ഡിജിറ്റൽ ബാങ്കിംഗ് സാക്ഷരതാ മിഷനുമായി ബിജെപി

ഡിജിറ്റൽ ബാങ്കിംഗ് സാക്ഷരതാ മിഷനുമായി ബിജെപി

Tuesday November 29, 2016,

1 min Read

പേപ്പർ കറൻസി രഹിത സമൂഹമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം നടപ്പാക്കാൻ ബിജെപി കേരളാ ഘടകം രംഗത്ത്. ‍‍‍‍‍ഇതിനായി ഡിജിറ്റൽ ബാങ്കിംഗ് സാക്ഷരതാ മിഷൻ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു.

image


ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകളെപ്പറ്റി പൊതു ജനങ്ങളെ ബോധവത്കരിക്കുകയും പരിശീലനം നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.ഡിസംബർ മൂന്ന് (ശനിയാഴ്ച) കൊച്ചിയിൽ പദ്ധതിക്ക് തുടക്കമാകും. ബാങ്കിംഗ് രംഗത്തെ വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ച് സംസ്ഥാന തലത്തിൽ ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. കള്ളപ്പണം തടയുന്നതിൽ ഡിജിറ്റൽ ഇടപാടുകളുടെ പ്രാധാന്യം, ഡിജിറ്റൽ ഇടപാടുകൾ നടത്തേണ്ട വിധം എന്നിവ സംബന്ധിച്ച് ജനങ്ങൾക്ക് പരിശീലനം നൽകും. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച പ്രവർത്തകർ പഞ്ചായത്ത് തലങ്ങളിലെത്തി ബോധവത്കരണം നടത്തും. റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായും സഹകരിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളെ സമ്പൂർണ്ണ കറൻസി രഹിത പഞ്ചായത്തുകളാക്കി മാറ്റാനും മിഷൻ ലക്ഷ്യമിടുന്നുണ്ടെന്ന് കുമ്മനം രാജശേഖരൻ അറിയിച്ചു.