വ്യവസായത്തിലേക്കുള്ള ചുവടുകള്‍

വ്യവസായത്തിലേക്കുള്ള ചുവടുകള്‍

Sunday December 13, 2015,

2 min Read

ഒരു നല്ല ജോലി വിട്ട് വന്നതിന് ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നു.ഞാന്‍ അവരോട് ഒന്നും പറഞ്ഞില്ല. എന്റെ മനസ്സില്‍ ശക്തമായ ഒരു തീരുമാനം ഉണ്ടായിരുന്നു. 'വ്യവസായമെന്ന അപകടം നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.' ചിലര്‍ സ്വന്തം ആഗ്രഹപ്രകാരം വ്യവസായത്തിലേക്ക് എത്തുമ്പോള്‍ ചിലര്‍ അറിയാതെ ഇതിലേക്ക് എത്തിപ്പെടുന്നു. എന്റെ കാര്യത്തില്‍ ഇത് രണ്ടും ശരിയാണ്.

image


ഞാന്‍ എന്റെ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ എന്തു ചെയ്യണമെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. പിന്നീടാണ് ഞാന്‍ എന്നിലെ വ്യവസായിയെ തിരിച്ചറിഞ്ഞത്. ചെറിയ പ്രോജക്റ്റുകളും കണ്ടന്റുകളും എഴുതിയായിരുന്നു തുടക്കം.ഒരു വര്‍ഷത്തോളം ഇത് തുടര്‍ന്നു. അങ്ങനെ ഡിജിറ്റല്‍ ലോകത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. അങ്ങനെ Crisp Talks.com ആരംഭിച്ചു.

image


ഇതാണ് എന്റെ കഥ. ഈ മേഖലയില്‍ എത്തിച്ചേരാനായി പലരുടേയും ഉപദേശം എല്ലാവരും തേടാറുണ്ട് എന്ന് എനിക്കറിയാം. ഇവിടെ ചില വ്യവസായികള്‍ ന്ങ്ങള്‍ക്ക് വേണ്ട ഉപദേശം നല്‍കുന്നു.

പവന്‍ ജെയിന്‍,ബ്ലൂ ബോക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകന്‍:

image


'ഞാന്‍ എനിക്കുണ്ടായിരുന്ന ഒരു നല്ല ജോലി കളഞ്ഞതിനു ശേഷമാണ് ഈ രംഗത്തേക്ക് വരുന്നത്. എനിക്ക് ഇതിന് മൂന്ന് കാരണങ്ങള്‍ ഉണ്ടായിരുന്നു. എന്റെ കഴിവില്‍ എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. ഒരുപാട് ഗവേഷണങ്ങള്‍ ചെയ്ത് സൃഷ്ടിക്കുന്ന ഒരു ഉത്പ്പന്നത്തിന് അതിന്റേതായ പ്രത്യേകതയുണ്ടാകും. ഇന്ത്യയില്‍ ഡിജിറ്റല്‍ മാധ്യമം പിച്ചവയ്ച്ചു കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ വളരെ വലിയ നേട്ടങ്ങള്‍ തന്നെ ഇതിന് സൃഷ്ടിക്കാന്‍ കഴിയും. നമ്മുടെ കൂടെ നില്‍ക്കുന്നവരുടെ പ്രോത്സാഹനമാണ് ഏറ്റവും ആദ്യം വേണ്ടത്. ഏതു പ്രതിസന്ധിയും തരണം ചെയ്യാന്‍ ഇത് സഹായിക്കും.നിങ്ങളുടെ കൂടെ നല്ലൊരു ടീമുണ്ടെങ്കില്‍ നിങ്ങളുടെ യാത്ര സുഗമമായിരിക്കും.'

ഇത് നന്നായി ആലോചിച്ച ശേഷം വ്യവസായത്തില്‍ എത്തിയ ഒരാളുടെ വാക്കുകളാണ്.

നിതിന്‍ ജെയിന്‍,ഗിഫ്റ്റിങ്ങ് സൊല്യൂഷനായ 'ഇന്‍ഡിബ്‌നി'യുടെ സ്ഥാപകന്‍:

image


'ഞാന്‍ എന്റെ സുഹൃത്തിന്റെ വിവാഹത്തിന് നല്‍കാനായി ഒരു ഗിഫ്റ്റ് അന്വേഷിച്ച് ഒരുപാട് സ്ഥലത്തു പോയി അവിടെയൊന്നും എനിക്ക് ഇഷ്ടപ്പെട്ട ഒന്ന് കിട്ടിയില്ല. അങ്ങനെ ഞാന്‍ സ്വന്തമായി ഒരെണ്ണം ഡിസൈന്‍ ചെയ്യാന്‍ തീരുമാനിച്ചു. ഞാന്‍ അവരുടെ ഫോട്ടോകള്‍ എടുത്തിട്ട് കൈകൊണ്ട് സ്‌കെച്ച് വരച്ചു. ഇത് ഒരു ഗോള്‍ഡന്‍ ഫോയിലില്‍ വച്ച് പ്രിന്റ് ചെയ്തതിനു ശേഷം,ഗ്ലാസ്സുകൊണ്ട് ഫ്രെയിം ചെയ്തു. ഇത് കണ്ട് എല്ലാവര്‍ക്കും കൗതുകം തോന്നി. ഇതിന് ശേഷം യാദൃച്ഛികമായാണ് ഇന്‍ഡിബ്‌നി രൂപീകരിച്ചത്. വിലയോ,ഭാരമോ നോക്കിയല്ല ഗിഫ്റ്റ് നല്‍കേണ്ടത്. അതു കൊടുക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ഒരുപോലെ സന്തോഷം തോന്നണം. ഞങ്ങളുടെ ഗിഫ്റ്റുകള്‍ ആരുടെയെങ്കിലും മുഖത്ത് ഒരു പുഞ്ചിരി സമ്മാനിച്ചാല്‍ അതാണ് ഞങ്ങളുടെ വിജയം.'

നിങ്ങളുടെ വ്യവസായ ജീവിതം ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ കമന്റ് ചെയ്യുക.

ലേഖിക: Crisp Talks.com എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ സ്ഥാപകയായ രച്‌നഗിയ. അനിമേറ്റ് ചെയ്ത വീഡിയോകളുടെ സേവനം നല്‍കുന്ന ഒരു സ്റ്റാര്‍ട്ട് അപ്പാണിത്.