പുതുജീവന്റെ പ്രത്യാശയുമായി എ എഫ് സി

0

അച്ഛനമ്മമാരാകുക എന്നത് ഓരോ പുരുഷന്റേയും സ്ത്രീകളുടേയും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ്. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ വരദാനമാണെന്നാണ് പൊതുവെ പറയുക. എന്നാല്‍ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും കുഞ്ഞുങ്ങളുണ്ടാകാത്ത നിരവധി ദമ്പതികളാണ് നമുക്കിടയിലുള്ളത്. ഇവര്‍ക്ക് പ്രത്യാശ നല്‍കുന്നതാണ് ബംഗലൂരുവിലെ അഡ്വാന്‍സ്ഡ് ഫെര്‍ട്ടിലിറ്റി സെന്റര്‍(എ എഫ് സി) എന്ന സ്ത്രീകളുടെ വന്ധ്യതാ ചികിത്സാ കേന്ദ്രം.

രണ്ട് സ്ത്രീകളുടെ വിജയത്തിന്റെ കഥയാണ് ഈ സ്ഥാപനത്തിന് പറയാനുള്ളത്. ഡോ. ആര്‍ നിര്‍മലയും ഡോ. വര്‍ഷ സാംസണ്‍ റോയിയും. ഇവരാണ് കഴിഞ്ഞ 11 വര്‍ഷമായി സ്ഥാപനത്തെ നയിക്കുന്നത്. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ എന്ന നിലയില്‍ സമൂഹത്തില്‍ കുട്ടികളുണ്ടാകാത്ത പ്രശ്‌നം കാരണം മാനസിക വിഷമങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സാന്ത്വനമാകാനാണ് ഇരുവരും ശ്രമിച്ചത്.

അങ്ങനെയാണ് 2014ല്‍ അഡ്വാന്‍സ്ഡ് ഫെര്‍ട്ടിലിറ്റി സെന്റര്‍ എന്ന സ്ഥാപനം ബംഗലൂരുവിലെ ജെ പി നഗറില്‍ ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ ദിവസവും 1015 പേര്‍ വരെ മാത്രമാണ് എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ 200809 ഓടെ ദിവസവും 5000 ഓളം പേരാണ് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത്.

ഡോ. നിര്‍മല വന്ധ്യത ചികിത്സാ രംഗത്ത് വളരെ പ്രശസ്തയായ ഡോക്ടറാണ്. തന്റെ സേവനങ്ങള്‍ മാനിച്ച് ആര്യഭട്ട ആവാര്‍ഡും അവരെ തേടിയെത്തിയിട്ടുണ്ട്. സിംഗപ്പൂര്‍ നാഷണല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് അവര്‍ ബിരുദം നേടിയത്. പ്രശസ്തയായ ഭ്രൂണ ശാസ്ത്രജ്ഞയാണ് ഡോ. വര്‍ഷ. ഇത്തരം ഒരു സ്ഥാപനം തുടങ്ങുകയെന്നത് തങ്ങളുടെ വലിയ ലക്ഷ്യവും ആവശ്യവുമായിരുന്നെന്ന് ഇരുവരും പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി വിജയകരമായ പ്രവര്‍ത്തനമാണ് സ്ഥാപനം കാഴ്ചവെച്ചത്. വളരെ സാഹതിസകത നിറഞ്ഞതും വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടി വന്നതുമായ സ്ഥാപനമാണിതെന്ന് വര്‍ഷ പറയുന്നു. ഇരുവരുടെയും ചില നിശ്ചയ ദാര്‍ഢ്യങ്ങളും ആഗ്രഹങ്ങളുമാണ് സ്ഥാപനത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കൊണ്ടെത്തിച്ചത്. ആദ്യ നാളുകളില്‍ തങ്ങള്‍ക്ക് സാമ്പത്തികമായി ഏറെ പ്രയാസം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഏറെ സഹായിച്ചു ഡോ. വര്‍ഷ പറയുന്നു.

പത്ത് വര്‍ഷംകൊണ്ട് സ്ഥാപനം ഇത്രത്തോളം വളരുമെന്ന് ഇരുവരും ചിന്തിച്ചിരുന്നതല്ല. 2000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം പാട്ടത്തിനെടുത്താണ് അവിടെ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. അവിടെ ഒരു മികച്ച ലാബ് സ്ഥാപിക്കാന്‍ ഇരുവര്‍ക്കുമായി. വനിത സംരംഭക എന്ന നിലയില്‍ ബാങ്കുകളെല്ലാം തന്നെ ഉദാഗസമീപനമാണ് ഇവരോട് കാണിക്കുന്നതെന്ന് ഇരുവരും പറയുന്നു. വസ്തു ഉടമയുമായി ഉടമ്പടിയുണ്ടാക്കുകയായിരുന്നു ഏറെ പ്രയാസം. എന്നാല്‍ ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അവരില്‍നിന്ന് തടസങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും പൂര്‍ണ പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും ഇരുവരും പറയുന്നു.