പയ്യന്നൂർ സംഭവം ഉചിതമായ നടപടികൾ സ്വീകരിക്കും:കെ.കെ.ശൈലജ ടീച്ചര്‍

പയ്യന്നൂർ സംഭവം ഉചിതമായ നടപടികൾ സ്വീകരിക്കും:കെ.കെ.ശൈലജ ടീച്ചര്‍

Tuesday November 29, 2016,

2 min Read

പയ്യന്നൂരിൽ സ്വന്തം മകൾ അമ്മയെ ക്രൂരമായി പീഡിപ്പിച്ച സംഭവം സമൂഹ്യനീതി വകുപ്പ് ഗൗരവമായി കാണുന്നു.പ്രായം ചെന്നവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മക്കൾക്കും കുടുംബാംഗങ്ങൾക്കുമുണ്ട് ധാർമീകമായി ഈ ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ സമൂഹത്തിൽ നിന്ന് പരസ്പര സ്നേഹവും പരിഗണനയുമെല്ലാം അപ്രത്യക്ഷമാവുകയും സ്വാർത്ഥ താൽപര്യങ്ങൾ മുൻഗണനയിലെക്ക് വരികയും ചെയ്തു കൊണ്ടിരിക്കുന്നു. 

image


ഇന്നത്തെ സമൂഹത്തിൽ നിയമം മൂലം ഉത്തരവാദിത്ത്വം ഉറപ്പാക്കേണ്ട സ്ഥിതി ഉണ്ടായിരിക്കുകയാണ്. 2007ൽ ഇന്ത്യാ ഗവൺമെന്റ് പാസ്സാക്കിയെ മുതിർന്ന പൗരൻമാരുടെയും രക്ഷിതാക്കളുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമം (Maintanance and Welfare of Parents and Senior Citizen Act-2007) ഉത്തരവാദിത്ത്വങ്ങൾ സംബന്ധിച്ച് വ്യക്തമായ ചിത്രം നൽകുന്നുണ്ട്. മക്കളുടെയും പിൻതുടർച്ചാവകാശികളുടെയും നിയമപരമായ ഉത്തരവാദിത്തമാണ് സംരക്ഷണം ഉറപ്പാക്കൽ എന്ന് നിയമത്തിൽ പറയുന്നു. മക്കൾ എന്ന് പറഞ്ഞാൽ മകൻ, മകൾ, പേരമകൻ/മകൾ എന്നതാണ് വിശദീകരണം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഈ പരിധിയിൽ വരില്ല. ഭക്ഷണം,വസ്ത്രം, താമസ സ്ഥലം ചികിത്സയും പരിചരണവും എന്നിവയെല്ലാം സംരക്ഷണത്തിന്റെ പരിധിയിൽ ഉൾപ്പെടും. കുട്ടികളെ ദത്തെടുത്ത അച്ഛനും, അമ്മയും സംരക്ഷണ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. 60 വയസിന് മുകളിലുള്ള രക്ഷിതാക്കളെ ശാരിരികവും മാനസീകമായും പീഡിപ്പിക്കുന്നതും തടവും പിഴയും കിട്ടാൻ സാധ്യതയുള്ള ക്രിമിനൽ കുറ്റമാണ്. ആയതിനാൽ പയ്യന്നൂർ സംഭവത്തിൽ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കാൻ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ അനുപമ.ഐ.എ.എസ് മുഖേന ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു സംഭവത്തിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനുള്ള എല്ലാ ഇടപെടലുകളും സാമൂഹ്യനീതി വകുപ്പ് നടത്തും

വ്യദ്ധമന്ദിരത്തിലും മറ്റും വയോവൃദ്ധരായ സ്ത്രീകൾ ലൈംഗീകതിക്രമത്തിനടക്കം വിധേയരാവുന്നു എന്ന പരാതി ലഭ്യമാവുന്നുണ്ട് ഇതുസംബന്ധിച്ച് ബഹു: മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഒരു ഉന്നതതല സമിതി രൂപികരിച്ചിട്ടുണ്ട്. ജസ്റ്റിസ് രാമചന്ദ്രൻ നായർ അധ്യക്ഷനായി സമിതി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. റിപ്പോർട്ട് ലഭ്യമാവുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുന്നതാണ് വയോജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് നിയമ പരിപാലനം ഉറപ്പുവരുത്തേണ്ടതിനോടൊപ്പം വയോജന സംരക്ഷണ കേന്ദ്രങ്ങൾ കൂടുതൽ സൗഹൃദപരമാക്കുക, വയോമിത്രം പ്രോജക്ടുകൾ വ്യാപകമാക്കുക അവർക്ക് ചികിത്സയും ഭക്ഷണവും പരിചരണവും ലഭ്യമാക്കാനുള്ള ആധുനീക സംവിധാനങ്ങൾക്ക് രൂപം കൊടുക്കുക എന്നുള്ളതാണ് സമൂഹ്യനീതി വകുപ്പിന്റെ തുടർന്നുള്ള പ്രവർത്തനത്തിൽ ഉൾക്കൊള്ളിക്കുക. വൃദ്ധജന പരിപാലനം സമൂഹത്തിന്റെ കടമയാണ് എന്ന് ബോധ്യപ്പെടുത്തുന്ന പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്, വളരുന്ന കേരളം വളർത്തിയവർക്ക് ആദരം എന്ന പ്രചരണ പരിപാടിക്ക് 2016 നവംബർ 1 മുതൽ സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച് കഴിഞ്ഞു ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത് ഈ പരിപാടി കീഴ്തലങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ സാമൂഹ്യനീതി വകുപ്പിന് ഉദ്ദേശമുണ്ട്