മെസേജിങ്ങ് ആപ്പായ കോണ്‍ഡോറിനെ ഏറ്റെടുത്ത് 'ഫ്രഷ്‌ഡെസ്‌ക്ക്'

0

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രെഷ് ഡെസ്‌ക്, മൊബൈല്‍ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഡോറിനെ ഏറ്റെടുത്തു. 2015 ആഗസ്റ്റിലാണ് 'ഫ്രഷ്‌ഡെസ്‌ക്ക്' ലൈവ് വീഡിയോ ചാറ്റ് സംവിധാനം നല്‍കുന്ന 1 ഇഘകഇഗ.ശീ ആദ്യമായി ഏറ്റടുത്തത്. പീന്നീട് 2015 ഓക്‌ടോബറില്‍ സോഷ്യല്‍ റെക്കമന്റേഷന്‍ ആപ്പായ 'ഫ്രില്‍പ്പ്' ഏറ്റെടുത്തു.

'മൊബൈല്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വിവിധങ്ങളായ വെല്ലുവിളികളാണ് നേരിടേണ്ടിവരുന്നത്. ഇവക്കെല്ലാം പ്രായോഗിക പോംവഴികള്‍ കണ്ടെത്തുക എന്നത് ഒരു പ്രതിസന്ധിയായിരിക്കെയാണ് കോണ്‍ഡോര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നത്. ആപ്ലിക്കേഷന്‍ രംഗത്ത് കൊണ്ടു വരേണ്ട മാറ്റത്തെക്കുറിച്ച് ഫ്രഷ് ഡെസ്‌ക് ആദ്യം മുതല്‍ക്കു തന്നെ ശ്രദ്ധാലുക്കളായിരുന്നു.' കമ്പനിയുടെ സി ഇ ഒ ഗിരീഷ് മാതൃഭൂതന്‍ വ്യക്തമാക്കുന്നു.

2012ല്‍ ശ്രീകൃഷ്ണന്‍ ഗണേശന്‍, വിഘ്‌നേഷ് ഗിരിശങ്കര്‍, ദീപക് എന്നിവരാണ് ചെന്നൈയില്‍ 'കൊനോടോര്‍' ആരംഭിച്ചത്. ഈ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ വേണ്ടിയുള്ള ടു വേ കമ്മ്യൂണിക്കേഷന്‍ ചാനലാണ്. കൊനോടോര്‍ ഒരു ആപ്പുമായി ചേര്‍ന്ന് വാട്ട്‌സ് അപ്പിനോട് സമാനമായ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായി ഒരു ഐക്കണ്‍ കൊടുത്തിട്ടുണ്ടാകും. അതു വഴി അവര്‍ ആപ്പ് ഡെവലപ്പര്‍മാരുമായി ചോദ്യങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നു. ടാര്‍ജറ്റ്, സൊമാറ്റോ, ടൈസ് ഇന്റര്‍നെറ്റ്, ഫാസോസ്, ബാങ്ക് ബസാര്‍ ഡോട്ട് കോം എന്നിവയാണ് അവരുടെ ഉപഭോക്താക്കള്‍. ഇവര്‍ക്ക് 40 മില്ല്യനില്‍ കൂടുതല്‍ ഉപഭോക്താക്കളെ ഉള്‍ക്കൊള്ളാനുള്ള സംവിധാനമുണ്ട്. ടാര്‍ജറ്റ്, ക്വാല്‍ക്കം, വെന്‍ച്വേര്‍ഡ്, ആക്‌സെല്‍ പാട്‌നേഴ്‌സ് എന്നിവരാണ് ഇതിനെ പിന്തുണക്കുന്നത്.

'ഞങ്ങള്‍ ഫ്രഷ്‌ഡെസ്‌ക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. ഉപഭോക്താക്കളുടെ സേവനങ്ങളില്‍ ഒരേ നിലപാടാണ ഞങ്ങള്‍ക്ക് ഉള്ളത്. ഫ്രഷ്‌ഡെസ്‌ക്കുമായി ചേര്‍ന്നതോടെ ഞങ്ങള്‍ക്ക് കൂടുതല്‍ പണം ഞങ്ങളുടെ സാങ്കേതികവിദ്യ വിഭാഗത്തില്‍ നിക്ഷേപിക്കാന്‍ കഴിയും. ഫ്രഷ്‌ഡെസ്‌ക്കിന്റെ അനുഭവങ്ങള്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ ഉപയോഗപ്രദമാകും' ശ്രീകൃഷ്ണന്‍ ഗണേശന്‍ പറയുന്നു.

ഈ ഏറ്റെടുക്കല്‍ ഫ്രഷ്‌ഡെസ്‌ക്കിന്റെ ബിസിനസ് കൂട്ടാന്‍ സഹായിക്കുമെന്ന് ഗിരീഷ് പറയുന്നു. 2010ല്‍ തുടങ്ങിയ ഫ്രഷ്‌ഡെസ്‌ക്കിന് ഇന്ന് ലോകമെമ്പാടും 50000 ഉപഭോക്താക്കളുണ്ട്. 3എം, ഹോണ്ട, ഹ്യൂഗോ ബോസ്സ്, യൂണിവേഴ്‌സിറ്റ് ഓപ് പെന്‍സിന്‍വാനിയ, ദി അറ്റ്‌ലാന്റിക്, പെട്രോനാസ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ചില സംഘടനകളെ അതിന്റെ ഉപഭോക്താക്കളുമായി ഇമെയില്‍, ഫോണ്‍, വെബ്‌സൈറ്റ്, ഫോറം, സോഷ്യല്‍ മീഡിയ എന്നിവ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നു.

ഫ്രഷ്‌ഡെസ്‌ക്ക് ഇതുവരെ ആറ് ഘട്ടങ്ങളിലായി $94 മില്ല്യന്‍ ഫണ്ട് ഉയര്‍ത്തിക്കഴിഞ്ഞു. ടൈഗര്‍ ഗ്ലോബല്‍, ഗൂഗിള്‍, ക്യാപിറ്റല്‍, ആക്‌സെല്‍ പാട്‌നേഴ്‌സ് എന്നിവരാണ് നിക്ഷേപകര്‍. 2015 ഏപ്രിലില്‍ $50 മില്ല്യന്‍ നേടിയതോടെ $500 മില്ല്യന്റെ മൂല്ല്യമാണ് ഇപ്പോള്‍ ഇതിന് കണക്കാക്കുന്നത്. എന്നാല്‍ ഇത് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.