ആസ്വാദകരെ കയ്യിലെടുത്ത് 'നവംബറിന്റെ കഷ്ടം'  

0

ആനുകാലിക സംഭവങ്ങളുടെ നേര്‍ക്കാഴ്ചയിലൂടെ ആസ്വാദകരെ കയ്യിലെടുത്ത് നര്‍മ്മകൈരളിയുടെ 'നവംബറിന്റെ കഷ്ടം' എന്ന ആക്ഷേപ ഹാസ്യ നാടകം.

 നോട്ട് പ്രതിസന്ധിയില്‍പ്പെട്ടലയുന്ന ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ രസകരമായി അവതരിപ്പിക്കുകയായിരുന്നു ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച നവംബറിന്റെ കഷ്ടം.

ഡോ. തോമസ് മാത്യു, എ.എസ്. ജോബി, ചവറ മണിക്കുട്ടന്‍, ദിലീപ് കുമാര്‍ ദേവ്, ഡോ. സജീഷ്, ദീപു അരുണ്‍, സന്‍വീന്‍ ശ്രീകുമാര്‍, വൈക്കരം രാമു, അഡ്വ. മംഗളതാര, അഡ്വ. ശ്രീന ശ്രീകുമാര്‍, അഞ്ജന ശ്രീകുമാര്‍, ബീന ശ്രീകുമാര്‍, അനീഷ എലിസബത്ത് തോമസ്, സൗമ്യ, അനു ദീപു എന്നിവര്‍ രംഗത്തെത്തി. ചമയം ശശി പൂജപ്പുര, ശബ്ദ മിശ്രണം വിനു ജെ. നായര്‍.