കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സ്വയം പ്രയത്‌നിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

0

ജവഹര്‍ ബാലഭവനില്‍ അവധിക്കാല ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു കാണേണ്ടതു കാണാനും കേള്‍ക്കേണ്ടതു കേള്‍ക്കാനും പറയേണ്ടതു പറയാനും ശേഷിയുള്ളവരായി കുട്ടികള്‍ വളരണമെന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ വാക്കുകള്‍ ഇന്നും പ്രസക്തമാണെന്ന് സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

ജവഹര്‍ ബാലഭവനില്‍ മധ്യവേനലവധി ക്ലാസുകളുടെ പ്രവേശനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നല്ല വിദ്യാര്‍ത്ഥികളാവാന്‍ ക്ലാസ് മുറിയില്‍ നിന്നുള്ള അറിവുകള്‍ മാത്രമല്ല, പുറത്തെ അറിവുകളും നേടണം. വിവിധങ്ങളായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ സ്വയം പ്രയത്‌നിക്കണമെന്നും മന്ത്രി പറഞ്ഞു. ജവഹര്‍ ബാലഭവന്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ എസ്. സജിനി സ്വാഗതം പറഞ്ഞു. മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഇ.എം. രാധ, ഡോ. ജി.എസ്. പ്രദീപ്, പ്രിന്‍സിപ്പല്‍ ഡോ. എസ് മാലിനി എന്നിവരും സംബന്ധിച്ചു.