മറ്റൊരു ഹാല്‍ദിറാം ആകാനൊരുങ്ങി സ്‌നാക്കിബിള്‍

മറ്റൊരു ഹാല്‍ദിറാം ആകാനൊരുങ്ങി സ്‌നാക്കിബിള്‍

Monday February 22, 2016,

3 min Read


തിരക്കുപിടിച്ച ഈ ലോകത്ത് സമയക്കുറവ് മൂലം പലര്‍ക്കും തങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ കഴിയാറില്ല. ചിട്ടയില്ലാത്ത ആഹാര രീതികള്‍ നമ്മുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കുന്നു. ഇതിന് ഒരു പരിഹാരമായി മുന്നോട്ട് വരികയാണ് 'സ്‌നാക്കിബിള്‍'. ഇന്ത്യയിലെ സ്‌നാക്‌സ് മേഖലയില്‍ ഒരു വിപ്ലവം സൃഷ്ടിക്കുക എന്നതാണ് സ്‌നാക്കിബിളിന്റെ ലക്ഷ്യം. 2015 മേയിലാണ് ഇതിന്റെ തുടക്കം. മുംബൈയിലെ തെമിസ് എന്ന കണ്‍സള്‍ട്ടിങ്ങ് കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് ആദിത്യ സിങ്‌വിയുടെ മനസ്സില്‍ ഇങ്ങനെ ഒരു ആശയം ഉണ്ടായത്.

image


പ്രശ്‌നപരിഹാരം

ചില ജോലി സ്ഥലങ്ങളില്‍ ഭക്ഷണ രീതി ഏകദേശം ഒരുപോലെ ആണെന്ന് മനസ്സിലാക്കാന്‍ ആദിത്യക്ക് സാധിച്ചു. 'ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് മണിക്കൂറുകള്‍ കഴിയുമ്പോള്‍ എന്റെ കൂടെ ജോലി ചെയ്യുന്നവര്‍ എന്തെങ്കിലും സ്‌നാക്‌സ് കഴിക്കാന്‍ പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വൈകുന്നേരം 4.30 മുതല്‍ 6 മണിവരെയുള്ള സമയങ്ങളിലാണ് ഇതിന് വേണ്ടി അവര്‍ തിരഞ്ഞെടുക്കുന്നത്. ആരോഗ്യത്തിന് ദേഷകരമായ എല്ലാത്തരം സ്‌നാക്‌സുകളും അവര്‍ കഴിക്കാറുണ്ട്.' 25 കാരനായ ആദിത്യ പറയുന്നു.

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവക്ക് ആരോഗ്യത്തിന് അനുസൃതമായ ഭക്ഷണം കഴിക്കുമ്പോള്‍ വൈകുന്നേരങ്ങളിലെ ഈ ലഘുഭക്ഷണത്തിന്റെ കാര്യത്തില്‍ ആരും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നമ്മുടെ ആരോഗ്യത്തിന് ചേര്‍ന്ന നാച്വേഴ്‌സ് ബാസ്‌ക്കറ്റ്, ഫുഡ്ഹാള്‍ എന്നീ സ്‌നാക്കുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവക്കാകട്ടെ വില കൂടുതലും. നല്ല സ്‌നാക്കുകള്‍ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം എന്തെന്നാല്‍ പലപ്പോഴും അതിന് മറ്റ് സ്‌നാക്കുകളെ അപേക്ഷിച്ച് രുചി കുറവായിരിക്കും. രുചിയേറിയ ഭക്ഷണമാണല്ലോ ഏവര്‍ക്കും പ്രിയപ്പെട്ടത്.

'രുചിയും ആരോഗ്യവും നല്‍കുന്ന സ്‌നാക്‌സുകളുടെ പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമായാല്‍ എങ്ങനെയുണ്ടാകും. കൂടാതെ ഈ വെബ്‌സൈറ്റ് വഴി നിങ്ങളുടെ വീടുകളില്‍ എത്തുമെങ്കിലോ? ഈ ആശയത്തെ വിപുലീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.' ആദിത്യ പറയുന്നു. യു കെയിലെ കാര്‍സിഫ് സര്‍വ്വകലാശാലയിലാണ് ആദിത്യ പഠിച്ചത്. പല സബ്‌സ്‌ക്രിപ്ഷന്‍ മോഡലുകളെ കുറിച്ച് അദിത്യക്ക് നന്നായി അറിയാമായിരുന്നു. അതില്‍ ഒരു സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ ഉപയോഗിച്ചാണ് ആദിത്യ സ്‌നാക്കിബിള്‍ തുടങ്ങിയത്. മിതമായ നിരക്കില്‍ ഒരു പെട്ടി നിറയെ ആരോഗ്യവും രുചികരവുമായ സ്‌നാക്കുകള്‍ വാതില്‍ക്കല്‍ എത്തിക്കുകയാണ് സ്‌നാക്കിബിള്‍.

ടീമിന്റെ നിര്‍മ്മാണം

വെബ്‌സൈറ്റും മോഡലും സജ്ജമായതോടെ അര്‍ജ്ജുന്‍ മെഹ്തയെ മാര്‍ക്കറ്റിങ്ങ് ആന്റ് സ്ട്രാറ്റജിയുടെ തലവനായി ആദിത്യ നിയോഗിച്ചു. കാനഡയിലെ മക്ക് ഗില്‍ സര്‍വ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലും ചരിത്രത്തിലും ബിരുദം നേടിയ ആളാണ് അര്‍ജ്ജുന്‍. കൂടാതെ മിഡ്‌ഡേയിലും എ ഇസഡ് ബി ആന്റ് പാട്‌നേഴ്‌സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

image


ബിസിനസ് ഡെവലപ്‌മെന്റ് ആന്റ് സെയില്‍സിന്റെ തലവനായി അമല്‍ തുല്‍ജപുര്‍ക്കറിനെ തിരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ വ്യക്തിയാണ് അദ്ദേഹം. കൂടാതെ എയ്ഞ്ചല്‍ നിക്ഷേപകന് സംരംഭകനുമായ നിഭ്രന്ത് സിംങ് സ്ട്രാറ്റജിക് അഡ്‌വൈസറായി ചുമതലയേറ്റു. പാക്കേജിങ്ങ് ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍, ഫുഡ് ഇന്നൊവേഷന്‍, മാര്‍ക്കറ്റിങ്ങ്, ബിസിനസ് ഡെവലപ്‌മെന്റ്, സെയില്‍സ് എന്നിവയിലുമായി 11 പേര്‍ ഇപ്പോല്‍ ഈ ടീമിലുണ്ട്. പല പുതിയ ഇനം സ്‌നാക്കുകള്‍ ഉണ്ടാക്കുന്നതിനായി ഫുഡ് ടെക്‌നോളജിസ്റ്റുകളേയും നൂട്രിഷണലിസ്റ്റുകളേയും അവര്‍ സമീപിക്കാറുണ്ട്.

ഉത്പ്പാദനം

ആവശ്യമായ സഹായങ്ങള്‍, നിര്‍മ്മാണം, പാക്കേജിങ്ങ് വിതരണം എല്ലാം ഒരു സ്ഥലത്ത് തന്നെയാണ് ഉള്ളത്. ഓരോ ഉത്പ്പന്നത്തിന്റേയും നിര്‍മ്മാണ രീതി വ്യത്യസ്തമാണെന്ന് ആദിത്യ പറയുന്നു. ഈ സംരംഭം തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ നിന്ന് സാധങ്ങല്‍ എത്തിക്കാന്‍ അവര്‍ തീരുമാനിച്ചു. ഹിമാലയന്‍ ബ്ലോക്ക് സാള്‍ട്ട് ചിപ്‌സ് എന്ന അവരുടെ ഉത്പ്പന്നത്തിന് വേണ്ടിയുള്ള ആപ്പിളുകള്‍ ഹിമാചല്‍ പ്രദേശിലെ ഒരു ജൈവകൃഷിയിടത്ത് നിന്നാണ് എത്തിക്കുന്നത്. ഈ ആപ്പിളുകള്‍ പിന്നീട് അടുത്തുള്ള നിര്‍മ്മാണ കേന്ദ്രത്തില്‍ എത്തിക്കും. ഹിമാചല്‍ പ്രദേശില്‍ ഒരു ഫീല്‍ഡ് വര്‍ക്ക് നടത്തുന്നതിനിടെയാണ് ഈ കേന്ദ്രം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ നിന്ന് മുംബൈയിലെ ഘത്‌കോപാറിലുള്ള ഇവരുടെ വെയര്‍ഹൗസിലേക്ക് എത്തിക്കുന്നു.

വെയര്‍ ഹൗസില്‍ എത്തിച്ച സാധനങ്ങളുടെ ഗുണമേന്മ അവര്‍ പരിശോധിക്കുന്നു. തുടക്ക്തതില്‍ ഗുണമേന്മ മനസ്സിലാക്കാനായി പ്രഇഷ്മീത് ചണ്ഡിയോക്കിന്റെ സഹായം തേടിയിരുന്നു. നിലവില്‍ സ്‌നാക്കിബിളിന് 17 വ്യത്യസ്ത സ്‌നാക്കുകളുണ്ട്. ഓരെ മാസവും മൂന്ന് പുതിയ ഉത്പ്പന്നങ്ങളെങ്കിലും ഉള്‍പ്പെടുത്താറുണ്ട്. നിലവില്‍ വീറ്റ് വാഫിള്‍ഡ്, ഹിമാലയന്‍ ബ്ലാക്ക് സാള്‍ട്ട് ആപ്പിള്‍ ചിപ്‌സ്, സീഡി ട്രെയില്‍ മിക്‌സ്, ഹോട്ട് വസാബി പീനട്ട്, ബകര്‍വാദി എന്നിവയാണുള്ളത്.

വളര്‍ച്ച

'ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിച്ചാണ് ഉത്പ്പന്നങ്ങളും സാങ്കേതിക വിദ്യയും മെച്ചപ്പെടുത്തുന്നത്'

ആഴ്ചതോറും 25 ശതമാനം വളര്‍ച്ച കൈവരിക്കുന്നതായി അവര്‍ അവകാശപ്പെടുന്നു. നിലവില്‍ ഇന്ത്യയില്‍ 38 നഗരങ്ങളില്‍ അവര്‍ക്ക് ഉപഭോക്താക്കളുണ്ട്. ഇതുവരെ 6000 ഓര്‍ഡറുകള്‍ അവര്‍ നേടിക്കഴിഞ്ഞു. മുബൈയില്‍ മാത്രമായി 3500 ഷോപ്പുകളുമായി ചര്‍ച്ചകള്‍ നടക്കുന്നു. അടുത്ത മൂന്ന് മാസം കൊണ്ട് എല്ലാ മെട്രോ നഗരങ്ങളിലേയും റീടെയില്‍ ഷോപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ ലക്ഷ്യമിടുന്നു. തെമിസിന്റെ സി ഇ ഒ ആയ നിഭ്രന്തില്‍ നിന്നാണ് തുടക്കത്തില്‍ അവര്‍ക്ക് നിക്ഷേപം ലഭിച്ചത്.

യുവര്‍ സ്റ്റോറിക്ക് പറയാനുള്ളത്

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിച്ചതോടെ ആരോഗ്യപരമായ ഭക്ഷണങ്ങളുടെ ആവശ്യമേറുന്നു. ഇത് ഈ മേഖലയെ ഉത്തേജിപ്പിക്കുന്നു. ബി ഡബ്ല്യു സി എഫ് ഐ സി സി ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യപരമായ ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ തുടങ്ങിയവക്ക് 14500 കോടി രൂപ മുതല്‍ 15000 കോടി രൂപ വരെയാണ് രാജ്യത്തെ വിപണി മുല്ല്യം. യോഗ ബോര്‍സ്, വാലന്‍ഷ്യം, ഗ്രീന്‍ സ്‌നാക്ക്‌സ് എന്നിവയുടെ ആഗമനം ഈ മേഖലയുെട പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നു. ഇന്നും ഹാര്‍ദിറാംസിന് 3500 കോടി രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്. വമ്പന്മാരായ മെക്ക്‌ഡൊനാള്‍സ്, ഡൊമിനോസ് എന്നിവരുടെ വരുമാനം കൂട്ടിയാല്‍ പോലും ഇത്യും വലിയ തുകയിലെത്തില്ല. ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ ഒരുപാട് പരിശ്രമം നടത്തിയാല്‍ മാത്രമേ വിപണിയില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല അവരുടെ ആശയങ്ങള്‍ തികച്ചും വ്യത്യസ്തവുമായിരിക്കണം.