ചു. നാട്ടിൽ തന്നെ കാത്തിരിക്കുന്നത് രണ്ടേ രണ്ട് ജോലി മാത്രമായിരുന്നു എന്ന് സുദീപ് മനസ്സിലാക്കി റിക്ഷ വലിക്കുക അല്ലെങ്കിൽ ഹോട്ടലിൽ വെയ്റ്റർ. പൊട്ടക്കിണറ്റിലെ തവളയാകാൻ തയ്യാറാകാതെ ജോലി അന്യേഷിച്ച് ദുർഗാപൂരിൽ നിന്ന് മുംബൈയിലേക്ക് സുദീപ് യാത്ര തിരിച്ചു. സ്വപ്നങ്ങളും പ്രതീക്ഷളും നിറഞ്ഞ ആ യാത്ര ലക്ഷ്യം കണ്ടതിന്റെ ആനന്ദത്തിലാണ് ഇദ്ദേഹം.

ഫാക്ടറിയിലെ തൊഴിലാളിയായി പതിനഞ്ച് രൂപ ദിവസക്കൂലിയിലായിരുന്നു തുടക്കം. അതേ സുദീപ് തന്നെയാണിന്ന് 16 85 കോടിയുടെ ഫാക്ടറി ഉടമയായി നെസ്ലേ, മോണ്ഡലസ് ഇന്ത്യ, പെർഫെറ്റി വാൻ മെൽ തുടങ്ങിയ വമ്പൻമാർക്ക് സേവനമെത്തിക്കുന്നതും.Sudip Ess Dee Alumnium Ltd എന്നത് ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പാക്കേജിങ് കമ്പനിയാണ്. റിക്ഷാ വാല അല്ലെങ്കിൽ ഹോട്ടൽ വൈറ്റർ എന്ന വിധിയെ മറികടക്കാനായത് ലക്ഷ്യബോധവും ഉറച്ച വിശ്വാസവും പിന്നെ എല്ലാവരുടേയും സ്വപ്നങ്ങൾ പൂവണിയിച്ച സ്വപ്ന നഗരിയായ മുംബൈയുമാണെന്ന് അദ്ദേഹം പറയുന്നു.മുoബൈയിലെ സുദീപിന്റെ ജീവിതം ഒട്ടും തന്നെ ആയാസ കരമായിരുന്നില്ല .ഏറെ കഷ്ടപ്പാടുകൾ സഹിച്ച് ജീവിതം തള്ളി നീക്കുമ്പോഴും മനസ്സിൽ കുടുംബവും നെയ്ത് കൂട്ടിയ ഒരുപാട് സ്വപ്നങ്ങളുമായിരുന്നു ആശ്വാസം . ഇരുപതോളം പേരോടൊപ്പം ഒരു മുറിയിൽ ശ്വാസം മുട്ടി കഴിഞ്ഞും നാല് പത് കിലോമീറ്ററോളം നടന്നും മിച്ച പിടിച്ച് കാശ് അമ്മയ്ക്ക് അയച്ചുകൊടുക്കുമ്പോഴുള്ള നിർവൃതി സുദീപിനെ മുംബൈയിൽ പിടിച്ചു നിർത്തി.

രണ്ട് വർഷത്തിന് ശേഷം നഷ്ടത്തിലായതിനാൽ സുദീപ് ജോലി ചെയ്ത ഫാക്ടറി പൂട്ടാൻ തീരുമാനമായി. എന്നാൽ ആ നഷ്ടമൊന്നും വക വെയ്ക്കാതെ ഫാക്ടറിയുടെ ചുമതല ഏറ്റെടുക്കാൻ സുദീപ് മുന്നോട്ട് വന്നു. ഉറുമ്പ് അരി മണി ശേഖരിക്കുന്നത് പോലെ മിച്ചം പിടിച്ച 16000 രൂപയും അടുത്ത രണ്ട് വർഷത്തെ ലാഭവും ഉടമയ്ക്ക് എന്ന വാക്കിന്മേൽ പാക്കേജിങ്ങ് ക മ്പനി സുദീപ് സ്വന്തമാക്കി.ഇന്ത്യ ഫോയിൽസ് ജിന്റൽ ലിമിറ്റഡ് എന്നീ കമ്പനികളായിരുന്നു പാക്കേജിങ് ശ്രംഘലയിലെ രാജാക്കന്മാർ. എന്നിരുന്നാലും സുദീപിന്റെ ബുദ്ധിപരമായ നീക്കം ഈ മേഘലയിൽ മുന്നിലെത്തിച്ചു. ഫാർമസ്യൂട്ടിക്കൽ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് പാക്കേ ജിങ് മേഘയിൽ വിജയക്കുതിപ്പ് നടത്തിയായിരുന്നു ആദ്യ പടി. യുണി ലിവർ പി & ജി തുടങ്ങി വമ്പൻ കമ്പനികളോടൊപ്പം എത്തുകയെന്നതായിരുന്നു ലക്ഷ്യം.

തന്റെ ജീവിതത്തിൽ വഴിത്തിരിവായ മറ്റൊരു പ്രധാന തീരുമാനമായിരുന്നു 130 കോടിക്ക് ഇന്ത്യ ഫോയിൽസ് വാങ്ങിയത്. ഒരുപാട് എതിർപ്പുകൾ നേരിട്ടെങ്കിലും തീരുമാനത്തിൽ സുദീപ് ഉറച്ചു നിന്നു. സുദീപിനേയും അദ്ദേഹത്തിന്റെ ആദ്യ കമ്പനിയായ എസ് ഡി യും ബിസ്നസ്സ് മേഘലയിൽ ഒട്ടും തന്നെ ശ്രദ്ധേയമായിരുന്നില്ല. തീരെ ചെറുകിട കമ്പനിയായ എസ് ഡി യിൽ നിന്ന് ഇന്ത്യ ഫോയിൽസെന്ന വൻകിട കമ്പനിയുടെ ഉടമയിലേക്കുള്ള പരിണാമം പണം മാത്രമല്ല പേരും പ്രശസ്തിയും നേടികൊടുത്തു. വേദാത്തയെന്ന ഇന്ത്യ ഫോയിൽസിനെറെ ആദ്യ ഉടമയുടെ പടിയിറക്കവും സുദീപിന്റെ പടി കയറ്റവുമായിരുന്നു പിന്നീട്. പാക്കേജിങ് മേഘലയിൽ ഇന്ന് ഒന്നാം നിരയിലാണിവർ. 1600 കോടിയിൽ എത്താൻ നിതാന്ത പരിശ്രമവും അർപ്പണബോധവും സുധീപിന് തുണയായി.

കടപ്പാട്: ജി ആര്‍ കാര്‍ത്തിക