സെക്യൂരിറ്റി തൊഴിലാളികളുടെ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു

സെക്യൂരിറ്റി തൊഴിലാളികളുടെ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു

Wednesday May 31, 2017,

1 min Read

സംസ്ഥാനത്ത് സെക്യൂരിറ്റി സര്‍വീസില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. തസ്തിക, കുറഞ്ഞ അടിസ്ഥാന വേതന നിരക്ക് എന്നീ ക്രമത്തില്‍: മാനേജര്‍-(13,130-250-14380-300-15880), അസിസ്റ്റന്റ് മാനേജര്‍/ഓപ്പറേഷന്‍സ് മാനേജര്‍ -(12830-250-14080-300-15580), സൂപ്പര്‍വൈസര്‍ (12,580-250-13830-300-15330), ഹെഡ്ഗാര്‍ഡ് (12230-250-13480-300-14980), സായുധ സെക്യൂരിറ്റി ഗാര്‍ഡ് (11570-250-12820-300-14320), സായുധരല്ലാത്ത സെക്യൂരിറ്റി ഗാര്‍ഡ് (10170-200-11170-250-12420), അക്കൗണ്ടന്റ്/കാഷ്യര്‍/ക്ലാര്‍ക്ക് (10170 -200 -11170 -250 -12420), ഓഫീസ് അറ്റന്‍ഡന്റ് (8960-175-9835-200-10835), സ്വീപ്പര്‍/ക്ലീനര്‍ (8540- 150 -9290 -175-10165) അടിസ്ഥാന വേതനത്തിനു പുറമേ ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തിലുള്ള ക്ഷാമബത്തയ്ക്കും അര്‍ഹതയുണ്ട്. 

image


ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ബന്ധപ്പെട്ട ജില്ലാ ആസ്ഥാനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുന്ന 1998-99= 100 സീരീസിലെ ഉപഭോക്തൃവില സൂചികയിലെ 250 പോയിന്റിനു മേല്‍ വര്‍ധിക്കുന്ന ഓരോ പോയിന്റിനും 26 രൂപ നിരക്കില്‍ ക്ഷാമബത്ത നല്‍കണം. ഇടുക്കി, വയനാട് ജില്ലകളില്‍ പ്രത്യേകം ഉപഭോക്തൃ വിലസൂചിക നമ്പര്‍ പ്രസിദ്ധീകരിക്കുന്നതുവരെ മൂന്നാര്‍, മേപ്പാടി കേന്ദ്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഉപഭോക്തൃവില സൂചിക നമ്പരിന്റെ അടിസ്ഥാനത്തില്‍ ക്ഷാമബത്ത നല്‍കണം. ഒരു തൊഴിലുടമയുടെ കീഴില്‍ പൂര്‍ത്തിയാക്കിയ ഓരോ അഞ്ചു വര്‍ഷത്തെ സര്‍വീസിനും പുതിയ വേതന നിരക്കില്‍ നിര്‍ണയിക്കപ്പെട്ട ശമ്പളത്തിന്റെ തൊട്ടടുത്ത നിരക്കിലുള്ള ഓരോ വാര്‍ഷിക ഇന്‍ക്രിമെന്റ് എന്ന രീതിയില്‍ സര്‍വീസ് വെയിറ്റേജ് അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുത്തി നല്‍കണം. കൂടാതെ സൂപ്പര്‍വൈസര്‍, ഹെഡ് ഗാര്‍ഡ്, സെക്യൂരിറ്റി ഗാര്‍ഡ്( സായുധരും അല്ലാത്തവരും) ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം അടിസ്ഥാനവേതനത്തിന്റെ 10 ശതമാനം നിരക്കില്‍ യൂണിഫോം അലവന്‍സും നൈറ്റ് ഡ്യൂട്ടി അലവന്‍സ് പ്രതിദിനം 20 രൂപയും പ്രതിമാസം നൂറുരൂപ വാഷിംഗ് അലവന്‍സും നല്‍കണം. മൊബൈല്‍ ടവറുകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് പ്രതിമാസം നൂറു രൂപ സ്‌പെഷ്യല്‍ അലവന്‍സിനും അര്‍ഹതയുണ്ട്.ഏതെങ്കിലും സ്ഥാപനത്തില്‍ വിജ്ഞാപന പ്രകാരമുള്ള കുറഞ്ഞ വേതനത്തേക്കാള്‍ ഉയര്‍ന്ന വേതനം ലഭിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് തുടര്‍ന്നും ഉയര്‍ന്ന നിരക്കില്‍ വേതനം നല്‍കണം.