എന്റെ സ്റ്റാര്‍ട്ട് അപ്പ് യാത്രക്ക് മുമ്പ് അറിയേണ്ടിയിരുന്ന ചില കാര്യങ്ങള്‍

എന്റെ സ്റ്റാര്‍ട്ട് അപ്പ് യാത്രക്ക് മുമ്പ് അറിയേണ്ടിയിരുന്ന ചില കാര്യങ്ങള്‍

Sunday February 07, 2016,

5 min Read


ജി ശ്രീനിവാസന്‍ തന്റെ കണ്‍ള്‍ട്ടിങ്ങിന്റെ ഭാഗമായി പല സംരംഭകരേയും ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേയും കാണാറുണ്ട്. അദ്ദേഹം ആവ്യക്തിയെ മനസ്സിലാക്കാനും അവരുടെ ഉത്പ്പന്നത്തിന്റെ സാധ്യതയെക്കുറിച്ച് മനസ്സിലാക്കാനുമായി 2 മണിക്കൂറോളും സംസാരിക്കാറുണ്ട്. ഒരു സംരംഭത്തിനായി പണവും സമയവും ഉപയോഗിക്കുന്നതിന് മുമ്പ് താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അവരോട് പറയാറുണ്ട്. പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. എന്നാല്‍ ഒരു പദ്ധതി തയ്യാറാക്കുമ്പോള്‍ തീര്‍ച്ചയായും മനസ്സിലാക്കേണ്ട കാര്യം എല്ലാ പദ്ധതികളും എപ്പോഴും വിജയകരമാകില്ല എന്നാണ്. ശ്രീനിവാസന്റെ കുടുംബത്തില്‍ ആര്‍ക്കും വ്യവസായ പാരമ്പര്യം ഇല്ലായിരുന്നു. തന്റെ സ്റ്റാര്‍ട്ട് അപ്പ് യാത്രയ്ക്ക് അദ്ദേഹം സ്വയം അറിയേണ്ടിയിരുന്ന ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നു.

image


കുടുംബത്തിന്റെ സമ്മതം

എന്റെ ഏറ്റവും വലിയ തെറ്റില്‍ നിന്ന് തന്നെ തുടങ്ങാം. ഞാന്‍ എന്റെ ഭാര്യയോട് സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നതിനെ കുറിച്ച് ലാഘവത്തോടെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ തീരുമാനിച്ചു. അതുപോലെ നിങ്ങളുടെ കുടുംബത്തോടും സ്റ്റാര്‍ട്ട് അപ്പിനെ കുറിച്ച് സംസാരിക്കുക. അതിന്റെ വിജയപരാജയ സാധ്യതകള്‍ ബോധ്യപ്പെടുത്തിക്കൊടുക്കുക. അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക. നിങ്ങളുടെ മറുപടിയില്‍ അവര്‍ തൃപ്തരാണെന്ന് വിചാരിക്കരുത്. എങ്കിലും അതിനെക്കുറിച്ച് വിശദമായി സംസാരിക്കാന്‍ ശ്രമിക്കുക.

നിങ്ങളുടെ തീരുമാനം അവര്‍ ശരിവച്ചാലും സ്ഥിരമായി ഒരു വരുമാനം ഇല്ലാത്തത് അവരെ അലട്ടുന്ന പ്രശ്‌നമായിരിക്കും. ചിലരെങ്കിലും നിങ്ങളെ വിഷമിപ്പിക്കാന്‍ മടിച്ച് ഈ കാര്യം പുറത്ത് പറയില്ല. ആ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ തന്നെ തയ്യാറാകുക. വെല്ലുവിളികളും മറ്റ് വഴികളും ശ്രദ്ധിക്കുക. സ്റ്റാര്‍ട്ട് അപ്പ് യാത്രയ്ക്കായി നിങ്ങളെക്കാള്‍ കൂടുതല്‍ സജ്ജമാക്കേണ്ടത് നിങ്ങളുടെ കുടുംബത്തെയാണ്. ഇത് നിങ്ങളുടെ ആശയം ആണ്. നിങ്ങളെക്കാള്‍ അതില്‍ വിശ്വാസം അര്‍പ്പിക്കാന്‍ വേറെ ആരുമില്ല.

നിങ്ങളുടെ അവര്‍ക്ക് മനസ്സിലാകുമെന്നും അവര്‍ അതിനൊരു മൂല്ല്യം നല്‍കുമെന്നും പ്രതീക്ഷിക്കരുത്. അവര്‍ക്ക് നിങ്ങളുടെ പദ്ധതികളെ കുറിച്ച് അറിയില്ലെങ്കില്‍ അത് നിങ്ങലെ തന്നെ ബാധിക്കും. മാത്രമല്ല നിങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് യാത്രകളില്‍ നിന്ന് മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒവിവാക്കേണ്ടതാണ്. എല്ലാ മസവും വീട്ടിലേക്ക് പണം എത്തികാകമെന്ന എന്റെ വാക്കില്‍ ഭാര്യക്ക് വിശ്വാസം നഷ്ടപ്പെട്ടു. എന്നിട്ടും അവള്‍ എന്നെ പിന്തുണച്ചു. അവള്‍ കൂടെയുള്ളത് എന്റെ ഭാഗ്യമാണ്. നിങ്ങള്‍ക്ക് നിലവിലുള്ള ജോലി കളഞ്ഞ് ഒരിക്കലും സ്റ്റാര്‍ട്ട് അപ്പിലേക്ക് ഇറങ്ങരുത്. നിങ്ങളുടെ ഉത്പ്പന്നത്തിന് വേണ്ടി ഒരു കോഡ് ഉണ്ടാക്കിയോ ഒരു ബിസിനസ് പ്രമേയം തയ്യാറാക്കിയോ മാത്രം ആരംഭിക്കുക.

നിങ്ങളുടെ ഉത്പ്പന്നത്തിന് മൂല്ല്യ പ്രമേയ സന്ദേശം തയ്യാറാക്കുക

താഴെ തന്നിരിക്കുന്ന മാതൃകയില്‍ നിങ്ങളുടെ ഉത്പ്പന്നത്തിന് പിന്നലെ ആശയം പൂരിപ്പിക്കുക. മറ്റുള്ളവരോട് ഉത്പ്പന്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇത് ഉപയോഗിക്കുക. ഓരോ ഉപഭോക്താവിന്റേയും ആവശ്യങ്ങള്‍ മനസ്സിലാക്കി മാത്രം പ്രവര്‍ത്തിക്കുക. പുതിയ കാര്യങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ പൂര്‍ണ്ണതക്ക് വേണ്ടി അതും കൂട്ടിച്ചേര്‍ക്കുക.

• ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നവര്‍ക്കും ഈ രീതിയിലുള്ള ഉപഭോക്താക്കള്‍ക്കും വേണ്ടിയുള്ള ഉത്പ്പന്നം.

• ഞങ്ങളുടെ പരിഹാരമാര്‍ഗ്ഗം ഇതാണ്.

• മറ്റ് കമ്പനികളില്‍ നിന്ന് ഇതിന്റെ വ്യത്യാസം ഉതാണ്

ഒരിക്കലും ഇതില്‍ കഠിനമായ വാക്കുകള്‍ ഉപയോഗിക്കരുത്. എത്രയും ലളിതമാക്കാന്‍ കഴിയുമോ അത്രയും നല്ലതാണ്. കൂടുതല്‍ നല്ല ആശയങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാറ്റ് സ്ഥാപനങ്ങളെ സമീപിക്കുക.

ബിസിനസ് മോഡല്‍ കാന്‍വാസ് പൂരിപ്പിക്കുക

ബിസിനസ് മോഡല്‍ കാന്‍വാസ് എന്നത് സംരംഭകരുടേയും മാനേജ്‌മെന്റ് മേഖലയുടേയും തന്ത്രപരമായ ഒരു ആയുധമാണ്. ഇതുവഴി നിങ്ങള്‍ക്ക് നിങ്ങളുടെ ബിസിനസ് മോഡലിന്റെ ഡിസൈന്‍, വെല്ലുവിളി എന്നിവ വിശദീകരിക്കാന്‍ സാധിക്കുന്നു. ഇന്ന് 'സ്ട്രാറ്റജൈസര്‍'നെ പോലുള്ളവര്‍ ഈ മോഡല്‍ പൂരിപ്പിക്കാനുള്ള രീതികള്‍ പറഞ്ഞ് കൊടുക്കുന്നു.

ബി എം സി പൂരിപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

• നിങ്ങളുടെ കയ്യില്‍ എല്ലാ ചോദ്യങ്ങളുടേയും ഉത്തരം ഉണ്ടാകണമെന്നില്ല. നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ എന്തെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങളുമുണ്ട്. അത് ഒരു പ്രശ്‌നമല്ല.

• ഉത്തരങ്ങല്‍ തേടി പോകുമ്പോള്‍ നിങ്ങളുടെ സഹ സ്ഥാപകര്‍, ജീവനക്കാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ ചോരുന്ന ഒരു ശ്യംഖലയിലേക്ക് നിങ്ങള്‍ എത്തിച്ചേരാം.

• നിങ്ങളുടെ ഉത്പ്പന്നത്തിന്റെ ആശയത്തെക്കുറിച്ച് ഒരു കാഴ്ചപ്പാട് സൃഷ്ടിക്കാനുള്ള അടിസ്ഥാന മാര്‍ഗ്ഗമാണ് ബി എം സി.

• നിങ്ങളുടെ ആശയം നല്ലതല്ല എന്നുള്ള അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുക. അത് ശാന്തമായി കേട്ട് കുറിച്ചുവയ്ക്കുക. ഒരിക്കലും തര്‍ക്കിക്കരുത്.

യു ഐ ഡിസൈനിലുള്ള അപേക്ഷ

പലര്‍ക്കും യു ഐയില്‍ പരിജ്ഞാനം കുറവായിരിക്കും. എന്നാല്‍ അങ്ങനെ പരിജ്ഞാനം ഉള്ള ഒരാളെ തിരഞ്ഞെടുക്കാന്‍ സാധിക്കുകയില്ല. നിങ്ങളുടെ ഉത്പ്പന്നത്തിന് നല്ല ഒരു ഡിസൈന്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് യു ഐ പരിജ്ഞാനം വേണ്ടത് അത്യാവശ്യമാണ്.

• യു ഐ ഡിസൈന്‍ പഠിക്കാനായി ഓണ്‍ലൈന്‍ കോഴ്‌സുകളുണ്ട്. അതില്‍ നിന്ന് ഡിസൈന്‍ രീതികളെ കുറിച്ച് മനസ്സിലാക്കുക.

• നവീന വെബ്‌സൈറ്റുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തുക. ട്രെയല്‍ രീതികള്‍ ഉപയോഗിച്ച് നിങ്ങളുടെ അപ്ലിക്കേഷന് ആവശ്യമായ രീതികള്‍ ശേഖരിക്കുക.

• ഈ ഡിസൈനുകള്‍ നിങ്ങുടെ ഡെവലപ്പറിന് നല്‍കി അതുപയോഗിച്ച് ഒന്ന് വികസിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുക. അത് അവര്‍ക്ക് കൂടുതല പ്രചോദനം നല്‍കുന്നു.

• നിങ്ങള്‍ക്ക് ഡിസൈനിങ്ങ് അറിയില്ലെന്ന് ഡെവലപ്പറോട് ഒരിക്കലും പറയരുത്. യു ഐ ഡെവലപ്പര്‍മാരായി വലിയ കോര്‍പ്പറേറ്റുകളില്‍ ജോലി ചെയ്യുന്ന നിങ്ങളുടെ സുഹൃത്തുക്കളോട് സംസാരിക്കുക. അരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ച് അത് ഡെവലപ്പര്‍മാരുമായി പങ്കുവെയ്ക്കുക. അഭിപ്രായങ്ങളിലുള്ള മോശമായ കാര്യങ്ങല്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

വെബ്‌സൈറ്റ് ഡിസൈന്‍

ആദ്യത്തെ വെബ്‌സൈറ്റ് തന്നെ കോര്‍പ്പറേറ്റുകളുടെ സൈറ്റ് പോലെ ആകരുത്. ഉപഭോക്താക്കളെ മനസ്സില്‍ കണ്ടെ ഒരു ലളിതമായ സൈറ്റായിരിക്കണം ഉണ്ടാക്കേണ്ടത്. പല സ്വഭാവമുള്ള നിരവധി ഉപഭോക്താക്കള്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് പരിഗണന നല്‍കുക. നിങ്ങളുടെ മൂല്ലയപ്രമേയവും മറ്റ് കാര്യങ്ങളും ഒരിക്കലും ഉപഭോക്താക്കള്‍ക്കായി ഹോം പേജില്‍ പ്രദര്‍ശിപ്പിക്കുക.

• വെബ്‌സൈറ്റില്‍ ഡിസൈന്‍ ലേ ഔട്ടിന് നല്‍കുന്ന പരിശ്രമത്തെക്കാള്‍ വ്യത്യസ്തമാണ് ആ വെബ്‌സൈറ്റിന് ഒരു പ്രോഗ്രാം ഉണ്ടാക്കുന്നതില്‍ ഡെവലപ്പറിന് വേണ്ടിവരുന്ന പരിശ്രമം.

• വെബ്‌സൈറ്റിലെ ഉള്ളടക്കവും നല്ലതായിരിക്കണം. ഒരു ടെക്കി എന്ന നിലയില്‍ ഡിസൈനറിന്റേയും ഡെവലപ്പറിന്റേയും ജോലി മനസ്സിലാക്കുന്നു. എന്നാല്‍ അതിലെ ഉള്ളടക്കം കാര്യമാക്കുന്നില്ല.

• കണ്ടന്റ് റൈറ്ററും യു ഐ ഡിസൈനറും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് നല്ലതായിരിക്കും.

• വെബ്‌സൈറ്റിന്റെ ഉപയോഗം ഒരിക്കല്‍ മാത്രമാണെന്ന് വിചാരിക്കരുത്. പല തവണ ഇതില്‍ അപ്‌ഡേറ്റുകള്‍ നടത്തേണ്ടി വരും. ഡിസൈനര്‍ ഇല്ലാതെ തന്നെ ചെറിയ അപ്‌ഡേറ്റുകള്‍ ചെയ്യാന്‍ ശ്രമിക്കുക.

• ചില വെബ്‌സൈറ്റ് കമ്പനി ഉത്പ്പന്നത്തിന്റെ സവിശേഷതകള്‍, ടീം എന്നിവയെ ആദ്യ പേജില്‍ തന്നെ പറയുന്നു. എന്നാല്‍ ഇത് അകത്തുള്ള പേജുകളില്‍ ഉള്‍പ്പെടുത്തുന്നതാകും നല്ലത്. ഹോം പേജില്‍ മൂല്ല്യ പ്രമേയം ഉണ്ടെങ്കില്‍ അതിന്റെ നിര്‍മ്മാതാക്കളെ കുറിച്ചും ഉത്പ്പന്നത്തിന്റെ സവിശേഷതയെക്കുറിച്ചും അറിയാന്‍ കൂടുതല്‍ ആകാംഷ തോന്നും.

നിങ്ങളുടെ ശ്യംഖല സൃഷ്ടിക്കുക

ഒരു കോര്‍പ്പറേറ്റ് ജീവനക്കാരന്‍ എന്ന നിലയില്‍ ഇതില്‍ താത്പര്യമുള്ളവരെ കണ്ടെത്തി അവരുമായി ആശയങ്ങള്‍ പങ്കുവെയ്ക്കാം. ഞാന്‍ ഇങ്ങനെ ഒരു ശ്യംഖല ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങളുടെ മേഖളയിലെ വെല്ലുവിളികളെ കുറിച്ച് ഒരാള്‍ സംസാരിക്കുമ്പോള്‍ അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

• ടി ഐ ഇയുടെ ഭാഗമാകാന്‍ ശ്രമിക്കുക. ഐ സ്പിരിറ്റ് സെഷനുകളില്‍ പങ്കെടുക്കുക. മൈക്രോസോഫ്റ്റ് ആക്‌സലറേറ്റര്‍ യോഗങ്ങളില്‍ പങ്കെടുക്കുക. ചിലര്‍ നെറ്റ്‌വര്‍ക്കിങ് സെഷന് വേണ്ടി ചെറിയ ടോക്കണ്‍ തുക ആവശ്യപ്പെടുന്നു.

• എല്ലാ ചര്‍ച്ചകളിലും പങ്കെടുക്കാന്‍ ശ്രമിക്കുക.

• ഇന്ത്യ പ്രോഡക്ട്‌സ് ലീഡര്‍ഷിപ്പിന്റെ ഫ്രീ ഇന്‍ഡസ്ട്രി സെഷന്‍ വഴി മൂല്ല്യ പ്രമേയം, ബിസിനസ് മോഡല്‍ ക്യാന്‍വാസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു.

• close.io എന്ന ബ്ലോഗിലൂടെ വില്‍പ്പനയിലെ വെല്ലുവിളികള്‍ എന്റെ ശ്രദ്ധക്കുറവ് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി.

• യുവര്‍ സ്റ്റോറിയുടെ മത്സരത്തില്‍ ഉള്ളവര്‍, മറ്റ് സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നു.

അനുഭവ സമ്പത്ത് നേടുക

ടെക്കികള്‍, പ്രൊഫഷണലുകള്‍ എന്നിവരുമായി നല്ല ബന്ധം പുലര്‍ത്തുക. അവരുമായി എപ്പോഴും ബന്ധപ്പെടാന്‍ ശ്രമിക്കുക. നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പോലും ഇതേ രീതിയിലുള്ള മറ്റ് സ്റ്റാര്‍ട്ട് അപ്പുകളുടെ വിവരങ്ങള്‍ നല്‍കാന്‍ കഴിയും.

വില്‍പ്പനയെക്കുറിച്ച് പഠിക്കുക

ഗ്രീന്‍ഫീല്‍ഡ് മേഖലയില്‍ നിന്നുള്ള ഒരു ഉത്പ്പന്നത്തിന്റെ ആശയം വച്ചാണ് ഞാന്‍ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയത്. എന്നാല്‍ ആദ്യം ഉത്പ്പന്നത്തിന്റെ ആശയം ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ശേഷം വില്‍പ്പന തുടങ്ങുക. അന്ന് ഞാന്‍ ടെക്കി ആയിരുന്നതുകൊണ്ട് ഉത്പ്പന്നത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കിയത്. വില്‍പ്പനയെക്കുറിച്ച് ചിന്തിക്കുന്നില്ല. ഒരു ടെക്കി എന്ന നിലയില്‍ ഒരു വലിയ കമ്പനിയില്‍ വില്‍പ്പന നടത്തുന്നതെങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

മറ്റുള്ളവര്‍ക്ക് കണ്‍സള്‍ട്ടിങ്ങ് സേവനം നല്‍കാനുള്ള അവസരം പ്രയോജനപ്പെടുത്തുക

നിങ്ങല്‍ക്ക് കണ്‍സള്‍ട്ടിങ്ങില്‍ ശോഭിക്കാന്‍ കഴിയുമെങ്കില്‍ അതിലേക്ക് ശ്രദ്ധ കൊടുക്കുക. ആഴ്ചയിലോ അല്ലെങ്കില്‍ രാത്രി സമയമോ അതിനായി തിരഞ്ഞെടുക്കാം. നിങ്ങളുടെ ഒരു പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുക. മാത്രമല്ല നിങ്ങളുടെ ആശയങ്ങളും ഇതുവഴി പരീക്ഷിക്കാന്‍ സാധിക്കും.

2011ല്‍ കണ്‍സള്‍ട്ടിങ്ങ് രംഗത്ത് എനിക്ക് പരാജയം നേരിടേണ്ടി വന്നു. എന്നാല്‍ പിന്നീട് ഇതിനായി എന്റെ ഒരു സുഹൃത്ത് എന്നെ സഹായിച്ചു. എല്ലാ കൂടിക്കാഴ്ചകളും പുതിയ ശ്യംഖലകളും പുതിയ ബന്ധങ്ങളും സൃഷ്ടിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇതിന് വേണ്ടി വളരം കുറച്ച് സമയം മാത്രം ചിലവഴിക്കുക. ഇതിലെല്ലാമുപരി നിങ്ങളുടെ ഉത്പ്പന്നത്തെക്കുറിച്ച് മറക്കരുത്.