ഫോട്ടോഗ്രാഫറെ തിരഞ്ഞു, ലഭിച്ചത് 'ക്വിക്ക്'

ഫോട്ടോഗ്രാഫറെ തിരഞ്ഞു, ലഭിച്ചത് 'ക്വിക്ക്'

Thursday November 12, 2015,

2 min Read

ഇന്ന് ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് മൊബൈല്‍ ആപ്പുകളാണ്. പണമിടപാടുകള്‍, ബില്‍ അടക്കലുകള്‍, ഡോക്ടറെ കണ്ടുപിടിക്കല്‍ ഇങ്ങനെ പല ആവശ്യങ്ങളും പല ആപ്പുകളില്‍ ഉണ്ട്. അത്തരത്തില്‍ ആരു ആപ്പാണ് 'ക്വിക്ക്' മികച്ച സേവനങ്ങള്‍ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഏകദേശം 100 തരം സേവനങ്ങള്‍ ഇതില്‍ നിന്ന് ലഭ്യമാണ്. ഫോട്ടോഗ്രാഫര്‍, ഇന്റീരിയര്‍ ഡിസൈനര്‍, യോഗാ ട്യൂട്ടര്‍മാര്‍ എന്നിങ്ങനെ പല രംഗത്തുള്ളവര്‍ ഇതില്‍പ്പെടുന്നു. കുറച്ച് മിനിറ്റുകള്‍ കൊണ്ട് ആവശ്യക്കാരന് അവര്‍ക്ക് ആവശ്യമുള്ളവരോട് സംസാരിക്കാം. എന്ന് ക്വിക്കിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ദീപക് സിംഗാള്‍ പറയുന്നു.

മറ്റ് സ്റ്റാര്‍ ആപ്പുകളെ പോലെ ക്വിക്കും വ്യക്തിപമായ ആവശ്യത്തിനാണ് തുടങ്ങിയത്. തന്റെ വിവാഹത്തിന് വേണ്ടി ഒരു ഫോട്ടോഗ്രാഫറെ അന്വേഷിക്കുകയായിരുന്നു. ദീപക്. ഒരാളെ കണ്ടുപിടിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. സുഹൃത്തുക്കളോട് ചോദിച്ചിട്ടും ആരെയും കിട്ടിയില്ല.

image


'ഞാന്‍ ഓണ്‍ലൈനായി കുറേ ഫോട്ടോഗ്രാഫര്‍മാരെ എന്വേഷിച്ചു. എന്നാല്‍ എനിക്ക് വേണ്ടത് അതില്‍ ഇല്ലായിരുന്നു. പിന്നീട് 3 ആഴ്ച കഴിഞ്ഞാണ് നല്ലൊരാളെ കണ്ടെത്തിയത്. ദീപക് പറയുന്നു. അങ്ങനെയാണ് ക്വിക്ക് ഉണ്ടായത്. എല്ലാ സേവനങ്ങളും ഞൊടിയിടയില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് ക്വിക്ക്.

ദീപക്കും ഷോബിതും അര്‍ബന്‍ ടച്ചില്‍ ജോലിചെയ്യുകയായിരുന്നു. ആ സമയത്ത് രണ്ടുപേരും സ്വന്തമായി എന്തെങ്കിലം തുടങ്ങാനുള്ള അവസരങ്ങള്‍ നോക്കുകയായിരുന്നു. സംഘര്‍ഷും അനുഭവും കൂടി അവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ 2014ല്‍ ക്വിക്ക് ഉണ്ടായി.

ഒരു കസ്റ്റമര്‍ ഈ ആപ്പിലേക്ക് കയരിയാല്‍ അവര്‍ക്ക് ആവശ്യമുള്ള സേവനം എന്താണോ അത് തിരഞ്ഞെടുക്കാം. അവരുടെ പിന്‍കോട് അതിന്റെ കൂടെ നല്‍കേണ്ടി വരും. പിന്നീട് ചില ചോദ്യങ്ങള്‍ അവരോട് ചോദിക്കും. അതിന് ഉത്തരം നല്‍കണം. ഞങ്ങള്‍ അവര്‍ക്ക് വേണ്ടി സേവനങ്ങല്‍ നല്‍കാന്‍ അനുയോജ്യരായ 3 പേരെ തിരഞ്ഞെടുക്കും. ഈ 3 പേരില്‍ നിന്ന് അവര്‍ക്ക് ഇഷ്ടപ്പെടുന്ന ആളിനെ തിരഞ്ഞെടുക്കാം.

3 മാസത്തിനുള്ളില്‍ ഞങ്ങള്‍ക്ക് പൂജ്യം മുതല്‍ 100 അപേക്ഷഖള്‍ വരെ നന്നുതുടങ്ങി. ദീപക് പറയുന്നു. അടുത്ത 12 മാസം കൊണ്ട് 5 നഗരങ്ങളിലായി ഒരു ദിവസം 5000 അപേക്ഷകളാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇപ്പോഴുള്ള റവന്യൂ മോഡല്‍ കമ്മീഷന്‍ അടിസ്ഥാനമാക്കിയുള്ളതാണ്.

ക്വിക്കിന്റെ ഏറ്രവും വലിയ ഘടകം അതിന്റെ സാങ്കേതിക വിദ്യാണ്. അവര്‍ ഏറ്റവും ഫലപ്രദമായ രീതിയാണ് ഇതിന് ഉപയോഗിക്കുന്നത്. അത് ഓരോരുത്തരുടേയും സമയവും പ്രയത്‌നവും വറളെ കുറക്കുന്നു. 'ഇതൊരു സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള രീതിയാണ്. ഞങ്ങല്‍ക്ക് നല്ല ടീമും ആവശ്യമായ കഴിവും ഉള്ളതുകൊണ്ടാണ് ഇത് സംഭവിച്ചത്.' ദീപക് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ക്വിക്ക് ലക്ഷ്യമിടുന്നത് മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവരെയാണ്. ഇപ്പോഴത്തെ യുവതലമുറ വളരെ തിരക്കുപിടിച്ചവരാണ്. അവരാണ് ഞങ്ങളുടെ ടാര്‍ജറ്റ്. അവര്‍ക്ക് എല്ലാ കാര്യങ്ങളും വളരെ പെട്ടെന്ന് ലഭ്യമാകണം. ഇതാണ് ഞങ്ങള്‍ നല്‍കുന്നതും. പിന്നീട് മറ്റ് നഗരങ്ങളിലേക്ക് ലഭ്യമാക്കാനുള്ള പദ്ധതിയും തുടങ്ങിക്കഴിഞ്ഞു. ദീപക് കൂട്ടിച്ചേര്‍ത്തു.

പ്രൊഫഷണന്‍ ആള്‍ക്കാരെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയതാണ് ഉണ്ടായിട്ടുള്ള വെല്ലുവിളി. തിരഞ്ഞെടുത്തവരുടെ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ഓരോരുത്തരുടെയും അടുത്ത് ചെന്ന് എല്ലാം പരിശോധിച്ചു. ഇത് കഴിഞ്ഞ് കസ്റ്റമേഴ്‌സിന് നല്ല സേവനം ലഭ്യമാക്കാന്‍ അവര്‍ക്ക് പരിശീലനം നല്‍കി.

റിപ്പയര്‍, പ്ലംബിങ്ങ്, വൈദ്യുത ഉപകരണങ്ങള്‍ എന്നിവക്കുള്ള സേവനം വളരെ കുറച്ചേ ലബ്‌യമാകുന്നുള്ളൂ. തിര്‌ര് പിടിച്ച ജീവിതത്തില്‍ എന്നും റിപ്പയര്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്ന് ഒരുപാട്‌പേര്‍ വിപണിയിലുണ്ട്. യെല്‍പ്പ്, ഫൈന്‍ഡ് ഹോം സര്‍വീസസ് അങ്ങനെ പലതും. ഇന്ത്യയിലും ചില ആപ്പുകളുണ്ട്. അര്‍ബന്‍ക്ലാപ്, നാനോജോബ്‌സ്, ഹിയര്‍നൗ, അര്‍ബന്‍പ്രോ എന്നിങ്ങനെ. പലരും ഇതില്‍ നിക്ഷേപം തുടങ്ങിയിട്ടുണ്ട്. ആക്‌സെല്‍ പാര്‍ട്‌നേഴ്‌സും എസ്.എ.ഐ.എഫ് പാര്‍ട്ട്‌നേഴ്‌സും 1.6മില്ല്യന്‍ ഡോളരാണ് അര്‍ബന്‍ക്ലാപില്‍ നിക്ഷേപിച്ചത്. താസ്‌കോജോബിന് എട്ട് കോടി ഇന്ത്യന്‍ രൂപയുടെ നിക്ഷേപമാണ്മേയ്ഫീല്‍ഡു ഓറിയോസ് സെഞ്ച്വര്‍ പാര്‍ട്ട്‌നേഴ്‌സും നേര്‍ന്ന് നടത്തിയത്.